പച്ചപുല്ലിനെ സൈലേജ് ആക്കിയെടുക്കുവാൻ 30-45 ദിവസം കാത്തിരിക്കണം.
നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന മൊത്തം ഭക്ഷണത്തിന്റെ 10-20 ശതമാനം സൈലേജ് ആദ്യ രണ്ട് - മൂന്ന് ആഴ്ച്ചകളിൽ നൽകിയാൽ മതി, ബാക്കി 80 ശതമാനം ഇപ്പോൾ നൽകിവരുന്ന തീറ്റ തന്നെ നൽകണം. പിന്നീട് സൈലേജിന്റെ അളവ് കൂട്ടി സൈലേജ് മാത്രമായി നൽകുകയും ചെയ്യാം.
ഇപ്പോൾ നൽകിവരുന്ന തീറ്റ പെട്ടെന്ന് നിർത്തി സൈലേജ് കൊടുത്തു തുടങ്ങരുത്. പതിയെ സൈലേജിലേക്ക് മാറ്റുന്നതാണ് പശുവിന്റെ ആരോഗ്യത്തിന് നല്ലത്, അല്ലെങ്കിൽ ദഹനക്കേട് വന്നേക്കാം.
ഒരു പശുവിന് ദിവസം 20 കിലോഗ്രാം സൈലേജ് (4 ബാഗ് ) രണ്ട്, മൂന്ന് തവണയായി നൽകാം.
ബാഗിൽനിന്ന് സൈലേജ് എടുത്ത് ബാക്കി ഉണ്ടെങ്കിൽ പഴയതുപോലെ വായു നിബിഢമായി കെട്ടിവെക്കണം. അല്ലെങ്കിൽ ഗുണം നശിച്ചുപോകാനും രോഗാണുക്കൾ പകരാനും സാധ്യതയുണ്ട്. കറക്കുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുമ്പ് സൈലേജ് നൽകുന്നതാണ് നല്ലത്, അല്ലെങ്കിൽ പാലിന് സൈലേജിന്റെ മണം വന്നേക്കാം. കറവയ്ക്ക് ശേഷവും സൈലേജ് നൽകാം. കൊടുക്കുന്നത് വഴി 250 - 300 കിലോഗ്രാം ഭാരമുള്ള ഒരു പശുവിന് ഏകദേശം ഒന്നര കിലോഗ്രാം കാലിതീറ്റ ഒഴിവാക്കാം. ലിറ്റിൽ ബാഗ് സൈലേജ് മേക്കിങ് മെത്തേട് (Little bag silege making method) ആണ് മുകളിൽ പറഞ്ഞുതന്നത്.
തയ്യാറാക്കുന്ന വിധം
100 കിലോഗ്രാം പച്ചപ്പുല്ല് വെയിലത്തോ കാറ്റിലോ വാട്ടിയെടുത്തത്. 4 കിലോഗ്രാം മോളാസസ് (ശർക്കരമാവ് ) 100 ലിറ്റർ വെള്ളത്തിൽ കലക്കിവെക്കണം.
ഏകദേശം 2-3 സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുത്ത (കത്തി കൊണ്ടോ യന്ത്രം (ചാഫ് കട്ടർ) ഉപയോഗിച്ചോ ആകാം) 10 കിലോഗ്രാം പുല്ല് (ചെറിയ തണ്ടോടുകൂടിയതോ, ധാന്യം അടങ്ങുന്നതോ ആകാം) ഒരു പ്ലാസ്റ്റിക് ഷീറ്റിൽ 15 സെന്റിമീറ്റർ കനത്തിൽ വിതറിവെക്കണം. അതിന് മുകളിൽ 15 സെന്റിമീറ്റർ കനത്തിൽ ആറര ലിറ്റർ ശർക്കമാവ് മിശ്രിതം പതിയെ തളിക്കണം.
ഇതിനായി പൂന്തോട്ടം നനക്കാനായി ഉപയോഗിക്കുന്ന റോസ്കാൻ, പൂവാളി ഉപയോഗപ്പെടുത്താം. വീണ്ടും 15 സെന്റിമീറ്റർ കനത്തിൽ അരിഞ്ഞുവെച്ച പുല്ലും തയാറാക്കി വെച്ച ആറര ലിറ്റർ മോളാസസും ക്രമമായി മാറി - മാറി ചേർക്കണം. അപ്പോഴപ്പോൾ ഇളക്കിക്കൊടുക്കുകയും നന്നായി അമർത്തി വായു നിബദ്ധമാക്കുകയും ചെയ്യണം.
100 കിലോഗ്രാം പുല്ല് കഴിയുന്നത് വരെ ഇതുപോലെ ചെയ്തുകൊണ്ടിരിക്കണം. നല്ലത് പോലെ അമർത്തി വായു നിബദ്ധമാക്കിയാൽ സൈലേജിന്റെ ഗുണവും സ്വാദും കൂടും. "ബാഗ് സൈലേജ് " ആയി മാറ്റണമെങ്കിൽ ഇവയെ 5 കിലോഗ്രാം ഉൾക്കൊള്ളുന്ന കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയിൽ അമർത്തി നിറച്ച് വായു കടക്കാത്ത രീതിയിൽ ഒരു ചരട് കൊണ്ട് ബലമായി കെട്ടിവെക്കണം. ഇത് തലകീഴായി രണ്ടാമത്തെ സഞ്ചിയിൽ ഇട്ട് വീണ്ടും ബലമായി കെട്ടിവെക്കണം. ഇതും മൂന്നാമത്തെ സഞ്ചിയിൽ തല കീഴായി വീണ്ടും ഇട്ട് വായു കടക്കാത്ത രീതിയിൽ കെട്ടിവെക്കണം.
ഇത് സുരക്ഷിതമായി എലി, തുരപ്പൻ മറ്റു ജീവികൾ എന്നിവ കുടിച്ച് സുഷിരങ്ങൾ ഉണ്ടാകാത്ത വിധത്തിൽ അടച്ചുറപ്പുള്ള ഒരു മുറിയിൽ സൂക്ഷിച്ചുവെക്കണം. ഒരു മാസം മുതൽ 45 ദിവസമാകുമ്പോൾ കാ കാലികൾക്ക് തീറ്റയായി നൽകാൻ പറ്റും. ഇത് ഏറെ കാലം സൂക്ഷിച്ച് വെക്കാൻ സാധിക്കും. ഇതുപോലെയുള്ള സഞ്ചികൾ എത്ര എണ്ണം വേ ണമെങ്കിലും തയ്യാറാക്കി വച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
ഏറ്റവും പുറമെയുള്ള ഉപയോഗത്തിനായി എടുക്കുമ്പോൾ മൂന്നാമത്തേയും മധ്യത്തിൽ ഉള്ള രണ്ടാമത്തെയും ചാക്ക് (സഞ്ചി) വീണ്ടും പച്ചപുൽ മിശ്രിതം നിറക്കാൻ ഉപയോഗപ്പെടുത്താം. മിശ്രിതം നിറച്ച ആദ്യത്തെ സഞ്ചി മാത്രം ഒഴിവാക്കാം. ഇത് ആവശ്യം കഴി ഞാൽ കത്തിച്ചുകളയണം.