Updated on: 23 February, 2022 5:58 PM IST
ഗോതമ്പ് ഇങ്ങനെ നൽകിയാൽ ആടുകളുടെ ക്ഷീണം മാറ്റാം

പാവപ്പെട്ടവന്‍റെ പശു എന്നാണ് ആടിനെ അറിയപ്പെടുന്നത്. കാരണം, ഏതൊരു സാധാരണക്കാരനും വാങ്ങി കുറഞ്ഞ ചെലവിൽ പരിപാലിച്ച് ആദായമുണ്ടാക്കാൻ സഹായിക്കുന്ന മേഖലയാണിത്. പാലിന് മാത്രമല്ല, ആട്ടിറച്ചിയ്ക്ക് വിപണിയിൽ ഉയര്‍ന്ന വില ലഭിക്കുന്നുവെന്നതും പാലിന്‍റെ ഉയര്‍ന്ന പോഷകമൂല്യങ്ങളുമെല്ലാം ആട് വളർത്തലിലേക്ക് കർഷകരെ ആകർഷിക്കുന്നു. പുല്ലുകൾ ഇവയ്ക്ക് നിർബന്ധമല്ലാത്തതിനാൽ, പ്ലാവിലയും മറ്റും മുഖ്യ ആഹാരമായി കൊടുക്കാനും കഴിയും. അതിനാൽ തന്നെ പരിപാലനത്തിനായി ചെലവാക്കേണ്ട സമയവും പ്രയത്നവും വളരെ കുറവാണ്.

ബന്ധപ്പെട്ട വാർത്തകൾ: അഴകിനും ആരോഗ്യത്തിനും തേങ്ങാപ്പാൽ

ഈ ഘടകങ്ങൾ മിക്കവരെയും ആട് വളർത്തലിലേക്ക് ക്ഷണിക്കുന്നു. ആട്ടിൻ പാലിന് പശുവിന്റെ പാലിനെ പോലെ ദൈനംദിന ജീവിതത്തിൽ പ്രാധാന്യമുണ്ട്. കൂടാതെ, ഔഷധഗുണം ഏറെയുള്ളതിനാൽ ആയുർവേദ മരുന്നുകളിൽ പോലും ആട്ടിൻ പാൽ പ്രയോജനപ്പെടുന്നു.

ആടിന് നൽകാവുന്ന തീറ്റ

പലതരം തീറ്റകൾ ഇടകലർത്തി ആടുകൾക്ക് നൽകാം. അതായത്, പശുവിന് നൽകുന്ന പുല്ലും പച്ചിലകൾ,പ്ലാവില, പിണ്ണാക്ക്,ഗോതമ്പ്, തവിട്,പുളിയരി എന്നിവയുമാണ് പൊതുവെ ഇവയ്ക്ക് കൊടുക്കാറുള്ളത്. കൂടാതെ, തൊട്ടാവാടി, ചക്ക, ബബ്ലിമൂസയുടെ തോട് എന്നിവയെല്ലാം ആടിന് വലപ്പോഴും കൊടുക്കുന്നത് പാൽ ഉൽപ്പാദനം ത്വരിതപ്പെടുത്തുന്നു.
എങ്കിലും കൃത്യമായ പരിചരണവും ആരോഗ്യ വിദഗ്ധന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള പരിപാലനവും ആട് വളർത്തലിൽ നൽകേണ്ടതായുണ്ട്. ആട് വെള്ളം ശരിയായി കുടിക്കുന്നില്ല, ക്ഷീണിച്ചുപോയി എന്നീ പ്രശ്നങ്ങൾ പലപ്പോഴായി കർഷകർ നേരിടുന്നു. ഇതിന് മറ്റ് ചികിത്സകളുടെ ആവശ്യങ്ങളില്ല. പകരം അവയുടെ ആഹാരക്രമത്തിൽ അൽപം ചിട്ട നൽകിയാൽ മതി.

അതായത്, പുളിയരിയും അരിയും ഗോതമ്പും ചേർത്ത് വേവിച്ച് ആടുകൾക്ക് കൊടുക്കുന്നത് നല്ലതാണ്. ഇതിനായി രണ്ട്‌ ഗ്ലാസ് അരി എടുക്കുക. ഇതിലേക്ക് അരഗ്ലാസ് ഗോതമ്പ് ചേർക്കുക. ഇത് തലേദിവസം വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം അടുത്ത ദിവസം ആടിന് തീറ്റയായി നൽകാം. ആടിന് ഗോതമ്പ് ഒരിക്കലും പച്ചക്ക് കൊടുക്കരുതെന്ന് കൂടി ശ്രദ്ധിക്കുക. അതുപോലെ ഇവയ്ക്ക് അധികമായി കൈത്തീറ്റ കൊടുക്കുന്നതും, അതും മഴക്കാലത്ത് നൽകുന്നത് ദഹനപ്രശ്നങ്ങളിലേക്ക് വഴി വയ്ക്കും.
വെള്ളം കുടിയ്ക്കുന്നില്ല എന്ന പ്രശ്നമുള്ള ആടുകൾക്കാണെങ്കിൽ, കുതിർത്ത ഗോതമ്പ് അരച്ച് വെള്ളത്തിൽ ചേർത്ത് ഉപ്പിട്ട് കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ, പുളിയരി വേവിച്ച് നൽകുന്നതും മികച്ച ഉപായമാണ്. ഇതിനായി പുളിങ്കുരു പൊടിച്ച് റേഷൻ അരിയുമായി ചേർക്കുക. ഇത് ഗോതമ്പിനൊപ്പം ഇട്ട് വയ്ക്കുക. ഇത് വേവിച്ച ശേഷം ഇതിലേക്ക് കുറച്ച് ഗോതമ്പ് പൊടി കൂടി ഇട്ടുകൊടുക്കാം. വൃത്തിയാക്കിയ ഗോതമ്പ് വേണം നൽകേണ്ടത്.

പച്ചയ്ക്ക് ഗോതമ്പ് നൽകുന്നവർ ശ്രദ്ധിക്കേണ്ടത് ഇത് ആടുകളുടെ ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഗോതമ്പ് വെള്ളത്തിൽ കുതിർത്ത് കൊടുക്കുന്നതോ, കുതിർത്ത ശേഷം അരച്ച് കുഴമ്പ് പരുവത്തിലാക്കി കൊടുക്കുന്നതോ നല്ല മാർഗമാണ്. ഗോതമ്പ് കുഴമ്പാക്കി കുറച്ച് ചൂട് വെള്ളം ചേർത്ത് കൊടുക്കുന്നതും ആടിന്റെ ക്ഷീണമകറ്റാൻ സഹായിക്കും. കൂടാതെ, പിണ്ണാക്ക്, തവിട്, അരി അല്ലെങ്കിൽ മരച്ചീനി പൊടിച്ചതോ സമം ചേര്‍ത്ത് ഉണ്ടാക്കുന്ന തീറ്റയും ആടുകൾക്ക് കൊടുക്കാം. 200 മുതല്‍ 250 ഗ്രാം വരെ ദിവസേന നൽകുക. പാലുല്‍പ്പാദനം വർധിപ്പിക്കാൻ ഇത് സഹായകരമാണ്.

English Summary: Use These Tips With Wheat To Relieve From Fatigue
Published on: 23 February 2022, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now