Updated on: 1 June, 2024 4:28 PM IST
ഗോ

സസ്യങ്ങളിൽ നിന്നു മാത്രം ലഭിച്ചിരുന്ന ബയോഎൻഹാൻസർ പദാർത്ഥങ്ങളെ ഇപ്പോൾ ഗോമൂത്രത്തിൽ നിന്നു കൂടി ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്വയം പ്രവർത്തനമൊന്നും കാഴ്ച‌വയ്ക്കുന്നില്ലെങ്കിലും ശരീരത്തിന് ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ പോലുള്ള പദാർത്ഥങ്ങൾക്കൊപ്പം കൂട്ടുകൂടാനും പ്രസ്‌തുത പദാർത്ഥങ്ങളുടെ കാര്യക്ഷമത പലമടങ്ങ് വർദ്ധിപ്പിക്കുവാനും ഇവയ്ക്കു കഴിയും.

ഉദാഹരണത്തിന് ആൻ്റിബയോട്ടിക്കുകളുടെ അളവ് കുറച്ചു കൊണ്ടു തന്നെ ക്ഷയരോഗചികിത്സ ഫലപ്രദമാക്കുവാൻ ഇത്തരം ബയോ എൻഹാൻസേഴ്സിന് സാധിക്കും. ഉദാഹരണത്തിന് ക്ഷയരോഗ ശമനത്തിനായി നൽകുന്ന റിഫാംപിസിൻ (Rifampicin) എന്ന ഔഷധത്തിന്റെ ഫലപ്രാപ്‌തി ബയോഎൻഹാൻസറുകളുടെ സാന്നിധ്യത്തിൽ 7 മടങ്ങു വരെ വർദ്ധിക്കുന്നതായി കണ്ടു. ആംപിസിലിൻ, ഐസൊണയസിഡ് (Isoniazid), ക്ലോട്രിമസോൾ (Clotrimazole), സയാനോകൊബാളമിൻ (Cyanocobalamine) തുടങ്ങി മരുന്നുകളുടെ ഫലപ്രാപ്തി ഗണ്യമായി കൂട്ടുന്നതിനും ബയോ എൻഹാൻസറുകൾ സഹായിക്കുന്നു.

പല കീടനാശിനികളും നമ്മുടെ കോശങ്ങളിലെത്തിക്കഴിഞ്ഞാൽ കോശങ്ങളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നു. അപോപ്റ്റോസിസ് എന്ന് അറിയപ്പെടുന്ന ഈ കോശസ്വയം നാശത്തിൽ നിന്ന് ശ്വേതരക്താണുക്കളെ രക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശ്വേതരക്താണുക്കളെ സ്വയം നാശത്തിൽ നിന്ന് രക്ഷിക്കുവാനും ഡി.എൻ.എ. തന്മാത്രകൾക്ക് ഹേമം തട്ടാതെ സംരക്ഷിക്കുവാനും ഗോമൂത്രത്തിനു കഴിയും.

English Summary: Uses of desi cow urine and benefits
Published on: 01 June 2024, 04:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now