Updated on: 2 February, 2021 7:30 AM IST
സംസ്ഥാനതല ഉദ്ഘാടനം നാളെ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അങ്കണത്തിൽ രാവിലെ 11.30 ന്

മൃഗചികിത്സാ രംഗത്തും കർഷകർക്കും പ്രയോജനകരമായ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം  (February 3 )നടക്കും. കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അങ്കണത്തിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം നിർവഹിക്കും.

കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക ലേസർ ഡിജിറ്റൽ എക്സ്റേ യൂണിറ്റിന് തുടക്കം കുറിക്കും.

വളർത്തു മൃഗങ്ങൾക്ക് രാത്രികാല ചികിത്സ ലഭ്യമാക്കാൻ സംസ്ഥാനത്തിന്റെ 152 ബ്ലോക്കുകളിൽ രാത്രികാല ചികിത്സാ സൗകര്യം ആരംഭിക്കും.

ഉരുക്കൾക്കുണ്ടാകുന്ന രോഗങ്ങൾ കാരണം കർഷകർക്ക് വളരെയധികം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതിനു പരിഹാരമായാണ് ഗോസമൃദ്ധി- എൻ.എൽ.എം. ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്.

ഇൻഷുറൻസ് പോളിസിയുടെ ആദ്യ വിതരണം മേയർ ആര്യ രാജേന്ദ്രൻ എസ്. നിർവഹിക്കും. റീബിൽഡ് കേരള പദ്ധതികളുടെ ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ്‌കുമാർ നിർവഹിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളർത്തൽ പദ്ധതിയുടെ ആനുകൂല്യ വിതരണം കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ ജയചന്ദ്രൻ നായർ എസ്. നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിടത്തിന് ചുറ്റുമായി പൂച്ചെടികൾ വളർത്താം കീടങ്ങളെ തുരത്താം

English Summary: Various schemes for the animal husbandry sector
Published on: 01 February 2021, 07:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now