കോഴികൾക്ക് എല്ലാ രോഗങ്ങൾക്കും രോഗം വരാതിരിക്കാനും കൊടുക്കാനുള്ള വെറ്റില കഷായം. Betel leaf kashayam is simple to make and provides excellent rest from chest congestion.
ആവശ്യമുള്ള സാധനങ്ങൾ
1)വെറ്റില - 10 എണ്ണം
2) ആടലോടകംചെറുത് 5 എണ്ണം.
3) തുളസിയില - ഒരുപിടി
4)പനിക്കൂർക്ക - ഒരുപിടി
5)പച്ചമഞ്ഞൾ - ഒരുവലിയ കഷണം.
6) വെളുത്തുള്ളി - 100ഗ്രാം
7) ചുവന്നുള്ളി - 1 50ഗ്രാം.
8) കുരുമുളക് - 30 എണ്ണം
9) പേരയില മൂന്നോ നാലോ എണ്ണം.
10) ഇഞ്ചി - വലിയ കഷണം.
ഡേഓൾഡ് കുഞ്ഞുങ്ങൾക്ക് 15ml മുതൽ 20ml വരെ ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ഒരാഴ്ച നൽകുക.വലിയ കോഴികൾക്ക് 25 ml മുതൽ 50 ml വരെ ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് കൊടുക്കാം
തയ്യാറാക്കുന്ന വിധം
രണ്ട് ലിറ്റർ വെള്ളത്തിൽ ഇലകളൊക്കെ കീറിയിടുക. മറ്റുള്ള സാധനങ്ങളൊക്കെ ചതച്ചിടുക.ഇത് ഒരു ലിറ്റർ ആവുന്നത് വരെ തിളപ്പിക്കുക.ഇത് തണുത്താൽ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.ഇത് കൊടുത്താൽ മറ്റൊരു മരുന്നിന്റെയും ആവിശ്യം വരില്ല.വാക്സിന്റെ ആവിശ്യവും വരില്ല.
കരുതൽ വേണം കോഴികൾക്ക് മഴയത്തും