Updated on: 19 October, 2020 10:32 AM IST
ഡയറി ഫാം വിജയകരമായി നടത്തുന്നതിനാവശ്യമായ അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ചില കാര്യങ്ങളെക്കുറിച്ച്

ക്ഷീരമേഖലയിൽ നഷ്‌ടം നേരിടുന്ന ഒരുപാടു ക്ഷീര കർഷകരുണ്ട്. നഷ്ടം വളരെ വലുതായ സന്ദർഭങ്ങളിൽ ബിസിനസ്സ് അവസാനിപ്പിക്കുന്നവരുമുണ്ട്. മറിച്ച്, തൻറെ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി നല്ല ഉപഭോക്തൃ അടിത്തറയുള്ള ചില ക്ഷീര കർഷകരുമുണ്ട്, അവർ നല്ല പണം സമ്പാദിക്കുകയും ചെയ്യുന്നു.

ഡയറി ഫാം വിജയകരമായി നടത്തുന്നതിനാവശ്യമായ അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ചില കാര്യങ്ങളെക്കുറിച്ച് നോക്കാം:-

1. പാൽ പരമാവധി ഉപയോഗപ്രദമാക്കാനുള്ള ശരിയായ വഴി

ഓരോ ഡയറി ഫാമിലെയും പ്രധാന ഉൽ‌പന്നം പാലാണ്. ശരിയായ പാൽ വിൽപ്പന നടന്നില്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരും, അതിജീവിക്കാൻ കഴിയില്ല. അതിനാൽ വിൽപ്പനയ്ക്ക് സാധ്യതയുള്ള വിപണികളെയും ഉപഭോക്താക്കളെയും തിരിച്ചറിയുക എന്നതായിരിക്കണം പ്രധാന ലക്ഷ്യം. അതിനുവേണ്ടി ചെറിയൊരു ഗവേഷണം തന്നെ നടത്തി നഗരങ്ങൾ, സൊസൈറ്റികൾ, സാധ്യതയുള്ള ഉപഭോക്താക്കൾ എന്നിവ പോലുള്ള വിപണികളെ തിരിച്ചറിയുക.

കലർപ്പില്ലാത്ത മികച്ച ഗുണനിലവാരമുള്ള പാലാണ് സപ്ലൈ ചെയ്യുന്നതെന്ന് ഉറപ്പാക്കുക. പല ഡയറികളും ചെയ്യുന്ന തെറ്റാണിത്. ഉപഭോക്താക്കൾ ഇത് എളുപ്പത്തിൽ കണ്ടുപിടിക്കുകയും, പാൽ വാങ്ങുന്നത് നിർത്തുകയും ചെയ്യുന്നു. ഉപഭോക്താക്കളിൽ നിന്നും അധിക പൈസ ഈടാക്കിയാലും വിരോധമില്ല, പക്ഷെ കലർപ്പില്ലാത്ത പാൽ മാത്രം നൽകുക. ഇങ്ങനെ ചെയ്‌താൽ, അവർ എന്നും നിങ്ങളുടെ customer മാത്രമായിരിക്കും.

ക്ഷീര കർഷകർ എപ്പോഴും കഠിനാധ്വാനം ചെയ്യുന്നവരായിരിക്കണം. പണിക്കാരുടെ മേലെ കൂടുതൽ വിശ്വാസം വെക്കരുത്. കൂടെ നിന്ന് പണികൾ പഠിച്ചെടുക്കണം. അങ്ങനെയാണെങ്കിൽ അവരില്ലാത്ത സാഹചര്യങ്ങളിൽ നിങ്ങൾക്കുതന്നെ കൈകാര്യം ചെയ്യാൻ സാധിക്കും

വിൽപനയ്ക്ക് ശേഷം ബാക്കിവരുന്ന പാലുകൊണ്ട് തൈരുണ്ടാക്കാം. തൈര് മൺചട്ടിയിൽ ഉണ്ടാക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടുകൂടാതെ വെയ്ക്കാനും, സ്വാദേറിയതുമായിരിക്കും. തൈര് വിൽപന നടത്തി എക്സ്ട്രാ പൈസ സമ്പാദിക്കാവുന്നതാണ്. നാടൻ നെയ്യ് ഉണ്ടാക്കിയും വിൽപന  ചെയ്യാം.

2. പശുക്കളുടേയും, എരുമകളുടേയും ചാണകം അധിക വരുമാനത്തിൻറെ ഉറവിടം

നിങ്ങളുടെ ഫാമിൽ നിന്ന് കൂടുതൽ പണം സമ്പാദിക്കാൻ ഇത് ഉപയോഗിക്കാം. മറ്റുള്ള കർഷകർ, plant nurseries, തോട്ടക്കാർ തുടങ്ങിയവർക്കെല്ലാം ചാണകം വിൽക്കാവുന്നതാണ്. ശുദ്ധമായ ചാണകം മണൽ കലർത്താതെ വിൽക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ വിൽക്കുന്ന ആളുകളുടെ വിശ്വാസം നേടാൻ ഇത് നിങ്ങളെ സഹായിക്കും അവർ വളരെക്കാലം നിങ്ങളോടൊപ്പമുണ്ടാകുകയും ചെയ്യും.

ചാണകത്തിന്റെ മറ്റൊരു പ്രധാനപ്പെട്ടൊരു ഉപയോഗമാണ് “വർമി കമ്പോസ്റ്റ്” ഉണ്ടാക്കുക എന്നത്. വർമി കമ്പോസ്റ്റിന്റെ ആവശ്യം ഇപ്പോൾ വളരെ വലുതാണ്, മാത്രമല്ല പലരും ഇത് നിർമ്മിക്കുന്നില്ല. വെർമി കമ്പോസ്റ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന ധാരാളം കർഷകരുണ്ട്.

3. തുടക്കത്തിൽ കുറഞ്ഞ മൃഗങ്ങൾ കൊണ്ട് ബിസിനസ്സ് ആരംഭിക്കുക

തുടക്കത്തിൽ മൃഗങ്ങളുടെ എണ്ണം കുറവുള്ള ഒരു ഡയറി ഫാം ആരംഭിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് എത്രമാത്രം കൈകാര്യം ചെയ്യാൻ കഴിയുമെന്നും, എത്ര പാൽ വിൽക്കാമെന്നും മറ്റുമുള്ള ഒരു ആശയം ഇതിനാൽ ലഭിക്കും. വ്യക്തി സ്വയം മൃഗങ്ങളെ പരിപാലിക്കാൻ തയ്യാറാകുകയും തൊഴിലാളികളെ പൂർണ്ണമായും ആശ്രയിക്കാതിരിക്കുകയും ചെയ്യുകയാണ് ഏറ്റവും നല്ലത്.

4. പശു, എരുമ, കിടാങ്ങൾ, എന്നിവയ്ക്ക് ശരിയായ പരിപാലനം നൽകുക

ശരിയായ പരിപാലനം ആവശ്യമാണ്. ബ്രീഡിംഗും നിങ്ങൾക്കുതന്നെ ചെയ്യാം. പെൺ കിടാങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിനായുള്ള injections ഇന്ന് വിപണിയിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ പരിശീലനവും നേടാവുന്നതാണ്. കൃഷിസ്ഥലത്ത് കൂടുതൽ പശുക്കളും എരുമകളും ഉണ്ടെങ്കിൽ അത് ഭാവിക്കും ഗുണം ചെയ്യും. പെൺ കിടാങ്ങളെ വിൽക്കുന്നതിലൂടെയും പണം സമ്പാദിക്കാം. വിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഭാവിയിൽ ഫാമിലേയ്ക്കായി ഉപയോഗിക്കാവുന്നതാണ്.

5. ഇൻഷുറൻസ് ചെയ്യുക

വളർത്തുമൃഗങ്ങളെ ഇൻഷുറൻസ് ചെയ്‌തുവെന്ന് ഉറപ്പാക്കുക. ഇതിനായി വിവിധ സർക്കാർ നയങ്ങളുണ്ട് (government policies). ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ മൃഗം മരിക്കുകയാണെങ്കിൽ, ഇൻഷുറൻസ് പണം നിങ്ങൾക്ക് ലഭിക്കും, അത് നിങ്ങളെ നഷ്ടങ്ങളിൽ നിന്ന് രക്ഷിക്കും.

ഈ tips ക്ഷീരകർഷകരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്തുടനീളമുള്ള നിരവധി ക്ഷീരകർഷകരെ സഹായിച്ച പ്രായോഗിക ടിപ്പുകളാണിവ.

അനുബന്ധ വാർത്തകൾ  കന്നുകാലി ഇൻഷുറൻസ്; കന്നുകാലി മരണം അനുസരിച്ച് സർക്കാർ 75% ധനസഹായം നൽകും

#krishijagran #kerala #diaryfarm #profitable #tips

English Summary: Want to become a profitable dairy farmer? Then do the following-kjmnoct1920
Published on: 19 October 2020, 08:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now