Features

സംരംഭം : പാലും പാലുൽപ്പന്നങ്ങളും 

ക്ഷീരമേഖലയിൽ ഭാഗ്യം പരീക്ഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പാലും പാലിന്റെ മൂല്യ വർദ്ധനവും മൂലം ലഭിക്കുന്ന വരുമാനം മറ്റു മേഖലയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വലുതാണ്. നന്നായി പാല് ലഭിക്കുന്ന രണ്ടു പശുക്കൾ ഉള്ളവർക്ക് പോലും വളരെ ലാഭമുണ്ടാക്കാൻ കഴിയുന്ന ഒന്നാണ് പാലിന്റെ മൂല്യ വർദ്ധനവ് .സ്വന്തമായി ഫാം ഇല്ലാത്തവർക്ക് ചുറ്റുവട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന ഗുണമേന്മയുള്ള പാൽ ഉപയോഗിച്ച് മൂല്യവർധനവ് നടത്തി ഉത്പന്നങ്ങൾ വിറ്റഴിച്ചു ലാഭം നേടാം. 

പാലിനെ സംബന്ധിച്ച് പറയപ്പെടുന്നൊരു കാര്യമുണ്ട്. ഓരോ തവണത്തെ മൂല്യവര്‍ധനയും കഴിയുമ്പോള്‍ ഇരട്ടിയെന്ന നിരക്കിലാണ് ലാഭം ഉയരുന്നത്. പാലിനു കിട്ടുന്നതിനെക്കാള്‍ ലാഭമാണ് തൈരും , നെയ്യും , യോഗർട്ട് എന്നിവ ഉണ്ടാക്കുമ്പോൾ ലഭിക്കുന്നത് . ഗുണമേന്മയുള്ള പാല്‍ ശേഖരിച്ച് അതിലെ കൊഴുപ്പ് നീക്കിയശേഷം ഉറയൊഴിച്ച് തൈര്, യോഗര്‍ട്ട്, സംഭാരം മുതലായവയുണ്ടാക്കി വിപണനം ചെയ്യുന്നത് തുടക്കക്കാര്‍ക്ക് ഏറെ യോജിച്ചതാണ്. യന്ത്രങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന കൊഴുപ്പിനെ നെയ്യാക്കി മാറ്റി അധികവരുമാനമുണ്ടാക്കുകയുമാകാം. 

പാലിൽ നിന്നും നേരിട്ട് കൊഴുപ്പ് നീക്കുന്ന അല്ലെങ്കിൽ ക്രീം വേർതിരിക്കുന്ന ക്രീമർ പോലുള്ള യന്ത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. ക്രീമീർ ഉപയോഗിച്ച് ക്രീം വേർതിരിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന കട്ടികുറഞ്ഞ പാലിൽ നിന്നും വീണ്ടും തൈരും, യോഗര്‍ട്ടും, മിട്ടായികളും, പനീറും എല്ലാം  നിർമ്മിക്കാം.ഒരുതവണ മാത്രം മൂല്യവർദ്ധനവ്  നടത്തിയതിനാൽ   പാലുപോലെ എളുപ്പം ചീത്തയാകുമെന്ന പേടിയും വേണ്ട. ഒരു  ശീതീകരണി ആവശ്യമായിട്ടുള്ള ഈ സംരംഭത്തിന് ഏകദേശ മൂലധനച്ചെലവ് മൂന്നു ലക്ഷം രൂപ ചെലവ് വരും  

 


English Summary: milk and milk products enterprise

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds