Updated on: 25 March, 2023 11:59 PM IST
പശു

പരുഷാഹാരങ്ങളായ പുല്ല്, വൈക്കോൽ, പച്ചിലകൾ എന്നിവയിൽ പൊതുവെ പോഷകങ്ങൾ കുറവാണെങ്കിലും നാരുകൾ ധാരാളമുള്ളതുകൊണ്ട് വയറുനിറയുകയും ആമാശയത്തിലൂടെയുള്ള സഞ്ചാരം സുഗമമാക്കുകയും പാലിലെ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്യും. ഇവയുടെ ദൗർലഭ്യം ഇന്നു നാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്.

ഇതിനാൽ നമുക്കു ലഭിക്കാവുന്ന പച്ചക്കറി വേസ്റ്റുകൾ, വാഴത്തണ്ട്, മറ്റു ഉപോൽപന്നങ്ങൾ കുള വാഴ, പായൽ, കാപ്പിച്ചണ്ടി എന്നിവയെപ്പോലും നമുക്കാശ്രയിക്കാം. പരുഷാഹാരലഭ്യതകുറവ് , ഇന്ധനച്ചിലവ്, വാഹനക്കൂലി, സാന്ദ്രതക്കു റവുമൂലമുള്ള ബുദ്ധിമുട്ട്, സ്ഥലപരിമിതി എന്നിവയെല്ലാം കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ്.

ഇതിനു പരിഹാരമായി പരുഷാഹാരങ്ങളെ ചെറുതായി നുറുക്കി സാന്ദ്രീകരിച്ച് ബ്ലോക്കുകൾ നിർമ്മിക്കാം. ഇവ കുറഞ്ഞ സ്ഥലത്ത് പൂപ്പൽ വരാതെ സൂക്ഷിക്കാം, വാഹനക്കൂലി എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്നുള്ളതും നേട്ടങ്ങളാണ്. Total Mixed Ration * TMR Block' നായി പരുഷാഹാരവും ഖരാഹാരവും, നിശ്ചിത അനുപാതത്തിൽ കുഴച്ച് ബ്ലോക്കുകൾ നിർമ്മിക്കുന്നു. ഖരാ ഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതവും നിയന്ത്രിക്കാം. രുചികരമല്ലാത്തതും എന്നാൽ പോഷകഗുണമേറിയതുമായ വസ്തുക്കളെ ഇത്തരം തീറ്റയിൽ ഉൾപ്പെടുത്താം.

ചിലവുകുറഞ്ഞ രീതികൾ നമുക്ക് അവലംബിക്കാം.

പുല്ല് ഒരു ഇഞ്ച് മുതൽ 2 ഇഞ്ച് നീളത്തിൽ അരിഞ്ഞ് കൊടുക്കുന്നത് കറവയുള്ള പശുക്കൾക്ക് എളുപ്പം ദഹിക്കുവാൻ സഹായിക്കും. തീരെ ചെറുതായി അരിയുന്നത് പാലിന്റെ കൊഴുപ്പിനെ ബാധിക്കും.

വൈക്കോൽ ഉന്നകാലാവസ്ഥയിൽ 2-3 മണിക്കൂർ മുമ്പ് നനച്ച് നൽകുന്നത് എടുപ്പത്തിൽ ദഹിക്കുവാൻ ഉപകരിക്കും. വൈക്കോലിൽ മാംസ്യവും, ഊർജ്ജവും തീരെ കുറവാണ്. മാത്രമല്ല നാരുകൾ ധാരാളമുള്ളതുകൊണ്ട് ദഹനപ്രക്രിയ ലഹാരങ്ങളെ അപേക്ഷിച്ച് വളരെ പതുക്കെയാണ്. ഈ കുറവ് നികത്താൻ ഏറ്റവും ചിലവു കുറഞ്ഞതും, അനുയോജ്യമായ രീതിയുമാണ് യൂറിസംപുഷ്ടീകരണം.

English Summary: WHEN FODDER IS CUT INTO SMALL PIECES
Published on: 25 March 2023, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now