ആട് ഫാമിന്റെ പുരോഗതി നിശ്ചയിക്കുന്നത് ഭാവിയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളാണ്. നല്ല ജനിതക മൂല്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കുവാൻ മുട്ടൻമാരുടെ പങ്ക് വളരെ വലുതാണ്.
മുട്ടനാടിനെ തിരഞ്ഞെടുക്കുമ്പോൾ ജനനഭാരം ശരീരവളർച്ച എന്നിവ മാത്രമല്ല അമ്മ സഹോദരിയുടെ പാലുൽപാദനം, ജനിതക വൈകല്യങ്ങൾ, മറ്റ സുഖങ്ങൾ ഇവയെല്ലാം പരിശോധിച്ചിട്ട് വേണം.
ഫാമിലുണ്ടാകുന്ന ആൺകുഞ്ഞിനെ തിരഞ്ഞെടുത്ത് വളർത്തുവാൻ തീരുമാനിച്ചാൽ അടുത്ത ബന്ധുക്കളുമായി ഇണ ചേർക്കുന്നത് തടയണം.
അന്തർ പ്രജനനം തടയുവാനായി ഒരു മുട്ടനെ രണ്ടു വർഷത്തിൽ താഴെ മാത്രമേ ഫാമിൽ ഉപയോഗിക്കാറുള്ളു. അതിന് ശേഷം അറിയുന്ന ഫാമിലെ രോഗങ്ങളില്ലെന്ന് ഉറപ്പുള്ള മുട്ടനുമായി വച്ചു മാറാകുന്നതാണ് (exchange).
അഞ്ച് മാസം തികഞ്ഞ മുട്ടൻമാരെ വേറെ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകണം.
ഒരു മുതിർന്ന മുട്ടനാടിന് 2.5 ചതുരശ്രമീറ്റർ സ്ഥലം കൂട്ടിനുള്ളിൽ ആവശ്യമാണ്.
500-600 ഗ്രാം വീതം സമീകൃത തീറ്റയും, 4 കി.ഗ്രാം. പ്ലാവിലയും നൽകാം.(പച്ചപ്പുല്ലാണെങ്കിൽ 5 കിലോ വരെ)
ശരീരത്തിലേക്ക് മൂത്രം തെറിപ്പിച്ച് ഒഴിക്കുന്ന സ്വഭാവമുള്ളതിനാൽ ആഴ്ചയിലൊരിക്കൽ കുളിപ്പിക്കാം.
വിരയിളക്കലിനും, പ്രതിരോധ കുത്തിവയ്പിനും പുറമേ, കുളമ്പ് ചെത്തി വൃത്തിയാക്കി (hoof trimming) നിർത്തണം.
ആഴ്ചയിൽ 6-8 തവണയിൽ കവിയാതെയുള്ള ഇണച്ചേർക്കലുകളാണ് മുട്ടനാടിന്റെ ആരോഗ്യത്തിന് ഉത്തമം
കറവയുള്ള പെണ്ണാടുകളെ ഷെഡിൽ നിന്നും മാറ്റിയശേഷം മാത്ര മുട്ടനാടുകളെ പാർപ്പിക്കാവൂ. പാലിന് "buck odour" വരാതിരിക്കാൻ ഇത് സഹായിക്കും.