Updated on: 12 June, 2021 3:57 PM IST
നല്ല  പെണ്ണാടുകളെ തെരഞ്ഞെടുക്കുമ്പോള്‍

നല്ല  പെണ്ണാടുകളെ തെരഞ്ഞെടുക്കുമ്പോള്‍ (When selecting female goat)

നല്ല  പെണ്ണാടുകളെ (female goat) തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ പാലിന്റെ അളവ്‌, പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം എന്നിവയാണ്‌ മുഖ്യ ഘടകങ്ങളായി എടുക്കേണ്ടത്‌. ശരീരം നീണ്ടതും (long & deep). ആപ്പിന്റെ ആകൃതിയുള്ളതുമായിരിക്കണം (wedge shaped) നട്ടെല്ലില്‍ നിന്നും അടിവയര്‍വരെ കൂടുതല്‍ നീളമുള്ളതാണ്‌ നല്ലത്‌.

ആരോഗ്യവും ഊര്‍ജ്ജസ്വലതയുള്ള ആടുകളെ വേണം തെരഞ്ഞെടുക്കാന്‍. കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കണം. കഴുത്ത്‌ നീളമുള്ളതും മെലിഞ്ഞതുമാവണം. വാരിയെല്ലുകള്‍ വികസിച്ചിരിക്കുന്ന ആടുകളെ വേണം തെരഞ്ഞെടുക്കാന്‍ കാലുകള്‍ വളവില്ലാത്തതും കരുത്തുള്ളതുമായിരിക്കണം. ചര്‍മം മൃദുവായതും രോമാവരണം തിളക്കമുള്ളതുമായിരിക്കണം.

അകിട്‌ നീളമുള്ളതും പിന്‍കാലുകള്‍ക്കിടയില്‍ നിന്നും താഴെനിന്നും മുമ്പോട്ടു ചരിഞ്ഞ്‌ നില്‍ക്കുന്ന രീതിയിലുമായിരിക്കണം. രണ്ട്‌ പകുതികളായാണ്‌ അകിടിന്റെ ഘടന. ഇവ സ്‌പോഞ്ചുപോലെ മൃദുത്വമുള്ളവയായിരിക്കണം. കറവക്കു ശേഷം അകിട്‌ നന്നായി ചുരുങ്ങിവരുന്നത്‌ നല്ല ലക്ഷണമാണ്‌ മുലക്കാമ്പുകള്‍ ഒരേ വലുപ്പമുള്ളവയും, മുന്നോട്ടു ചരിഞ്ഞ്‌ ഇരിക്കുന്നവയുമായിരിക്കണം. എന്നാല്‍ പുറത്തേക്ക്‌ നീണ്ടു നില്‍ക്കുന്ന മുലക്കാമ്പുകള്‍ നല്ല ലക്ഷണമല്ല. പാല്‍ ഞരമ്പുകള്‍ വലുതും തെളിഞ്ഞു നില്‍ക്കുന്നവയുമായിരിക്കണം.

ആടുകളെ തെരഞ്ഞെടുക്കുമ്പോൾ (When selecting goat)

1. ആട്ടിൻകുട്ടികളുടെ വില്പനയാണ് പ്രധാന വരുമാനമാർഗ്ഗമായി ഉദ്ദേശിക്കുന്നതെങ്കിൽ മലബാറി ആടുകളെ (Malabari goat) മാത്രം തിരഞ്ഞെടുക്കുക. മാംസാവശ്യത്തിനുള്ള വില്പന കൂടി ഉദ്ദേശിച്ചാണെങ്കിൽ മലബാറി പെണ്ണാടുകളെ ജമ്നാപാരി മുട്ടനാടുകളുമായി ഇണ ചേർക്കുക. ഒന്നാം തലമുറയിലെ വളർച്ചാനിരക്കിൽ ഇവയെ വെല്ലാൻ മറ്റൊരിനമില്ല. മറ്റ് ഉത്തരേന്ത്യൻ ഇനങ്ങളെ വളർത്തുന്നതിന്റെ ലാഭം അവയുടെ ഒറ്റക്കുഞ്ഞുങ്ങളെ മോഹ വിലയ്ക്ക് വിപണനം ചെയ്യാൻ നിങ്ങൾക്കുള്ള കഴിവിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.

2. ആട്ടിൻകുട്ടികളെയാണ് വാങ്ങുതെങ്കിൽ 3 മുതൽ 4 മാസം പ്രായമുള്ളവയിൽ ഏറ്റവും വളർച്ചാനിരക്കുള്ള പെണ്ണാട്ടിൻകുട്ടികളെ മാത്രം തെരഞ്ഞെടുക്കുക.

3. പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കിൽ 12 മുതൽ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങൾ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികൾ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്റെ ബാഹ്യലക്ഷണങ്ങൾ. കീഴ്ത്താടിയിലും മുൻവശത്തെ പല്ലുകളിൽ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറമുള്ളതും ആകുന്ന പ്രായം വരെയുള്ളവയെ വാങ്ങണം. ശരീരത്തിന്റെ പുറകുവശത്തൊഴികെ മറ്റുഭാഗങ്ങ ളിൽ രോമം വളരെ നീണ്ടുവളർന്ന ആടുകളെ ഒഴിവാക്കണം.

4. ചന്തകളിൽനിന്നോ ആടുഫാമുക ളിൽനിന്നോ മൊത്തമായി കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കണം. നല്ല ഒരു മാതൃശേഖരമാണ് നമ്മുടെ സംരംഭത്തിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് എന്ന കാര്യം മനസ്സിൽ വെച്ച് ബുദ്ധിമുട്ടി അലഞ്ഞു നടക്കേണ്ടിവന്നാലും വീടുകളിലും നിരവധി ഫാമുകളിലും നേരിട്ടു പോയി നല്ലവയെ മാത്രം തിരഞ്ഞ ടുക്കുക. വില അല്പം കൂടുതൽ കൊടുക്കേണ്ടി വന്നാലും സാരമില്ല.

5. രക്തബന്ധമുള്ള മുട്ടനാടുകളും

പെണ്ണാടുകളും തമ്മിൽ ഇണ ചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങൾ വളർച്ചാനിരക്കിലും രോഗപ്രതിരോ 3 ധശക്തിയിലും മോശമായിരിക്കും.

English Summary: When selecting goat for rearing steps to know
Published on: 12 June 2021, 03:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now