പശു കറവക്കാരുടെ കാലമൊക്കെ പോയി. ഇന്ന് കൃത്യമായി പശുവിനെ കറന്നു പാലെടുക്കാനറിയുന്നവർ ചുരുക്കമാണ്. വീടുകളിൽ ഉള്ള ഒന്നോ രണ്ടോ പശുക്കളെ കറന്നെടുക്കാൻ അമ്മയോ അച്ഛനോ ഉണ്ടെങ്കിൽ അവരാകും മിക്കവാറും ചെയ്‌യുക. എന്നാൽ പശു ഫാം തുടങ്ങി. എന്നാൽ ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറം പ്രയത്നം ആവശ്യമാണ് പാൽ കറക്കുക എന്ന തൊഴിലിനുല്ലാ മേഖലയിലും യന്ത്ര വത്കരണം വന്നതുപോലെ പശുവിനെ കറന്നു പാൽ എടുക്കുന്നതിനും നാം ഇപ്പോൾ യന്ത്രം ഉപയോഗിച്ച് തുടങ്ങി. എന്നാൽ കൃത്യമായി യന്ത്രം ഉപയോഗിക്കാനറിയാമെന്നു മാത്രം. ഉപയോഗിക്കാൻ അറിഞ്ഞാൽ മാത്രം പോരാ. ആദ്യം ആ ഉപകരണത്തെക്കുറിച്ചു യഥാർത്ഥ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പശു കറവ യന്ത്രത്തെ ക്കുറിച്ചു വല്ലാത്തൊരു തെറ്റിദ്ധാരണ ചിലർക്കുണ്ട്. യന്ത്രമുപയോഗിച്ചു അകിടിലെ പാൽ പിഴിഞ്ഞെടുക്കുന്ന സമയത്തു പാൽ തീർന്നോ എന്ന് യന്ത്രത്തിനറിയുമോ? അതോ ചോര വരുന്നതു വരെ യന്ത്രം വലിക്കൽ തുടരുമോ എന്നൊക്കെയാണ് സംശയങ്ങൾ. എന്നാൽ ഒരു കന്നുകുട്ടി അകിടില്‍നിന്നും പാല്‍ കുടിക്കുന്ന അതേ തത്ത്വം തന്നെയാണ് കറവയന്ത്രത്തിലുള്ളത് എന്ന് ഓർത്തോളൂഅതുകൊണ്ടുതന്നെ കറവയന്ത്രം അകിടിനും മുലക്കാമ്പിനും യാതൊരു വിധ തകരാറുകളും ഉണ്ടാക്കുന്നില്ല.Some people have a misconception about the cow milking machine. Does the machine know if the udder has run out of milk while squeezing the udder with the machine? Or whether the machine will continue to pull until the blood comes out. But remember that the milking machine has the same principle as a calf sucking milk from the udder, so the milking machine does not cause any damage to the udder or nipple
ഓട്ടോമാറ്റിക്( Full automatic), പാതി ഓട്ടോമാറ്റിക്( Half automatic ) യന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
1 പള്‍സേറ്റര്‍pulsator
2. ടീറ്റ് കപ്പും പൈപ്പുകളുംTeat cups and pipes
3. ബക്കറ്റ്Bucket
എന്നീ ഭാഗങ്ങളാണ് കറവയന്ത്രത്തിനുള്ളത്.
പ്രവത്തന രീതി.
കറവയന്ത്രം പ്രവര്‍ത്തിക്കുന്ന ആദ്യഘട്ടത്തില്‍ കറവയന്ത്രത്തിലും പൈപ്പിലും ഒരു ശൂന്യത ഉണ്ടാക്കുന്നു. ഈ ശൂന്യത അളക്കാനായി മീറ്ററുണ്ട്.പൈപ്പില്‍ പകുതി വാക്വം ഉണ്ടായാല്‍ മീറ്ററില്‍ 50 കിലോ പാസ്‌ക്കല്‍ റീഡിങ് കാണിക്കും. തുടര്‍ന്ന് പള്‍സേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഷെല്ലിനും ലൈനറിനും ഇടയില്‍ ഇടവിട്ട് വാക്വം ഉണ്ടാക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു. ടീറ്റ് കപ്പില്‍ ഷെല്ലിനും ലൈനറിനുമിടയില്‍ വായു കടക്കുമ്പോള്‍ ലൈന്‍ മുലക്കാമ്പില്‍ പിടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഉണ്ടാക്കുന്നത്. പള്‍സേറ്റര്‍ പ്രവര്‍ത്തിച്ചു ടീറ്റ് കപ്പില്‍ ശൂന്യതയുണ്ടാക്കുമ്പോള്‍ മുലക്കാമ്പിലെ ദ്വാരത്തിലൂടെ പാല്‍ പുറത്തേക്കു വരുന്നു. ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കുമ്പോള്‍ പാല്‍ മുഴുവനായും മില്‍ക്ക് കാനില്‍ നിറയുന്നു. പാല്‍ കറന്നെടുത്ത് തീര്‍ന്നാല്‍ പള്‍സേറ്റര്‍ ഓഫ് ചെയ്‌ത് കപ്പ് ഊരിയെടുക്കാവുന്നതാണ്. പള്‍സേറ്റര്‍ ഒരു മിനിട്ടില്‍ 40-60 തവണയെങ്കിലും ശൂന്യതയുണ്ടാക്കുകയും ഒഴിവാക്കുകയും ചെയ്യും. ഇതുണ്ടാക്കുന്ന അനുപാതത്തെ പള്‍സേഷന്‍ അനുപാതമെന്നു പറയുന്നു. ഉദാ: പള്‍സേഷന്‍ അനുപാതം 1:1 ആണെങ്കില്‍ മിനിട്ടില്‍ 50 തവണ പള്‍സേഷന്‍ ഉള്ള ഒരു കറവയന്ത്രത്തില്‍ 50 ശതമാനം സമയം മുലക്കാമ്പില്‍ ലൈനര്‍ അമര്‍ത്തുകയും 50 ശതമാനം സമയം പാല്‍ വലിക്കുകയും ചെയ്യും. പള്‍സേഷന്‍ അനുപാതം 1:1 ആണെങ്കില്‍ 60 ശതമാനം സമയം പാല്‍ വലിക്കുകയും 40 ശതമാനം സമയം ലൈനര്‍ മുലക്കാമ്പില്‍ അമരുകയും ചെയ്യും. 2:1, 1:1, 1:1 എന്നീ അനുപാതത്തിലുള്ള യന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
എല്ലാ ടീറ്റ് കപ്പിലും ഒരേ സമയത്ത് ലൈനര്‍ അമരുകയും പിന്നീട് ഒരേ സമയത്ത് പാല്‍ വലിക്കുകയും ചെയ്യുന്ന യന്ത്രങ്ങളും രണ്ട് ടീറ്റ് കപ്പില്‍ ഒരു സമയത്ത് ലൈനര്‍ അമരുമ്പോള്‍ മറ്റേ ടീറ്റ് കപ്പില്‍ പാല്‍ വലിച്ചെടുക്കുന്ന യന്ത്രങ്ങളും ലഭ്യമാണ്.ലൈനറുകള്‍ കേടായാല്‍ ഉടനെ മാറ്റേണ്ടതാണ. സിന്തറ്റിക് റബ്ബര്‍ സിലിക്കോണ്ട തുടങ്ങിയവകൊണ്ടുണ്ടാക്കിയ ലൈനറുകള്‍ ലഭ്യമാണ്. സിന്തറ്റിക് റബ്ബര്‍കൊണ്ടുണ്ടാക്കിയ ലൈനര്‍ 1200 തവണ കറന്നശേഷം മാറ്റണം. റബ്ബറാണെങ്കില്‍ 500-700 കറവയിലും സിലിക്കോണാണെങ്കില്‍ 5000-10000 കറവയിലും മാറ്റണം.കറവയന്ത്രത്തിലെത്തിയ പാല്‍ പൈപ്പ് ലൈന്‍വഴി വലിയ ടാങ്കുകളില്‍ ശേഖരിക്കാന്‍ കഴിയും. ഈ ടാങ്കില്‍നിന്നും പമ്പുപയോഗിച്ച് വലിയ ശേഖരിണികളിലേക്ക് മാറ്റാം. ഇതിനിടയില്‍ അരിപ്പയിലൂടെ കടത്തി പാല്‍ അരിക്കാനും കഴിയും. അരിച്ചെടുത്ത പാല്‍ പാക്കറ്റിലാക്കിയും വിപണനം നടത്താം. ഇതിനായി ഓട്ടോ മാറ്റിക് പാക്കിങ് യന്ത്രവും കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന പാക്കിങ് യന്ത്രവും മാര്‍ക്കറ്റില്‍ ലഭ്യമാണ്.
പശുക്കളുടെ എണ്ണമനുസരിച്ച് പൈപ്പ് ലൈനിന്റെ വലിപ്പം വ്യത്യാസപ്പെടും.
പാതിയന്ത്രവല്‍കൃത കറവയന്ത്രങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതില്‍ ശൂന്യതയുണ്ടാക്കുന്നത് കൈകൊണ്ടു പ്രവര്‍ത്തിക്കുന്ന പമ്പുപയോഗിച്ചാണ്. വൈദ്യുതിയില്ലാത്ത സ്ഥലത്തും ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കാമെന്നാണ് ഗുണം.
അപ്പോൾ പശുക്കളുടെ ഉല്‍പ്പാദനക്ഷമത മുഴുവനായും നമുക്കു ലഭിക്കണമെങ്കില്‍ പരിപാലനത്തോടൊപ്പം നല്ല കറവയും വേണം. പശുക്കളുടെ എണ്ണം കൂടുമ്പോലാണ് കറവ ഒരു പ്രശ്നമാകുന്നത്. . ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള പശുക്കളെ 7 മിനിട്ടിനകം കറന്നെടുക്കുക എന്ന ശ്രമകരമായ ജോലിയാണ് യന്ത്രം പരിഹരിക്കുന്നത്.. കൈകൊണ്ടു കറക്കുമ്പോള്‍ മുലക്കാമ്പിനുണ്ടാകുന്ന ക്ഷതങ്ങള്‍ വേറെയുംആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഇന്ന് ആധുനിക കറവയന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മഴക്കാലത്ത് കറവ പശുക്കൾ നേരിടുന്ന രോഗങ്ങൾ
#Milking Machine#Cow farm#Agriculture#Farmer