Updated on: 27 February, 2021 6:00 PM IST
കായലിലെ മത്സ്യങ്ങളുടെ പ്രജനനത്തിനുളള ഇടങ്ങള്‍ കുറയുന്നു

ആലപ്പുഴ : മത്സ്യപ്രജനനം സുരക്ഷിതമാക്കി മത്സ്യസമ്പത്ത് സംരക്ഷിക്കുകയെന്ന നൂതന പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലില്‍ മത്സ്യ സംങ്കേതങ്ങള്‍ ഒരുക്കി തുറവൂര്‍ അക്വാ കള്‍ച്ചര്‍ യൂണിറ്റ്.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം ചേര്‍ത്തല താലൂക്ക് പരിധിയിലെ തണ്ണീര്‍ മുക്കം, പള്ളിപ്പുറം, മുഹമ്മ എന്നീ ഗ്രാമപഞ്ചായത്തുകളിലായി ഇതു വരെ എട്ട് മത്സ്യ സങ്കേതങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ചേന്നം പള്ളിപ്പുറത്ത് ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് തുറവൂര്‍ അക്വാകള്‍ച്ചര്‍ യൂണിറ്റ് ഒരുക്കിയിട്ടുള്ളത്


ഒരു യൂണിറ്റിന് 260000 രൂപ മുതല്‍മുടക്കില്‍ മുളങ്കുറ്റികള്‍ ഉപയോഗിച്ച് കായല്‍ പ്രദേശത്ത് അതിര് തിരിച്ച് രണ്ട് ഹെക്ടര്‍ സ്ഥലത്ത് സിമന്റ് റിങ്ങുകളും സിമന്റ് പൈപ്പുകളും ഓലയും ചിരട്ടയും നിക്ഷേപിച്ചാണ് മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കുന്നത്.

കായലിലെ മത്സ്യങ്ങളുടെ പ്രജനനത്തിനുളള ഇടങ്ങള്‍ കുറയുന്നത് കണക്കാക്കിയാണ് മനുഷ്യ നിര്‍മ്മിത മത്സ്യ പ്രജനന ഇടങ്ങള്‍ക്ക് വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം തുടക്കമിട്ടത്.

മത്സ്യ സങ്കേതങ്ങള്‍ ഒരുക്കുന്നതോടെ പ്രജനന പ്രായമെത്തിയ മീനുകള്‍ക്ക് റിങ്ങുകളിലും, പൈപ്പുകളിലും, ഓലയിലും, ചിരട്ടയിലും മുട്ടപതിപ്പിക്കാന്‍ സാധിക്കുന്നതിനോടൊപ്പം അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുസസ്യങ്ങളേയും മറ്റും ആഹാരമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന മത്സ്യസങ്കേതങ്ങളെ മത്സ്യബന്ധന നിരോധിത മേഖലയാ യി ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: With the Fisheries Sanctuary project to conserve fish stocks Thuravoor Aquaculture Unit, Department of Fisheries
Published on: 26 February 2021, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now