പ്രധാൻ മന്ത്രി ആവാസ് പദ്ധതി (അർബൻ) യ്ക്ക് കീഴിലുള്ള കേന്ദ്ര അനുമതി നൽകൽ-അവലോകന സമിതി (CSMC) യുടെ അമ്പത്തി രണ്ടാമത് യോഗത്തിൽ 1,68,606 പുതിയ ഭവനങ്ങൾ കൂടി പണിയാൻ അനുമതി. 14 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾ യോഗത്തിൽ പങ്കെടുത്തു.
രാജ്യത്ത് 70 ലക്ഷത്തിലേറെ ഭവനങ്ങളുടെ നിർമ്മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടാതെ 41 ലക്ഷത്തിലേറെ ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.
MoHUA സെക്രട്ടറി ശ്രീ ദുർഗ ശങ്കർ മിശ്രയുടെ നേതൃത്വത്തിൽ ചേർന്ന യോഗം, ചിലവ് കുറഞ്ഞ വാടക ഭവന സമുച്ചയ പദ്ധതി അതിവേഗം നടപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളുടെ ആവശ്യപ്പെട്ടു.
കോവിഡ്-19 മഹാമാരിയ്ക്കിടെ ചേരുന്ന രണ്ടാമത് സി എസ് എം സി യോഗം ആയിരുന്നു ഇത്.
രാജ്യം 75-ആം സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022ഓടെ നഗര മേഖലകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പക്കാ ഭവനങ്ങൾ ഉറപ്പാക്കാൻ ഭവനനിർമ്മാണ-നഗര കാര്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.