Updated on: 7 December, 2022 3:25 PM IST
12 states approached Nithi Ayog to starts Think Tank in their state

ഫെഡറൽ പോളിസി തിങ്ക് ടാങ്ക്(Federal Policy Think Tank), നീതി ആയോഗി(NITI AYOG)ന് ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ നിന്ന് അവരുടെ വളർച്ചയുടെ പാത ചാർട്ട് ചെയ്യാൻ സഹായിക്കുന്ന സമാന സ്ഥാപനങ്ങൾ സ്ഥാപിക്കാൻ സഹായിക്കുന്നതിന് വേണ്ടി കുറെ അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥൻ പറഞ്ഞു. 25 വർഷത്തിനുള്ളിൽ ഒരു വികസിത സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ദേശീയ ലക്ഷ്യത്തിലേക്ക് സംഭാവന നൽകിക്കൊണ്ട്, സംസ്ഥാനങ്ങളെ ഒരു വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുക എന്നതാണ് ആശയം. ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ജമ്മു & കശ്മീർ (UT), ഉത്തർപ്രദേശ്, ത്രിപുര, ഗോവ, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവയും മറ്റു ചിലരും ഇതുമായി ബന്ധപ്പെട്ട് നീതി ആയോഗുമായി ബന്ധപ്പെട്ടുവരികയാണ്. നീതി ആയോഗിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ, ഒരു പ്രത്യേക നാഴികക്കല്ലാക്കുന്നതിനു വേണ്ടിയും, കൂടാതെ ഇത് വിശദമാക്കുന്ന ഒരു വിഷൻ ഡോക്യുമെന്റ് കേന്ദ്ര സർക്കാർ തയ്യാറാക്കുമ്പോഴും, അതോടൊപ്പം 2047-ൽ ഈ സംസ്ഥാനങ്ങളിലെ നിലവിലെ വികസന നിലവാരവും, അവർ എവിടെയെത്താൻ ആഗ്രഹിക്കുന്നുവെന്നും ഇതു വിലയിരുത്തും. ഓരോ സംസ്ഥാനവും ഈ കാഴ്ചപ്പാടിലേക്ക് സംഭാവന നൽകേണ്ടതുണ്ട്, ഓരോ സംസ്ഥാനത്തിലും 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകണമെങ്കിൽ, അതിനൊപ്പം സബ്‌നാഷണൽ സംഭാവന നൽകണം. 

നീതി ആയോഗ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തെഴുതിയിട്ടുണ്ട്, നിലവിൽ 12-13 സംസ്ഥാനങ്ങളുമായി ഡിമാൻഡ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു, മുകളിൽ ഉദ്ധരിച്ച വ്യക്തി പറഞ്ഞു. സംസ്ഥാന പിന്തുണാ മിഷൻ കൂടുതൽ ഘടനാപരമായതും, സ്ഥാപനവൽക്കരിച്ചതുമായ രീതിയിൽ സംസ്ഥാനങ്ങളുമായുള്ള അവരുടെ നിലവിലുള്ള ഇടപഴകലിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു ദൗത്യത്തിന് കീഴിൽ, സംസ്ഥാന പരിവർത്തന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനോ ആസൂത്രണ വകുപ്പുകളുടെ പങ്ക് പുനർവിചിന്തനം ചെയ്യുന്നതിനോ അവരുടെ തന്ത്രങ്ങളും, ദർശന രേഖകളും തയ്യാറാക്കുന്നതിൽ അവരെ പിന്തുണയ്ക്കുന്നതിനോ താൽപ്പര്യമുള്ള സംസ്ഥാനങ്ങളെ നീതി ആയോഗ് പിന്തുണയ്ക്കുന്നു,' എന്ന് നീതി ആയോഗ് പറഞ്ഞു. 

2047-ഓടെ വിക്ഷിത് ഭാരതിന്റെ പരിവർത്തന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, സംസ്ഥാനങ്ങളുടെ വളർച്ചാ പ്രേരകങ്ങളെ മനസ്സിലാക്കാനും, അവ പരസ്പരം പഠിക്കാനും ആഗോളതലത്തിൽ മികച്ച രീതികൾ പഠിക്കാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നതിനുള്ള വിജ്ഞാന, സാങ്കേതിക പങ്കാളിയായി നീതി ആയോഗ് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര തലത്തിൽ, പ്രത്യേക ലക്ഷ്യങ്ങളും നാഴികക്കല്ലുകളും തിരിച്ചറിയുന്നതിനായി ഒരു വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംസ്ഥാനങ്ങളുടെ യാത്രയെ അതിന്റെ വിവിധ വശങ്ങളിൽ സെക്രട്ടറിമാരുടെ 11 കമ്മിറ്റികൾ ചേർന്ന് പ്രവർത്തിക്കുന്നു. സംസ്ഥാന തലത്തിൽ, ഇതിന്റെ വളർച്ച വ്യത്യസ്തമായിരിക്കും. ഓരോ സംസ്ഥാനവും അതിന്റെ പ്രവർത്തന തന്ത്രം മാറ്റി രൂപപ്പെടുത്തണം എന്ന് അഭ്യർത്ഥിച്ചു, ഇത് എല്ലാ സംസ്ഥാനത്തിനും യോജിക്കുന്ന പ്രവർത്തന രീതിയാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി, ചില സംസ്ഥാനങ്ങൾ അവരുടെ വികസന ലക്ഷ്യങ്ങൾക്കായി സ്വയം പ്രവർത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയെ പ്രശംസിച്ച് മെലിൻഡ ഗേറ്റ്സ്

English Summary: 12 states approached Nithi Ayog to starts Think Tank in their state
Published on: 07 December 2022, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now