1. News

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയെ പ്രശംസിച്ച് മെലിൻഡ ഗേറ്റ്സ്

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയെ പ്രശംസിച്ചു, മെലിൻഡ ഗേറ്റ്സ്. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹസ്ഥാപകൻ പറഞ്ഞു, പകർച്ചവ്യാധിയിലുടനീളം ഇന്ത്യ, ഏകദേശം 20 കോടി സ്ത്രീകൾക്ക് പണം നൽകാൻ സർക്കാർ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുവെന്നും കൂടുതൽ ലിംഗസമത്വമുള്ള രാജ്യം കെട്ടിപ്പടുക്കുകയാണെന്നും പറഞ്ഞു.

Raveena M Prakash
Melinda Gates appreciates India for investing in Women and gender equality in the time of Covid
Melinda Gates appreciates India for investing in Women and gender equality in the time of Covid

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് മനുഷ്യസ്‌നേഹിയായ മെലിൻഡ ഗേറ്റ്‌സ് പറഞ്ഞു, 'സ്ത്രീകളുടെ കഴിവുകളിൽ, നിക്ഷേപിക്കുന്നതിലൂടെ എന്തുചെയ്യാനാകുമെന്നു സ്ത്രീകളുടെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നും അത് ഇന്ത്യ തുടരുകയാണെന്നും പറഞ്ഞു'. കൂടാതെ, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹസ്ഥാപക കൂടിയായ മെലിൻഡ പറഞ്ഞു, പകർച്ചവ്യാധിയിലുടനീളം ഇന്ത്യ, ഏകദേശം 20 കോടി സ്ത്രീകൾക്ക് പണം നൽകാൻ സർക്കാർ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുവെന്നും, അതിലൂടെ കൂടുതൽ ലിംഗസമത്വമുള്ള രാജ്യമായി ഇന്ത്യയെ കെട്ടിപ്പടുക്കുകയാണെന്നും പറഞ്ഞു.

ഡൽഹിയിൽ നടന്ന ' Women leading Change in Health and Science in India' എന്ന കോൺഫറൻസിൽ മെലിൻഡ ഗേറ്റ്സ് കൂട്ടിച്ചേർത്തു, 'പാൻഡെമിക് സമയത്ത് 200 ദശലക്ഷം സ്ത്രീകൾ ഉൾപ്പെടെ 300 ദശലക്ഷം വ്യക്തികളെ സംരക്ഷിക്കുന്നതിനായി, അവർക്ക് പണം നൽകാൻ ഇന്ത്യൻ സർക്കാർ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചു'. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2020ൽ ജൻധൻ സ്കീമിന് കീഴിൽ ബാങ്ക് അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 20,000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിന്താഗതിയെ പ്രശംസിച്ച് മെലിൻഡ ഗേറ്റ്‌സ് പറഞ്ഞു, പണമിടപാടുകൾ നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നത് ഇന്ത്യ ലിംഗപരമായ നയങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഉചിതമായ ഉദാഹരണമാണെന്ന് അവർ കൂട്ടിച്ചേർത്തു.

പണ കൈമാറ്റം നേരിട്ട് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ലിംഗ-ഉദ്ദേശ്യപരമായ നയരൂപീകരണത്തിന്റെ ഒരു ഉദാഹരണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ താഴെത്തട്ടിൽ നിന്ന് കൂടുതൽ ലിംഗസമത്വമുള്ള രാജ്യമായി മുന്നേറുകയാണ് എന്ന് , അവർ കൂട്ടിച്ചേർത്തു. ഇന്ത്യാ ഗവൺമെന്റിനൊപ്പം ഗേറ്റ്സ് ഫൗണ്ടേഷനും ഒരേ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ലിംഗസമത്വത്തിന്റെ വശം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് ഗേറ്റ്സ് പ്രത്യാശ പ്രകടിപ്പിച്ചു. മെലിൻഡ ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി, ജി-20, ആഗോള എസ്ഡിജി(SDG) പുരോഗതി, ഡിജിറ്റൽ വികസനം എന്നിവയെക്കുറിച്ച് അവർ ചർച്ച ചെയ്തു. 'ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ കോ-ചെയറും ട്രസ്റ്റിയുമായ @മെലിൻഡഗേറ്റ്‌സിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ജി-20, ആഗോള എസ്‌ഡിജി പുരോഗതി, ഡിജിറ്റൽ വികസനം എന്നിവ ചർച്ച ചെയ്തു. അവരുടെ പുസ്തകം: ദി മൊമെന്റ് ഓഫ് ലിഫ്റ്റ് വായിക്കാൻ കാത്തിരിക്കുകയാണെന്നും ,' ജയശങ്കർ ട്വീറ്റ് ചെയ്തു.

മൈക്രോസോഫ്റ്റിലെ മുൻ കമ്പ്യൂട്ടർ സയന്റിസ്റ്റും ജനറൽ മാനേജരും ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും സന്ദർശിച്ചു. മെലിൻഡ ഗേറ്റ്‌സിനെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത രാഷ്ട്രപതി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധിച്ചു. പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളെ ബാധിക്കുന്ന സിക്കിൾ സെൽ അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്കും ശ്രദ്ധ ചെലുത്താൻ ഫൗണ്ടേഷനെ പ്രസിഡന്റ് പ്രോത്സാഹിപ്പിച്ചു. ആദിവാസി മേഖലകളിൽ ചെറുകിട വന ഉൽപന്നങ്ങൾക്കായി സഹകരണ വിപണന സംരംഭങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് പ്രസിഡന്റ് മുർമു ഫൗണ്ടേഷനോട് അഭ്യർത്ഥിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: India's G2O Presidency: മാതൃകാപരമായ മാറ്റത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

English Summary: Melinda Gates appreciates India for investing in Women and gender equality in the time of covid

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds