Updated on: 4 December, 2020 11:19 PM IST
ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ പൊ​തു വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.

ആ​ല​പ്പു​ഴ :സ്വ​യം​പ​ര്യാ​പ്ത ക്ഷീ​ര​കേ​ര​ളം എ​ന്ന ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കാ​ൻ ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും, 2016 മു​ത​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ക്ഷീ​ര -മൃ​ഗ​പ​രി​പാ​ല​ന മേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. The Minister was inaugurating various projects in the field of dairy and animal husbandry.


2016 മു​ത​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ ക്ഷീ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും. ക​ർ​ഷ​ക​ർ​ക്ക് പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​നും , തൊ​ഴു​ത്ത് നി​ർ​മി​ക്കു​ന്ന​തി​ന്, തീ​റ്റ​പ്പു​ൽ വി​ക​സ​ന പ​ദ്ധ​തി, ക​റ​വ​യ​ന്ത്രം വാ​ങ്ങു​ന്ന​തി​ന് , ക​മ്പോ​സ്റ്റ് നി​ർ​മാ​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി വ​ഴി ധ​ന സ​ഹാ​യം ന​ൽ​കും. പു​തി​യ സം​രം​ഭ​ക​ർ​ക്കും, നി​ല​വി​ലു​ള്ള ക​ർ​ഷ​ക​ർ​ക്കും ഒ​രു പോ​ലെ പ്ര​യോ​ജ​ന മാ​കു​ന്ന​താ​ണ് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 25 ക്ഷീ​ര​ഗ്രാ​മ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്, ക്ഷീ​ര -മൃ​ഗ പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന 150 വ്യ​വ​സാ​യ ആ​ട് വ​ള​ർ​ത്ത​ൽ യൂ​ണി​റ്റ്, 1000ചെ​റു​കി​ട ആ​ട് വ​ള​ർ​ത്ത​ൽ യൂ​ണി​റ്റു​ക​ൾ, 800 ഗോ​ട്ട് സാ​റ്റ്ലൈ​റ്റ് യൂ​ണി​റ്റ്, 500 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ടു​ക​ൾ​ക്ക് കൃ​ത്രി​മ ബീ​ജ ധാ​നം, 15 കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്ല​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​രു​ക്ക​ളെ കേ​ര​ള​ത്തി​ൽ കൊ​ണ്ടു​വ​ന്ന് കാ​ലാ​വ​സ്ഥ​ക്ക​നു​സൃ​ത​മാ​യി പ​രി​പാ​ലി​ക്കു​ക എ​ന്ന​ത് വ​ലി​യ ദൗ​ത്യ​മാ​ണ്.

ആ​ല​പ്പു​ഴ​ജി​ല്ല​യി​ൽ ചേ​ർ​ത്ത​ല തെ​ക്ക്, വ​ള്ളി​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.


ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ പൊ​തു വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കാ​ർ​ഷി​ക മേ​ഖ​ല​ക്കൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യ​ത്തോ​ടെ ക​രു​തേ​ണ്ട മേ​ഖ​ല​യാ​ണ് ക്ഷീ​ര മേ​ഖ​ല​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​രു​ക്ക​ളെ കേ​ര​ള​ത്തി​ൽ കൊ​ണ്ടു​വ​ന്ന് കാ​ലാ​വ​സ്ഥ​ക്ക​നു​സൃ​ത​മാ​യി പ​രി​പാ​ലി​ക്കു​ക എ​ന്ന​ത് വ​ലി​യ ദൗ​ത്യ​മാ​ണ്. പാ​ൽ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ളം രാ​ജ്യ​ത്ത് ഏ​റെ മു​ന്നി​ലാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ഒ​ട്ടേ​റെ നേ​ട്ടം കൈ​വ​രി​ക്കാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഫ​ല​പ്ര​ദ​മാ​യി കൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കു​ന്ന പ്ര​ധാ​ന തൊ​ഴി​ൽ മേ​ഖ​ല​യാ​യി ക്ഷീ​ര​മേ​ഖ​ല​യെ മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ക്ക​ണം. ഇ​തി​ന് പു​തി​യ ത​ല​മു​റ കൂ​ടി ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​ര​ണ​മെ​ന്നും, പാ​ൽ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നൊ​പ്പം പാ​ൽ അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടി ഇ​വി​ടെ ഉ​ൽ​പ്പാ​ദി​പ്പി​ച്ച് ക​യ​റ്റി അ​യ​ക്കു​ന്ന മേ​ഖ​ല​യാ​യി ക്ഷീ​ര മേ​ഖ​ല​ക്ക് മാ​റാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു


ച​ട​ങ്ങി​ൽ ചേ​ര്‍ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലീ​ലാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ല ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ. ​അ​നു​പ​മ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ പ്ര​ഭ മ​ധു, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജ​മീ​ല പു​രു​ഷോ​ത്ത​മ​ൻ, ചേ​ർ​ത്ത​ല തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ബു ആ​ന്റ​ണി, ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബി. ​സ​ലിം, തി​രു​വി​ഴ ബീ​ച്ച് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്റ് വി. ​വി വി​ശ്വ​ൻ, ചേ​ർ​ത്ത​ല തെ​ക്ക് ക്ഷീ​ര സം​ഘം സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​എ തോ​മ​സ്, ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്ത് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ആ​ർ രാ​ജേ​ഷ് എം. ​എ​ൽ. എ ​നി​ർ​വ​ഹി​ച്ചു. വ​ള്ളി​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ഇ​ന്ദി​ര ത​ങ്ക​പ്പ​ൻ, ജി​ല്ല ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ യു. ​അ​ക്ബ​ർ ഷാ, ​ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. വി​ജ​യ​കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി. എ, ​രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വൻതോതിൽ കാർഷിക സബ്സിഡികളുമായി സുഭിക്ഷ കേരളം.

#Ksheera gramam#Kerala#Subhiksha keralam#Agriculture#FTB

English Summary: 25 new dairy villages in the state-kjaboct220
Published on: 02 October 2020, 01:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now