News

തേ​യി​ല ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യേ​കി തേ​യി​ല വി​ല​യി​ൽ വ​ൻ വർദ്ധന

Tea estate

കൂ​ണൂ​ര്‍ ടീ ​ട്രേ​ഡ് അ​സോ​സി​യേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ര്‍ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 130 ശ​ത​മാ​ന​മാ​ണ് വി​ല വ​ര്‍ധ​ന

മൂ​ന്നാ​ർ: തെ​യി​ല ഉ​ൽ​പാ​ദ​ന​ത്തി​ൽ കു​റ​വ് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് തെ​യി​ല വി​ല കു​ത്ത​നെ ഉ​യ​രു​ന്നു.
ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വി​ല ഉ​യ​രു​ന്ന​ത്.  കി​ലോ​ഗ്രാ​മി​ന് 83.81 രൂ​പ എ​ന്ന​തി​ൽ നി​ന്ന് 193.21 രൂ​പ എ​ന്ന റെ​ക്കോ​ഡ് നി​ല​വാ​ര​ത്തി​ലേ​ക്കാ​ണ് വി​ല ഉ​യ​ർ​ന്ന​ത്. From Rs 83.81 per kg to Rs 193.21 per kg for the week. The price is high
അ​സാം, പ​ശ്ചി​മ ബം​ഗാ​ൾ, കേ​ര​ളം തു​ട​ങ്ങി തേ​യി​ല ഉ​ത്പാ​ദ​ന സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​വും മ​ഴ​ക്കെ​ടു​തി​ക​ളു​മൊ​ക്കെ തേ​യി​ല ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​ത് ഫാ​ക്റ്റ​റി​ക​ളി​ലെ​ത്തു​ന്ന തേ​യി​ല​യു​ടെ അ​ള​വ് കു​റ​ച്ചി​ട്ടു​ണ്ട്. 40 ശ​ത​മാ​ന​ത്തോ​ളം ഉ​ത്പാ​ദ​നം ഇ​ടി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ൾ. എ​ന്താ​യാ​ലും രാ​ജ്യ​ത്ത് ഉ​ട​നീ​ള​മു​ള്ള ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ല ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. വ​രു​മാ​നം ഉ​യ​രു​മെ​ന്ന​തി​നാ​ൽ ക​ര്‍ഷ​ക​രും ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. വി​ല ഇ​നി​യും കൂ​ടി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ജൂ​ലൈ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ തേ​യി​ല വി​ല​യി​ൽ 20 ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ടാ​യ​താ​യി വി​വി​ധ റി​പ്പോ​ര്‍ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തേ​യി​ല​പ്പൊ​ടി​യ്ക്കും വി​ല കൂ​ടി​യി​ട്ടു​ണ്ട്.
കൂ​ണൂ​ര്‍ ടീ ​ട്രേ​ഡ് അ​സോ​സി​യേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ര്‍ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 130 ശ​ത​മാ​ന​മാ​ണ് വി​ല വ​ര്‍ധ​ന അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ തേ​യി​ല ക​യ​റ്റു​മ​തി ഈ ​വ​ര്‍ഷം കു​റ​ഞ്ഞി​ട്ടു​ണ്ട്. കെ​നി​യ​യി​ൽ ഉ​ത്പാ​ദ​നം വ​ര്‍ധി​ച്ച​താ​ണ് പ്ര​ധാ​ന കാ​ര​ണം. 30 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​ണ് ഉ​ത്പാ​ദ​നം ഉ​യ​ര്‍ന്ന​ത്. വി​ല​യും താ​ര​ത​മ്യേ​ന കു​റ​വാ​ണ്. ഈ​ജി​പ്റ്റ്, പാ​ക്കി​സ്ഥാ​ൻ, യു​കെ, ഇ​റാ​ഖ്, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്ന് തേ​യി​ല ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തേയില - ലോകം കീഴടക്കിയ പാനീയം
#Tea#Farm#Agriculture#krishi

English Summary: Tea prices rise sharply in anticipation of tea farmers kjabsep12

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine