ഹോർട്ടികൾച്ചറും പുഷ്പകൃഷിയും സമന്വയിപ്പിക്കുന്നതാണ് ഹരിതഗൃഹ കൃഷി സമ്പ്രദായങ്ങൾ. ഒരു ഹരിതഗൃഹ സൗകര്യം സജ്ജീകരിക്കുന്നതിന്, നിങ്ങൾക്ക് മതിയായ പണവും കൃത്യമായ പദ്ധതിയും ഉണ്ടായിരിക്കണം. പ്രാഥമിക സൗകര്യം സ്ഥാപിക്കുന്നതിന് മാത്രമല്ല, ഹരിത്ര ഗൃഹങ്ങളുടെ മൊത്തത്തിലുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന് സാമ്പത്തിക ക്ഷമത ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മിനി പോളിഹൗസുകൾ തരംഗമാവുന്നു, പോളിഹൗസ് കൃഷിയിൽ വിജയിക്കാൻ ഈ രീതി പിന്തുടരൂ...
പമ്പുകളുമായി സംയോജിപ്പിച്ച ഇലക്ട്രിക് മോട്ടോറുകൾ വാങ്ങാനും, ട്രാക്ടറുകളും മറ്റ് യന്ത്രസാമഗ്രികളും വാങ്ങാനും, പൈപ്പ് സ്ഥാപിക്കുന്നതിനും, ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും, പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിക്കുന്നതിനും തുടങ്ങി മിക്ക ചെലവുകൾക്കും പണം അത്യാവശ്യമാണ്. ഹരിതഗൃഹ കൃഷി വലിയ സാമ്പത്തികമുണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്ന ധാരണയാലും പല കർഷകരും ഇതിൽ നിന്ന് പിന്നോട്ട് നീങ്ങുന്നു.
എന്നാൽ ഹരിതഗൃഹ കൃഷിയ്ക്ക് സർക്കാർ അനുവദിക്കുന്ന സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും പരിഗണിക്കുകയാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇത് പരീക്ഷിച്ച് കൃഷിയിൽ ആദായമുണ്ടാക്കാനാകും.
ഹരിതഗൃഹ കൃഷി ആനുകൂല്യങ്ങൾ
ഹരിതഗൃഹ ഫാം സ്ഥാപിക്കുന്നതിന് സർക്കാർ സബ്‌സിഡിയും സാമ്പത്തിക സഹായവും നൽകുന്നു. ഒന്നുകിൽ ചെറിയ ലോണുകളുടെ രൂപത്തിലോ ബാക്ക്-എൻഡ് സബ്‌സിഡിയായോ ആണ് ഈ സഹായങ്ങൾ ലഭ്യമാകുന്നത്. കൂടാതെ, വിവിധ കാർഷിക ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ബാങ്കുകൾ വായ്പയും നൽകുന്നുണ്ട്. നാഷണൽ ഹോർട്ടികൾച്ചർ മിഷൻ പരമാവധി 50 ലക്ഷം വരെ 50% സബ്‌സിഡിയിൽ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ എല്ലാ സംസ്ഥാനങ്ങളിലും, സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സബ്സിഡികൾ അനുവദിക്കുന്നുണ്ട്.
ഹരിതഗൃഹ കൃഷിയ്ക്ക് ഇന്ത്യയിലെ റെഗുലേറ്ററി ബോഡി നാഷണൽ ഹോർട്ടികൾച്ചർ ബോർഡാണ്. പദ്ധതിയിൽ നിന്നും 112 ലക്ഷം രൂപ പരിധിയിൽ NHB 50% സബ്‌സിഡി നൽകുന്നുണ്ട്. നാഷണൽ ഹോർട്ടികൾച്ചർ മിഷൻ പരമാവധി 50 ലക്ഷം വരെ 50% സബ്‌സിഡി വാഗ്ദാനം ചെയ്യുന്നു. ഗുജറാത്ത് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ പരമാവധി പരിധിയായ 4 ലക്ഷം രൂപ വരെ വായ്പ പലിശയിൽ 6% സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പോളിഹൗസ് നിര്‍മിക്കാം
ഇത് കൂടാതെ എല്ലാ സംസ്ഥാനങ്ങളിലും, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ NHM നൽകുന്ന 50% സബ്സിഡിയിൽ നിന്നും അധികമായി 15 - 25 % സബ്‌സിഡി അനുവദിക്കുന്നു.
ഹരിതഗൃഹ കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കർഷകനും വ്യക്തിക്കും സർക്കാരിൽ നിന്ന് സബ്‌സിഡി ലഭിക്കും.
ഹരിതഗൃഹ കൃഷിക്ക് വായ്പ നൽകുന്ന ബാങ്കുകൾ
നിലവിൽ, ഹരിതഗൃഹ കൃഷിക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് മുതലായ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്നു.
കാർഷിക- ഗ്രാമീണ ബാങ്കിങ്ങിന് കീഴിൽ, രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ ഹരിതഗൃഹ സജ്ജീകരണത്തിന് സാമ്പത്തിക സഹായം നൽകുന്നു. ഇത് കർഷകർക്ക് വിവിധങ്ങളായ കാർഷിക വായ്പകളും സാമ്പത്തിക സഹായങ്ങളും ലഭിക്കാൻ സഹായകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൃഷി: പോളിഹൗസിൽ മഞ്ഞൾ വളരാനുള്ള പ്രധാന കാരണങ്ങൾ
ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഹരിതഗൃഹ കൃഷിയ്ക്ക് പദ്ധതി തുകയുടെ 80% വരെയും പരമാവധി 5 കോടി രൂപ വരെയും വായ്പ ലഭിക്കും. ഹരിതഗൃഹ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായും കൂടാതെ, ജലസേചന ഉപകരണങ്ങളും മറ്റ് കാർഷിക ആവശ്യങ്ങളും വാങ്ങുന്നതിനുമായും ഐസിഐസിഐ ബാങ്കിലും വിവിധ വായ്പകൾ ലഭ്യമാക്കിയിട്ടുണ്ട്.