ഗ്രാമീണ മേഖലയില്‍, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പ് വരുത്താന്‍ മൃഗസംരക്ഷണ വകുപ്പ് പദ്ധതിയുമായി രംഗത്ത്. ആടു വളര്‍ത്തലില്‍ സാങ്കേതിക ജ്ഞാനം നല്‍കി ഗ്രാമീണ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും അധിക വരുമാനം ഉറപ്പ് വരുത്താനാണ് ശ്രമം. ആടുകളെ വളര്‍ത്തുമ്പോള്‍ അനുയോജ്യമായ സ്ഥലം ഏറെ പ്രധാനപ്പെട്ടതാണ്. ശുദ്ധവായു, ശുദ്ധജലം, പച്ചപ്പുല്ലിന്റെ ലഭ്യത, മൃഗാശുപത്രിയുടേയും ഡോക്ടറുടേയും സാമീപ്യം, ഗതാഗത സൗകര്യം, വിപണി എന്നിവ പ്രത്യേകം പരിഗണിക്കപ്പെടണം. മാംസം, പാല്‍, തോല്‍, നാരുകള്‍ എന്നിവയാണ് വരുമാനം ഉറപ്പ് വരുത്തുന്ന ആടുകൃഷിയിലെ ഘടകങ്ങള്‍.
കേരളത്തിന് അനുയോജ്യമായ ഇനങ്ങള്‍, മലബാറി, ജമുനാ പാരി, ഓസ്മാന്‍ ബാദി, ബോര്‍, സാനന്‍, എന്നിവയാണെന്ന് അധികൃതര്‍ പറയുന്നു.ആട്ടിന്‍കൂടുകള്‍ ശുദ്ധമായ സ്ഥലത്ത്, ധാരാളം ശുദ്ധവായുവും, പ്രകാശവും കിട്ടുന്ന സ്ഥലത്താവണം. വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല മാതൃകാ ആട്ടിന്‍ കൂടുകള്‍ വികസിപ്പിച്ചിട്ടുണ്ട്.
കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തികച്ചും ലാഭം.
1.വിൽക്കുമ്പോൾ കിട്ടുന്ന ലാഭം മുൻകൂട്ടി കാണാതെ വാങ്ങുമ്പോൾ നഷ്ടം ഇല്ലാത്ത വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുക. കന്നുകാലി വാങ്ങാൻ ചെല്ലുന്ന വീട്ടിൽ നിൽക്കുന്ന അതെ ഉത്പാദനം നമ്മുടെ വീട്ടിൽ വന്നും കിട്ടാണമെന്നില്ല. കിട്ടിയാൽ ഭാഗ്യം.
2.വിലകുറവ് നോക്കി ചാവാലി ആടുകളെ വാങ്ങാതെ മിനിമം അര ലിറ്റർ പാൽ എങ്കിലും ഒരു നേരം കിട്ടുന്ന. ഒരു പ്രസവത്തിൽ രണ്ട് കുട്ടികൾ കിട്ടുന്ന ആടുകളെ പേരെന്റ്സ് സ്റ്റോക്ക് ആയി വാങ്ങുവാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ തീറ്റ ചെലവ് വർധനയും സമയനഷ്ടവും ആയിരിക്കും ഫലം.
3.നമ്മുടെ ഒരു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് അട്ടിൻകുട്ടികൾ. അതുകൊണ്ട് ആട് ഹീറ്റ് ആവുമ്പോൾ തോട്ടടുത്തുള്ള ഏതെങ്കിലും മുട്ടന്മാരെ വച്ചു ക്രോസ്സ് ചെയ്യാതെ. സമയ നഷ്ടവും യാത്ര ചിലവും നോക്കാതെ നല്ല ക്വാളിറ്റി ഉള്ള മുട്ടന്മാർ ഉള്ള ഇടതു ക്രോസ്സ് ചെയ്യാൻ ശ്രദ്ധിക്കുക
4.പാലിന് നല്ല വില ഉണ്ടെന്നു കരുതി ചോര വരുന്നവരെ കറ എടുക്കാതെ കുട്ടികൾക്ക് പാല് നല്ലോണം കുടിക്കാൻ കൊടുക്കുക. അവരാണ് നമ്മുടെ പ്രധാന ലാഭം. പാല് കൊടുക്കാതെ എന്തു കൊടുത്തിട്ടും കാര്യം ഇല്ല.
5 നല്ലൊരു കർഷകനും അതിലുപരി നല്ലൊരു കച്ചവടക്കാരനും ആകുക
6.വിൽക്കാൻ നിൽകുമ്പോ തിടുക്കം കൂടാതെ വാങ്ങാൻ വരുന്നവനാണ് ആവശ്യം എന്ന ചിന്താഗതിയിൽ വിൽക്കുക
ആട്ടിന്‍കാഷ്ടം പകരം വെക്കാനില്ലാത്ത ഒരു ജൈവവളമാണ്. 3 ശതമാനം നൈട്രജനും 1 ശതമാനം ഫോസ്ഫറസും 2 ശതമാനം പൊട്ടാസ്യവും ആട്ടിൻ വളത്തിൽ അടങ്ങിയിട്ടുണ്ട്. ഉദ്യാനകൃഷിക്കായും പച്ചക്കറിക്കൃഷിക്കായുമെല്ലാം ആട്ടിൻ വളത്തിന് ആവശ്യക്കാരുണ്ട്. അഞ്ചോളം മുതിർന്ന ആടുകളുള്ള ഒരു ഫാമിൽ നിന്നുതന്നെ പ്രതിദിനം 5 കിലോഗ്രാമോളം ആട്ടിൻവളം കിട്ടും. ആട്ടിൻ കഷ്ടം പൊടിച്ച് വിപണിയിൽ എത്തിക്കുന്നതാണ് ഉത്തമം.
സൂക്ഷ്മാണുസമൃദ്ധമായ ഇഎം ലായനി (Effective micro-organisms) ഉപയോഗിച്ച് കമ്പോസ്റ്റിംഗ് രീതിയിൽ ആട്ടിൻകാഷ്ഠം പൊടിക്കുന്ന വിദ്യ ഇന്ന് പ്രചാരത്തിലായിട്ടുണ്ട്. ആട്ടിൻ മൂത്രവും ജൈവവളവിപണിയിൽ ആവശ്യക്കാരേറെയുള്ള ഒരുൽപന്നമാണ് . മാത്രമല്ല ആയുർവേദ മരുന്ന് നിർമാണത്തിനായും ആട്ടിൻമൂത്രത്തിന് ആവശ്യക്കാരുണ്ട്. ഇങ്ങനെ ആടിൽ നിന്നുള്ള വൈവിധ്യങ്ങളായ ആദായ വഴികളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലാണ് സംരംഭകന്റെ വിജയം.
ഇടനിലക്കാരുടെ ചൂഷണം ആട് വളർത്തൽ വിപണന മേഖലയില്‍ ശക്തമാണിന്ന്. ആടുകളെ വിൽക്കാൻ ശ്രമിക്കുന്ന കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്. തൂക്കവിലയേക്കാൾ പലപ്പോഴും നോക്കുവിലയാണ് കച്ചവടക്കാരും ഇടനിലക്കാരും ആടുകൾക്ക് നിശ്ചയിക്കുന്നത്. ആട്, ആട്- അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ഇത്തരം കെണികളില്‍ വീഴാതെ കരുതേണ്ടതും പ്രധാനം. ആടുകളെ ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിലും ജനുസുകളുടെ മേന്മയുടെ അടിസ്ഥാനത്തിലും മാത്രം വിൽപ്പന നടത്താൻ കർഷകർ ശ്രദ്ധിക്കണം. വിപണനത്തിനായി വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവീന മാര്‍ഗങ്ങള്‍ ഒക്കെയും പ്രയോജനപ്പെടുത്താം.
ആടിന്‍റെ വിപണിമൂല്യത്തെ തിരിച്ചറിഞ്ഞ് തന്‍റെ സംരംഭത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും, വരുമാനത്തിന്റെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും, കൂട് നിർമാണത്തിൽ അടക്കമുള്ള ഉൽപാദനക്ഷമമല്ലാത്ത ചെലവുകൾ ഒഴിവാക്കാനും, ഇടനിലക്കാരില്ലാതെ വിപണി കണ്ടെത്താനും സാധിച്ചാല്‍ ആട് സംരംഭത്തില്‍ വിജയം നൂറ്റിയൊന്ന് ശതമാനം ഉറപ്പ്.