Updated on: 8 October, 2022 3:18 PM IST
റവന്യൂകമ്മി സഹായധനമായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി അനുവദിച്ചു; കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും

തിരുവനന്തപുരം: റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള  ധന വിനിയോഗ വകുപ്പ് അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിച്ചിരിക്കുന്നത്.കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നവർക്കുണ്ട് നിരവധി ആനുകൂല്യങ്ങൾ

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ ചെയ്ത സഹായധനം 12 തുല്യ പ്രതിമാസ ഗഡുക്കളായി ധന വിനിയോഗ വകുപ്പ്  സംസ്ഥാനങ്ങൾക്ക്  അനുവദിക്കും. 2022 ഒക്‌ടോബർ മാസത്തെ ഏഴാം ഗഡു അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആകെ റവന്യൂകമ്മി സഹായധനം 50,282.92 കോടി രൂപയായി ഉയർന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ തന്നെ സംരംഭം തുടങ്ങാം - ഒരു ലക്ഷം ധനസഹായം ലഭിക്കും

ഭരണഘടനയുടെ 275-ാം അനുച്ഛേദ പ്രകാരമാണ്  സംസ്ഥാനങ്ങൾക്ക്  റവന്യൂകമ്മി സഹായധനം നൽകുന്നത്. സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ കമ്മി നികത്താൻ തുടർച്ചയായി ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾ പ്രകാരം  സംസ്ഥാനങ്ങൾക്ക് സഹായധനം അനുവദിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യ ഹാച്ചറി യൂണിറ്റുകൾക്കും മത്സ്യ തീറ്റ നിർമാണ യൂണിറ്റുകൾക്കും സഹായധനം

2022-23 കാലയളവിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ റവന്യൂകമ്മി സഹായധനം  ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ.

English Summary: 7,183.42 crore allocated to 14 states as revenue deficit assistance; Kerala will get Rs 1097.83 crore
Published on: 08 October 2022, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now