ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്കും ലക്ഷാധിപതിയാകാനുള്ള ഈ സുവർണാവസരത്തെ കുറിച്ച് അറിയാമോ? മറ്റൊന്നുമല്ല നിങ്ങളൊന്ന് പേഴ്സ് പരിശോധിച്ചാൽ മതി. ലക്ഷങ്ങൾ തേടി വരാനുള്ള മാർഗം അതിൽത്തന്നെയുണ്ട്. ഇനിയും കാര്യം പിടികിട്ടാത്തവർക്കായി വിശദീകരിക്കാം.
കറന്‍സി നോട്ടുകളും നാണയങ്ങളും ശേഖരിക്കുന്നവര്‍ അന്വേഷിക്കുന്ന ആ നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അത് നിങ്ങളെ ധനാതിപതിയാക്കാനുള്ള വഴിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: LIC ജീവന്‍ ലാഭ് പോളിസി: 262 രൂപ മാറ്റി വയ്ക്കൂ, 20 ലക്ഷം രൂപ കൈയിലെത്തും
അപൂർവമായി വരുന്ന സീരിയൽ നമ്പരുകൾ, ചിത്രങ്ങള്‍ എന്നിവയായിരിക്കാം അവരുടെ ശേഖരത്തിൽ ഇടംപിടിക്കാനുള്ള കാരണങ്ങൾ. ഇത്തരത്തിൽ ഈ പറയുന്ന നമ്പരിൽ കറൻസി നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ അത് നിങ്ങൾക്ക് ലക്ഷങ്ങൾ നേടാനുള്ള ഉപാധിയാണ്.
786 നമ്പര്‍ ഉള്ള ഏതു തുകയുള്ള നോട്ടിനായാലും വിപണിയിൽ വിലയുണ്ട്. ഉദാഹരണത്തിന് 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 2000 പോലെ ഏത് മൂല്യമുള്ള നോട്ടിലും 786 എന്ന നമ്പർ അടുപ്പിച്ച് വന്നിട്ടുണ്ടെങ്കിൽ ഇബേയി(eBay)യിലൂടെ കൈമാറി പണം സമ്പാദിക്കാം. എന്നാൽ, ഇവ ഇബേയിൽ വിൽക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of Indi) പുറത്തിറക്കിയ ഈ കറൻസി നോട്ടുകൾ ചില മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഇത്തരത്തിൽ നോട്ട് വിറ്റ് നിങ്ങൾക്ക് 3 ലക്ഷം രൂപ നേടാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത്, ഉയർന്ന തുക വിൽക്കുന്നതിനുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക എന്നതാണ്.
എന്തുകൊണ്ട് 786? (Why 786?)
786 എന്ന നമ്പരുള്ള കറൻസി നോട്ടുകൾ എന്തുകൊണ്ടാണ് ഇത്രയധികം പ്രത്യേകത എന്ന് ചോദിച്ചാൽ, ഈ സംഖ്യകളെ ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ പവിത്രമായി കരുതുന്നു എന്നതിനാലാണ്.
786 നമ്പര്‍ നോട്ട് എങ്ങനെ വിൽക്കാം? (How to sell 786 series notes?)
നേരത്തെ പറഞ്ഞ പോലെ 786 എന്ന സീരിയൽ നമ്പർ വരുന്ന നോട്ടുകൾ ഇ- ബേയിലൂടെ വിൽക്കാനാകും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് www.ebay.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
ഇതിന് ശേഷം, ഇബേയിൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക. ശേഷം, നിങ്ങളുടെ പക്കലുള്ള ഈ സംഖ്യകളുള്ള നോട്ടിന്റെ ചിത്രമെടുത്ത് ഇബേൽ അപ്‌ലോഡ് ചെയ്യുക.
കമ്പനി നിങ്ങളുടെ നോട്ടിന്‍റെ പരസ്യം അവതരിപ്പിക്കും. ഈ പരസ്യം കണ്ട്, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളുമായി ബന്ധപ്പെടും. ശേഷം, ഇവരുമായി നിങ്ങൾ ചർച്ച നടത്തി തുക ഉറപ്പിക്കാവുന്നതാണ്.
യഥാർഥ മൂല്യത്തില്‍ നിന്ന് നിങ്ങൾ സ്വപ്‌നം കാണുന്നതിലും അധികം തുക ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷക ഘടകം. ഇ-ബേയിൽ ഇങ്ങനെ നോട്ട് ലേലത്തിന് വക്കുന്നത് വഴി അതിന്റെ വില കൂടുതൽ ലഭ്യമാകുന്നു.
നിങ്ങളുടെ കൈവശം ഇതുപോലെ നോട്ടുകളോ നാണയങ്ങളോ ഉണ്ടായാല്‍ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനും ഇതിലൂടെ അവസരമുണ്ടാകുന്നു. എന്നാൽ, ഇതുപോലെ നോട്ട് കറൻസികൾ വിറ്റ് പണം സമ്പാദിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.