DDR അതെന്താണ് സാധനം വല്ല RDX പോലെ പൊട്ടുന്ന സാധനം ആണോ?. പൊട്ടുന്ന സാധനമല്ല എന്നാൽ RDXനെ വെല്ലുന്ന ഒരു പടക്കൻ മിടുക്കൻ നായ ജനുസ്സാണ് DDR കൾ. അപ്പോൾ നമ്മുക്ക് സ്വാഭാവികമായൊരു സംശയം വരും " എന്താണ് കോയ ഒരു മാതിരി സംഘടനകളുടെ പേര് പോലെ DDR " വളരെ വലിയ കഥയാണെങ്കിലും DDR എന്നത് ഒറ്റ വാക്കിൽ ഡച്ചസ് ഡമോക്രാറ്റിക് റിപ്പബ്ലിക് എന്നതാണ്.
നമ്മുടെ പഴയ സോവിയറ്റ് യൂണിയനിൽ വ്യാപകമായി പ്രതിരോധ മേഖലകളിൽ ഉപയോഗിച്ചിരുന്നത് ജർമ്മൻ ഷെപ്പേർഡ് നായ്ക്കളെയായിരുന്നു.എന്നാൽ പ്രതിരോധ സ്ഥലങ്ങളിലെ സങ്കീർണമായ കാലാവസ്ഥകളിലും, വ്യത്യസ്ഥ ഭൂപ്രകൃതികളിലും, അങ്ങനെ ഏത് സാഹചര്യങ്ങളിലും ദീർഘനേരം അക്ഷീണമായി ജോലി ചെയ്യാനും ജർമ്മൻ ഷെപ്പേർഡിന് പകരം മറ്റൊരു ജനുസ്സിന് വേണ്ടി ഉള്ള ആലോചന തുടങ്ങി. അതിന് പ്രധാനമായ കാരണം സോവിയറ്റ് അതിർത്തികൾ പലതും അതിശൈത്യമുള്ള മഞ്ഞ് മൂടിയ സ്ഥലങ്ങളായി
ദധീചി മഹർഷിയുടെ അസ്ഥികൾ കൊണ്ടുണ്ടാക്കിയ അജയ്യമായ വജ്രായുധം പോലെ അജയ്യമായ ഒരു ജനുസ്സിന് വേണ്ടിയുള്ള ആലോചനകൾ എത്തി നിന്നത് സൈബീരിയൻ ചെന്നായകളിലും, തദ്ദേശീയമായ പല ജനുസ്സുകളിലുമാണ്. പ്രാധമികമായി കൊക്കേഷ്യൻ ഷെപ്പേർഡിന് സമാനമായ "ഒവത്ചർക്ക് " എന്ന ഒരു തദ്ദേശ്ശീയ നായ ജനുസ്സാണ് അതിന് വേണ്ടി അവർ തിരഞ്ഞെടുത്തത്.തുടർന്ന് ജർമ്മൻ ഷെപ്പേർഡുമായി ചേർന്ന് പുതിയ ഒരു നായജനുസ്സ് ഉണ്ടായി.1954 മുതൽ 1991 സോവിയറ്റ് തകർച്ചവരെ സോവിയറ്റ് സെക്യൂരിറ്റി ഏജൻസിയായ ലോകപ്രശസ്ത KGB യുടെ അരുമകളായിരുന്ന VEO എന്ന് ശരിയായ പേരുണ്ടായിരുന്ന DDR. DDRകൾ ബെലാറഷ്യൻ ഷെപ്പേർഡ്, ബൈലോറെഷ്യൻ ഷെപ്പേർഡ്, ബെലാറഷ്യൻ ഒവത്ചർക് അങ്ങനെ പല പേരുകളിൽ അറിയപ്പെട്ടു.
DDR ന്റെ ചരിത്രം
എങ്കിൽ പിന്നെ ചരിത്രം അങ്ങ് കുറച്ചൂടെ നോക്കിയാലൊ, DDR ന്റെ ചരിത്രം തുടങ്ങുന്നത് 1914 ൽ ഒന്നാം ലോകമഹായുദ്ധം മുതലാണ്. ലോകത്തിലെ പ്രധാനശക്തികളിൽ ഒന്നായ റഷ്യൻ സാമ്രാജ്യം ജർമ്മൻ സേനയാൽ വളരെ എളുപ്പത്തിൽ തോൽപ്പിക്കപ്പെട്ടു. ജർമ്മൻ സൈന്യം സംഘടനാപരമായും, സാങ്കേതികപരമായും മുന്നിലായിരുന്നു. അതിൽ റഷ്യ വളരെയധികം ശ്രദ്ധിച്ചത് ജർമ്മൻ മിലട്ടറി നായകളായിരുന്നു. അക്കാലത്ത് റഷ്യൻ മില്ലിട്ടറി നായക്കളെ യുദ്ധമുഖങ്ങളിൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിരുന്നില്ല.So if you look closely at history, the history of DDR dates back to 1914, with the outbreak of World War I. The Russian Empire, one of the world's major powers, was easily defeated by German forces. The German army was at the forefront, both organizationally and technically. In it, Russia paid close attention to German military dogs. At that time, Russian military dogs were not used effectively on the battlefield.
റഷ്യൻ ജനത തദ്ദേശീയമായി പല നായ ജനുസ്സുകളെയും പല ആവശ്യങ്ങൾക്കും വളർത്തിയിരുന്നെങ്കിലും അതൊന്നും ആധുനിക റഷ്യൻ സൈന്യത്തിന്റെ ആവശ്യകതക്കനുസരിച്ച് ട്രെയിൻ ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയായിരുന്നില്ല.എന്നാൽ ജർമ്മൻ സൈന്യം വളരെ എളുപ്പത്തിൽ ട്രൈയിൻ ചെയ്യാൻ പറ്റുന്ന സ്റ്റാൻഡേർഡ് ഷ്നൗസർ, ബോക്സർ, ജർമ്മൻ ഷെപ്പേർഡ്, ഡോബർമാൻ മുതലായവരെ വളരെ കാര്യക്ഷമമായി യുദ്ധമുഖങ്ങളിൽ ഉപയോഗിച്ചിരുന്നു. അതിൽ അവർ കൂടുതലും ഉപയോഗിച്ചിരുന്നത് ജർമ്മൻ ഷെപ്പേർഡ് തന്നെ ആയിരുന്നു. ജർമ്മൻ കൈസർമാരുടെ ശത്രുക്കളുടെ മനം കവർന്നതും അവർ തന്നെയായിരുന്നു
ലോക മഹായുദ്ധകാലത്ത് ജർമ്മൻ മിലട്ടറി നായകൾ ബെലാറസിൽ ഉടനീളം സഞ്ചരിക്കുകയും, ജർമ്മൻ ഷെപ്പേർഡിൽ ഭ്രമം തോന്നിയ ബെലാറഷ്യന്മാർ അവരെ യുദ്ധസമയത്തും അതിന് ശേഷവും ഏറ്റെടുക്കുകയുണ്ടായി.അങ്ങനെ ലോകശക്തിയായി വളർന്ന് കൊണ്ടിരുന്ന സോവിയറ്റ്, തങ്ങളുടെ സൈന്യബലമായി അവരുടെ ശ്രദ്ധ പിടിച്ച് പറ്റിയ ജർമ്മൻ ഷെപ്പേർഡുകളെ കൂടെ കൂട്ടി. എന്നാൽ റഷ്യയിലെ പല സ്ഥലങ്ങളിലെയും അതിശൈത്യകാലങ്ങൾ അതിജീവിക്കാൻ കഴിയാതെ സിംഹഭാഗം ജർമ്മൻ ഷെപ്പേർഡുകളും മരിച്ചു.അതിന് പരിഹാരമായി ആദ്യം തന്നെ അവരുടെ ചിന്ത എത്തി നിന്നത് സോവിയറ്റ് ശീത രാജ്യങ്ങളിലെ, മോളസ്സർ( മോളസ്സർ ആർട്ടിക്കിൾ വായിക്കുക) വിഭാഗത്തിൽപ്പെട്ട ഒവത്ചർക് എന്ന തദ്ദേശീയ ജനുസ്സിലും, ചെന്നായക്ക് സമാനമായ സൈബിരിയൻ ലൈയ്ക എന്ന ജനുസിലും ആണ്. അങ്ങനെ ജർമ്മൻ ഷെപ്പേർഡിനെക്കാൾ വലുതും, തിങ്ങിയ കട്ടി കൂടിയ രോമങ്ങളും, ഏത് കാലാവസ്ഥയും അതിജീവിക്കുന്ന ബെലാറഷ്യൻ ഷെപ്പേർഡ് എന്ന് ബെലാറസ് പേരുള്ള DDRകൾ ( ശരിയായ പേര് പുറകെ വരുന്നുണ്ട്) അവതരിച്ചു. ഈ പുതിയ അവതാരം സോവിയറ്റ് മിലട്ടറിയുടെ പുതിയ ആയുധമായി രണ്ടാം ലോകമഹായുദ്ധകാലത്ത് കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തു. സോവിയറ്റിന്റെ അഭിമാനമായി മാറിയ ഈ പുതിയ ജനുസ്സിന് വേണ്ടി സോവിയറ്റ് സീക്രട്ട് ഏജൻസി ആയ KGB തന്നെ ഇവരുടെ പ്രജനനം കൂട്ടാൻ വേണ്ടി പ്രത്യേകം സംവിധാനങ്ങൾ സ്വീകരിച്ചു.അതിൽ കാഴ്ച്ചയിൽ തന്നെ പേടി തോന്നാനും, രാത്രി കാല ഓപ്പറേഷനുകൾക്ക് വേണ്ടിയും KGB കറുപ്പ് നിറം കൂടിയ DDRകൾക്ക് പ്രാനിധ്യം കൊടുത്തു പ്രജനനം ചെയ്തു. പ്രതിരോധ മേഖലകളിലെ DDR ന്റെ അജയ്യ സാന്നിധ്യം സോവിയറ്റ് ജനതയുടെ മുഴുവൻ മനം കവരുകയും, ബെലാറസിൽ മാത്രം പരിചിതമായിരുന്ന DDR സോവിയറ്റ് യൂണിയൻ മുഴുവനും പ്രചാരമായി.ഇവർ VEO (vostochoevropejskaya ovcharka) എന്ന പേരിൽ സോവിയറ്റ് യൂണിയൻ മുഴുവനും പ്രചുരപ്രചാരം നേടി.
പിന്നീട് വന്ന മഹായുദ്ധത്തിനനന്തര ഫലമായി ജർമ്മനി ഈസ്റ്റ് ജർമ്മനി എന്നും വെസ്റ്റ് ജർമ്മനി എന്നും രണ്ടായി വിഭജിച്ചു. സ്ലോവിയറ്റിന്റെ ഉപഗ്രഹ രാജ്യമായിരുന്ന ഈസ്റ്റ് ജർമ്മനി ഔദ്യോഗികമായി ഡച്ച് ഡമോക്രാറ്റിക് റിപബ്ലിക് "Deutshues Demokratische Republik (DDR) " എന്ന് അറിയപ്പെട്ടു.യുദ്ധമുഖങ്ങളിൽ വളരെ മുൻപ് തന്നെ കാര്യക്ഷമമായി നായക്കളെ ഉപയോഗിച്ചിരുന്ന ജർമ്മനി വെസ്റ്റ് ജർമ്മനി, ജർമ്മൻ ഷെപ്പേർഡിനെ ഉപയോഗിച്ചപ്പോൾ, സോവിയറ്റ് അതിനെ വെല്ലാൻ അവരുടെ സ്വന്തം DDR നെ ഈസ്റ്റ് ജർമ്മനിയിൽ ഇറക്കി. ജർമ്മൻ ഷെപ്പേർഡുകളെക്കാൾ അതിർത്തികളിൽ വളരെ ദൂരം പടോളിങ്ങ് നടത്താനും, ആക്രമണത്തിനും, ഏത് കാലാവസ്ഥയും അതിജീവിക്കാനും, കരുത്തുറ്റ ശരീര ഘടനയും, അത് പോലെ ജർമ്മൻ ഷെപ്പേർഡിനുള്ള ഒരു ശാരീരിക പ്രശ്നങ്ങളും ഇവക്കില്ല എന്നതും എല്ലാം ഈ ജനുസ്സ് ഈസ്റ്റ് ജർമ്മനിയുടെ പ്രീയപ്പെട്ടവരാക്കി.1946ൽ ഈസ്റ്റ് ജർമ്മനിയുടെ അതിർത്തിയും ബർലിൻ മതിലും പട്രോളിങ്ങ് നടത്തുന്നതിന് വേണ്ടി ബോർഡർ പോലീസ് രൂപീകരിച്ചു.Grenztruppen battalion or border troopers എന്ന ട്രാക്കിങ്ങ്, പ്രൊട്ടക്ഷൻ ട്രൈയ്നിങ്ങ് എല്ലാത്തിലും വിദഗ്ദ ട്രൈയിനിങ്ങ് ലഭിച്ച DDRകൾ അടങ്ങിയ ഗ്രൂപ്പ് ലോകപ്രശസ്തമാവുകയും, ആ നായ ജനുസ്സിനെ ആ രാജ്യത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയും ചെയ്തു.ഓരോ 97 കി മീ 1000 DDR വീതം വിന്യസിച്ചിരുന്നു. അവരുടെ ആക്രമവാസന നിലനിർത്താൻ വേണ്ടി 7 ദിവസത്തിലൊരിക്കൽ ആണ് ആഹാരം നല്കിയിരുന്നത്.
സോവിയറ്റിന്റെ തകർച്ച വരെ സ്വന്തം ബ്രീഡിനെ മറ്റ് രാജ്യങ്ങളിലേക്ക് പോകാതിരിക്കാനും അവർ കർശനമായി ശ്രദ്ധിച്ചിരുന്നു. സോവിയറ്റ് തകർച്ചക്ക് ശേഷം DDR നെ സോവിയറ്റിന്റെ സ്വന്തം ജനുസ്സെന്ന നിലയിൽ തന്നെ സോവിയറ്റ് വിരോധം അവരെ മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കാതെയും അംഗീകരിക്കാതെയും നിന്നു. എന്നാൽ കഴിവിനെയും കരുത്തന്മാരെയും അംഗീകരിക്കുന്ന പല വ്യക്തിത്വങ്ങളും അവരെ സ്വന്തമാക്കി.DDR ൽ പണ്ടെനോട്ടമിട്ടിരുന്ന അമേരിക്ക Grenztruppen battalion നായ്ക്കളെ ഇറക്കുമതി ചെയ്തു ബ്രീഡ് ചെയ്തു. അതിൽ നിന്നുള്ള ലൈനേജുകൾ അമേരിക്ക തങ്ങളുടെ സേനയുടെ ഭാഗമാക്കി. പിന്നീട് പല രാജ്യങ്ങളും DDR നെ തങ്ങളുടെ സേനകളുടെ ഭാഗമാക്കിയെങ്കിലും സമൂഹം ഇപ്പോഴും പൂർണ്ണമായി അംഗീകരിച്ച് കഴിഞ്ഞിട്ടില്ല.
DDR വേറെ ജർമൻ ഷെപ്പേർഡ് വേറെ
നായ്ക്കളെ കുറിച്ച് ആഴത്തിൽ ഗ്രാഹ്യമില്ലാത്ത പലരും DDR നെ ഇപ്പോഴും ജർമ്മൻ ഷെപ്പേർഡായി തന്നെയാണ് കാണുന്നത്.DDR ജർമ്മൻ ഷെപ്പേർഡിനെക്കാൾ ശരീര വലിപ്പം ഉള്ളവയാണ്, വളരെ തിങ്ങി നില്ക്കുന്ന കട്ടി കൂട്ടിയ രോമങ്ങൾ, വളരെ ശ്രദ്ധിച്ചാൽ മാത്രം കാണുന്ന ചെറിയ നിറവ്യത്യാസങ്ങൾ കാണുന്നുണ്ട്.പ്രധാനമായും വലിപ്പമുള്ള DDR ന് പുറമെ വലിപ്പം കുറഞ്ഞ തരം DDR ഉം കാണുന്നുണ്ട്. DDR ആദ്യം കറുപ്പ് കൂടുതൽ ഉള്ള നിറത്തിൽ ആയിരുന്നു കൂടുതലും ബ്രീഡ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് അതിൽ വെറെ നിറ സങ്കരങ്ങളും കയറി വന്നു.DDR പ്രധാനമായും മിലട്ടറി പോലീസ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ബ്രിഡ്ചെയ്തുണ്ടാക്കിയ ജനുസ്സാണ്. പിന്നീട് അവർ മറ്റുള്ള ആവശ്യങ്ങൾക്കും വിനിയോഗിക്കപ്പെട്ടു. എന്നാൽ ഇപ്പോഴും വിദേശങ്ങളിൽ ഇവരെ ഒരു ഫാമിലി നായ ആയി അപൂർവം പേർ മാത്രേ അംഗീകരിച്ചിട്ടുള്ളു. ബ്രീഡ് ചെയ്തുണ്ടാക്കിയവരുടെ ഉദ്ദേശലക്ഷ്യം പോലെ കാവൽ നായ്ക്കളിലെ അതികായരാണിവർ.എങ്കിലും Grenztruppen നായകളുടെ ഗുണങ്ങൾ ഒന്നുമില്ലങ്കിലും തലമുറയുടെ കരുത്തും വീര്യവും ഇപ്പോഴത്തെ തലമുറകളും കാത്ത് സൂക്ഷിക്കുന്നുണ്ട്.
കടപ്പാട് പെറ്റ്സ് കേരളം ഫേസ്ബുക് ഗ്രൂപ്പ്
and
അജിത് മാധവൻ (കേരള പോലീസ് )
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നായ വളർത്താം വിനോദത്തിനും വരുമാനത്തിനും.
#Kerala Police#Dog squad#Keralam#Pets#krishi