Livestock & Aqua

ഓമന  പക്ഷികളെ  വാങ്ങുമ്പോഴും വളര്‍ത്തുമ്പോഴും

ഏതാണ്ട് ഒമ്പതിനായിരം ഓമനപ്പക്ഷിയിനങ്ങളുണ്ട്. മനുഷ്യരേയും  മറ്റു  പക്ഷിമൃഗാദികളെയും  പോലെ പലതരം രോഗങ്ങള്‍ ഇവയുടെയും  കൂടെപ്പിറപ്പാണ്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും ശ്രദ്ധയോടെയുള്ള പരിചരണവും ആഹാരക്രമവും അനുവര്‍ത്തിച്ചാല്‍ ഓമനപ്പക്ഷികള്‍ ആനന്ദത്തോടൊപ്പം ആദായവും തരും
 1.  വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള  പക്ഷികളെ നോക്കി വാങ്ങുക
 2.  പുതിയതായി  കൊണ്ടുവരുന്ന പക്ഷികളെ മാറ്റി പാര്‍പ്പിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കുക
 3.  പുതിയ പക്ഷിക്ക് വെറ്ററിനറി പരിശോധന നടത്തണം. ഒപ്പം വര്‍ഷത്തിലൊരിക്കല്‍  എല്ലാ  പക്ഷികളെയും പരിശോധനയ്ക്ക് വിധേയരാക്കണം. 
 4.   അമിത  വളര്‍ച്ചയുള്ള  ചിറകും നഖവും ചുണ്ടും മുറിക്കുക
 5.   തീറ്റ സമീകൃതമാവണം. പെല്ലറ്റും ധാന്യങ്ങളും ഇലകളും പഴങ്ങളും നല്‍കാം. 
 6.   വലിയ സ്റ്റീല്‍ കൂടാണ് അനുയോജ്യം. ഏറ്റവും  കുറഞ്ഞത് ചിറകുവിരിച്ച  പക്ഷിയുടെ  രണ്ടര  ഇരട്ടി   സ്ഥലം  നാലുവശത്തും വേണം.  
 7.   പക്ഷിക്ക് ഇരിക്കാന്‍ കൂട്ടിനുള്ളില്‍ വയ്ക്കുന്ന മരച്ചില്ലകള്‍ വിഷാംശം ഇല്ലാത്തതായിരിക്കണം.
 8.   തീറ്റയും  വെള്ളവും  നല്കാന്‍  സ്റ്റീല്‍ പാത്രങ്ങളാണ് നല്ലത്. 
 9.   കളിപ്പാട്ടങ്ങള്‍ സുരക്ഷിതമായിരിക്കണം. 
 10.   അന്തരീക്ഷ  താപവും  ഈര്‍പ്പനിലയും ഹിതകരമാകണം. 
 11.   നല്ല  വായുസഞ്ചാരം  വേണം.  
 12.   ശുദ്ധവായു  പരമപ്രധാനം. പുകയും മണവും  ആപത്ത് (സിഗരറ്റ്, ബീഡി, അടുക്കളയിലെ പുക,      നോണ്‍ സ്റ്റിക്ക് പത്രത്തിലെ ടെഫ്‌ലോണ്‍ പുക, കാര്‍ബണ്‍ മോണോക്‌സൈഡ്, പെയിന്റ്, പോളിഷ് ,    നെയില്‍ പോളിഷ്, വാര്‍ണീഷ് മണമുള്ള തിരികള്‍  തുടങ്ങിയവ ദോഷകരം. 
 13.   വെളിച്ചവും  ഇരുട്ടും  ക്രമീകൃതമാകണം.  
 14.   അടുക്കളയിലും ബാത്ത്‌റുമിലും  പല അപകടങ്ങളുമുണ്ട്. ആ ഭാഗത്തേക്ക് പ്രവേശനം വേണ്ട.
 15.   ഓയിലും ഗ്രീസും പുരട്ടരുത്. ഇവയുള്ള  മരുന്നുകളും ലേപനങ്ങളും നിഷിദ്ധം.
 16.   നായ, പൂച്ച,  പാമ്പ് മറ്റു ശല്യക്കാര്‍ പക്ഷിക്കൂട്ടില്‍നിന്ന് അകലെ.
 17.   പറക്കുന്ന  പാതയില്‍  കണ്ണാടിയും, അടച്ച ജനലും കതകും  അപകടം
 18.   അമിത ശബ്ദം പക്ഷികള്‍ സഹിക്കില്ല.
 19.   ഫിഷ് ടാങ്ക്  മറ്റൊരു  അപകട സ്ഥലം .
 20.   വിഷച്ചെടികള്‍, പൂച്ചെടികള്‍,  കറങ്ങുന്ന ഫാന്‍, ഇലക്ട്രിക്ക് വയറുകള്‍ പക്ഷികള്‍ക്ക് അപകടമാണ്. 
 21.   ഉപ്പ്  അമിതമാകരുത്
 22.   ചോക്കലേറ്റും  മദ്യവും കുണും ചായയും കാപ്പിയും സോഡയും ബിവറേജുകളും  പാടില്ല.
 23.   ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, പിയര്‍,  കുരു  വേണ്ട
 24.   അവക്കാഡോ തൊലി,  തക്കാളി,  ഇല, തണ്ട് തുടങ്ങിയവ വേണ്ടേ  വേണ്ട 
 25.   ഉള്ളിയും  വെളുത്തുള്ളിയും  അകലെ
 26.  ലെഡും സിങ്കും ചേര്‍ന്നതെന്തും വിഷം. സൂക്ഷിച്ചാല്‍  ദുഖിക്കേണ്ട.
- ഡോ. മരിയ ലിസ മാത്യു

English Summary: how to care lovebirds

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine