1. Livestock & Aqua

ഓമന തത്തകളെ വളർത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ തത്തകളെ വളർത്തൂ.

വീടുകളിൽ എളുപ്പത്തിൽ ഇണക്കി വളർത്താൻ പറ്റിയ ഒരിനം തത്തയാണ് കോക്‌ടെയിൽ തത്തകൾ. വളരെ ശാന്ത സ്വഭാവക്കാരായ ഇവരുടെ സ്വദേശം ഓസ്ട്രേലിയ ആണ്. ചെറുപ്പത്തിൽ തന്നെ പരിശീലിപ്പിച്ചെടുത്താൽ കുറച്ചു വാക്കുകൾ ഉച്ചരിക്കാൻ കഴിയുന്നവ ആണ് ഇവ. ലൂട്ടിനോ , ഗ്രേ , ആൽബിനോ , പേൾ , വൈറ്റ് ഫേസ് തുടങ്ങിയവയാണ് നമ്മുടെ ഇടയിൽ കൂടുതലായി പ്രചാരത്തിൽ ഉള്ള ഇനങ്ങൾ. 10 മുതൽ 14 വർഷം വരെ ആണ് ശരാശരി ആയുസ്. 20 വർഷം വരെ ജീവിക്കുന്നവയും ഉണ്ട്.

K B Bainda
Musk Lorikeet
Musk Lorikeet

വീടുകളിൽ എളുപ്പത്തിൽ ഇണക്കി വളർത്താൻ പറ്റിയ ഒരിനം തത്തയാണ് കോക്‌ടെയിൽ തത്തകൾ. വളരെ ശാന്ത സ്വഭാവക്കാരായ ഇവരുടെ സ്വദേശം ഓസ്ട്രേലിയ ആണ്. ചെറുപ്പത്തിൽ തന്നെ പരിശീലിപ്പിച്ചെടുത്താൽ കുറച്ചു വാക്കുകൾ ഉച്ചരിക്കാൻ കഴിയുന്നവ ആണ് ഇവ. ലൂട്ടിനോ , ഗ്രേ , ആൽബിനോ , പേൾ , വൈറ്റ് ഫേസ് തുടങ്ങിയവയാണ് നമ്മുടെ ഇടയിൽ കൂടുതലായി പ്രചാരത്തിൽ ഉള്ള ഇനങ്ങൾ. 10 മുതൽ 14 വർഷം വരെ ആണ് ശരാശരി ആയുസ്. 20 വർഷം വരെ ജീവിക്കുന്നവയും ഉണ്ട്.

വളർത്താൻ ഒരുങ്ങും മുൻപ് പെറ്റ്സ് ഷോപ്പിൽ പോയി ശരിയായ ജോഡിയെ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.അതിനായി ആൺ കിളിയെയും പെൺ കിളിയെയും വ്യത്യസ്ത കടകളിൽ നിന്നും വാങ്ങുക. കാരണം ഇതാണ് ഒരേ മാതാപിതാക്കളുടെ കുട്ടികളെ തമ്മിൽ ബ്രീഡ് ചെയ്യിക്കുന്നത് കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങളും പിന്നീട് ഉണ്ടാക്കാൻ സാധ്യതാ ഉള്ളത് കൊണ്ട് അത് ഒഴിവാക്കാനാണു ആൺ കിളിയെയും പെൺകിളിയെയും വ്യത്യസ്ത ആളുകളിൽ നിന്നും വാങ്ങണം എന്ന് പറയുന്നത്.

കോക്‌ടെയിൽ തത്തകളിൽ തന്നെ തുടക്കക്കാർക്ക് വാങ്ങാൻ പറ്റിയ ഇനങ്ങളാണ് ലൂട്ടിനോ അല്ലെങ്കിൽ നോർമൽ ഗ്രേ. ഈ തത്തകളിൽ ഒരു പെയറിനെ നല്ല രീതിയിൽ വളർത്തണമെങ്കിൽ 6 അടി x 3 അടി x 3 അടി വലിപ്പത്തിലുള്ള കൂടാണ് ആദ്യം തയ്യാറാക്കേണ്ടത് . ഇതിലും ചെറിയ കൂടുകളിൽ കിളിയെ വളർത്തിയാൽ കിളിയുടെ ആരോഗ്യം കുറയുകയും , കിളി ചത്തു പോകുകയും ചെയ്യുന്നു , കിളിക്ക് കൂടുതൽ പറക്കാൻ കഴിയുന്ന അവസരത്തിൽ കിളിയുടെ ആയുസ്സ് വർധിക്കാൻ സഹായിക്കുന്നു. ചെറിയ കൂട് ആണെങ്കിൽ കിളിക്ക് കൂടുതൽ പറക്കാൻ കഴിയാത്തത് കൊണ്ട് കിളി പെട്ടെന്ന് ചത്തു പോകാനും കാരണമാകുന്നു . അപ്പോൾ കൂടുകൾ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും പക്ഷികൾക്ക് നല്ല രീതിയിൽ പറക്കാൻ ഉള്ള വലിപ്പം ഉള്ളവയാവണം കൂടുകൾ . പക്ഷികളുടെ ആരോഗ്യത്തിനും നല്ല രീതിയിൽ പ്രജനനം നടക്കാനും കൂടിന്റെ വലിപ്പം വളരെ പ്രധാനമാണ്. കൂടു വയ്ക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം പക്ഷികൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതാണെങ്കിൽ വളരെ നല്ലതാണ്.Luteino or Normal Gray are the best items for beginners to buy in cocktail parrots. In order to grow a pair of these parrots well, a 6 ft x 3 ft x 3 ft nest must first be prepared. Raising a bird in even smaller cages will reduce the health of the bird and cause the bird to die.This helps to increase the lifespan of the bird as it can fly longer. If the nest is small, the parrot will not be able to fly any further, causing the bird to die suddenly. Then pay special attention to the nests. Nests should always be large enough for birds to fly well. The size of the cage is very important for the health of the birds and their good breeding. The place where you choose to nest is great if it gives more privacy to the birds.

Rose Ringed Parrot
Rose Ringed Parrot


ബ്രീഡിങ്ങിനു തിരഞ്ഞെടുക്കുന്ന പക്ഷികൾക്ക് മിനിമം 12 മാസം പ്രായം ഉണ്ടായിരിക്കണം. 18 മാസത്തിനു ശേഷം ബ്രീഡിങ് നടത്തുന്നതാണ് നല്ലത് . പ്രായം കുറവുള്ള ഫീമെയിൽ പക്ഷികൾക്ക് എഗ്ഗ് ബൈന്റിങ് ( എഗ്ഗ് ബൈന്റിങ് എന്നത് മുട്ട ശരിയായ രീതിയിൽ പുറത്തേക്കു വരാതെ ഉള്ളിൽ തങ്ങി നിൽക്കുന്ന അവസ്ഥ ആണ്. )പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു . കൂടാതെ പ്രായം കുറവുള്ള പക്ഷികൾ കുട്ടികളുടെ പരിചരണത്തിൽ പിറകോട്ടു പോയി , തൽഫലമായി കുട്ടികൾ മുഴുവനും ചത്തു പോകുന്നു .
തിരഞ്ഞെടുത്ത ഇണകളെ കൂട്ടിൽ ആക്കിയ ശേഷം അവയ്ക്കു ശരിയായ രീതിയിൽ നാച്ചുറൽ ആയ വെളിച്ചം കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തണം. നല്ല രീതിയിലുള്ള വെളിച്ചവും ബ്രീഡിങ്ങിനെ സ്വാധീനിക്കുന്ന ഒരു ഘടകം ആണ്. കൂട്ടിൽ ആവശ്യത്തിനു ശുദ്ധജലം മുഴുവൻ സമയവും ഉറപ്പു വരുത്തണം. കുളി കിളികൾക്കു അത്യാവശ്യമാണ് അതുപോലെ അവയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇടക്കൊക്കെ കുളിക്കുന്നതിനായി ഒരു വലിയ പരന്ന പാത്രത്തിൽ വെള്ളം വച്ചുകൊടുക്കണം . കുളിച്ചു കഴിഞ്ഞാൽ അശുദ്ധിയായ വെളളം എടുത്തു മാറ്റേണ്ടതാണ്.


ഭക്ഷണക്രമം.

തിന, പച്ച ചോളം , മുളപ്പിച്ച പയർ , ചെറു പയർ , കുതിർത്ത കടല , മുതിര, മറ്റു ഉണങ്ങിയ ധാന്യങ്ങൾ, ക്യാരറ്റ് , ബീട്രൂട്ട് , കുക്കുമ്പർ തുടങ്ങിയ പച്ചക്കറികളും പനിക്കൂർക്ക , തുളസി ഇല , കൊടുങ്ങ , മുത്തിൾ , മുരിങ്ങ ഇല , ചെമ്പരത്തി പൂവിന്റെ ഇല തുടങ്ങിയ ഇലവർഗങ്ങളും കൊടുക്കാം . കടൽ നാക്ക് കൊടുക്കുന്നത് കാൽസ്യം കുറവ് പരിഹരിക്കുന്നു . ഏറ്റവും പ്രധാനം നമ്മൾ പക്ഷികളെ വാങ്ങിച്ച ആൾ എന്തൊക്കെ കൊടുത്തിരുന്നു എന്ന് മനസിലാക്കി അതിനനുസരിച്ചു ഭക്ഷണം ക്രമീകരിക്കുന്നത് ആണ്. പുതിയ രീതികൾ പതുക്കെ പതുക്കെ ശീലിപ്പിച്ചെടുക്കാവുന്നതാണ് . കിളിയെ കൂട്ടിൽ ഇട്ട് ഒരു മാസം കഴിഞ്ഞ് ഒരു ബ്രീഡിങ് ബോക്സ് വച്ച് കൊടുക്കാം. മരം കൊണ്ടുണ്ടാക്കിയ ബോക്സുകൾ ആണ് ഏറ്റവും ഉത്തമം . 1.5 ft നീളവും 1ft വീതിയും 1ft ഉയരവും ഉള്ള ബോക്സുകൾ ആണ് തെരെഞ്ഞെടുക്കേണ്ടത് . ഇവ കൂടിനു വെളിയിൽ വെക്കാൻ സൗകര്യം ഉണ്ടെങ്കിൽ അതാണ് നല്ലത് , മുട്ടകൾ ശ്രദ്ധിക്കാനും വിരിഞ്ഞതിനു ശേഷം കുട്ടികളെ ശ്രദ്ധിക്കാനും ഇത് ഉപകരിക്കും. ആവശ്യത്തിന് വലുപ്പം ഉള്ള മൺ കുടങ്ങളും ബ്രീഡിങ് ബോക്സ് ആയി ഉപയോഗിക്കാവുന്നതാണ് . നാരുകളോ മറ്റോ ഉപയോഗിച്ച് കൂടു കൂട്ടുന്ന സ്വഭാവം ഇല്ലാത്തതു കൊണ്ട് ബോക്സിനുള്ളിൽ മര മില്ലിൽ നിന്നും കിട്ടുന്ന മരത്തിന്റെ പൊടി ( വുഡ് ഷേവിങ്ങ് ) ഇട്ട് കൊടുക്കാം. മരപ്പൊടി ഇട്ട് കൊടുക്കരുത് , കാരണം കുട്ടികൾ വിരിഞ്ഞാൽ മരപ്പൊടി മൂക്കിൽ പോയി കുട്ടികൾ ചത്തു പോകാൻ കാരണമാകും

panchavarnna thatha
panchavarnna thatha

ആദ്യം രണ്ടു മൂന്നു ദിവസം ആൺ കിളി ബ്രീഡിങ് ബോക്സിൽ കയറി കൂടൊരുക്കുകയും കൂടിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്ത ശേഷം മാത്രമേ പെൺകിളിയെ അതിനുള്ളിൽ കയറാൻ അനുവദിക്കുകയുള്ളൂ. ചിലർ പെൺകിളിയെ ബോക്സിന്റെ അടുത്തേക്ക് പോലും അടുപ്പിക്കാറില്ല. ഇണചേരാൻ സമയം ആയാൽ ആൺ കിളി പെൺകിളിയെ ആകർഷിക്കാൻ ചൂളം വിളിക്കുകയും ചിറകുകൾ വിരിച്ചു ചില പ്രത്യേക ചലനങ്ങൾ നടത്തുകയും ചെയ്യുന്നത് കാണാം. ഇണകൾ പരസ്പരം തൂവലുകൾ ശരിയാക്കി കൊടുക്കുന്നതും കാണാം. മേറ്റിങ് നടന്നു 7 മുതൽ 10 ദിവസത്തിനുള്ളിൽ മുട്ടകൾ ഇട്ടു തുടങ്ങും. കിളി മുട്ട യിട്ടു അടയിരിക്കുന്ന സമയം മുതൽ മുട്ട വിരിഞ്ഞ് കുട്ടികൾ സ്വയം തീറ്റ തിന്നുന്ന സമയം വരെ വെള്ളം ബോട്ടിലിൽ ഒരിക്കലും വെക്കരുത് , വെള്ളം തുറന്ന പാത്രത്തിൽ വെക്കണം , കാരണം മുട്ട അടയിരിക്കുന്ന സമയത്ത് അന്തരീക്ഷ ചൂട് കൂടുതലായാൽ കിളി അടയിരിക്കുന്ന ഭാഗത്ത് വെള്ളംനനച്ച് മുട്ടയുടെ ചൂട് അഡ്ജസ്റ്റ് ചെയ്യും , ഈ സമയത്ത് വെള്ളം ബോട്ടിലിൽ വെച്ചാൽ കിളിക്ക് വെള്ളം നനക്കാൻ കഴിയില്ല , ഇങ്ങനെ അടയിരിക്കുന്ന സമയത്ത് വെള്ളം തുറന്ന പാത്രത്തിൽ വെക്കാത്തത് കൊണ്ടാണ് മുട്ടകൾ വിരിയാത്തത് , ചൂട് കൂടി കുട്ടി മുട്ടക്കുള്ളിൽ ചത്തു പോകുന്നു. മുട്ട വിരിഞ്ഞ് കുട്ടികൾ ഉണ്ടാകുന്ന സമയത്ത് കിളി കുഞ്ഞുങ്ങൾക്ക് കൂടുതൽ വെള്ളം കൊടുക്കും, ആ സമയത്ത് ബോട്ടിലിൽ വെള്ളം വെച്ചാൽ കിളിക്ക് ഓരോ തുള്ളിയേ കുഞ്ഞു കിളിക്കു കൊടുക്കാൻ കഴിയൂ , തൽഫലമായി കുട്ടിയുടെ ശരീരത്തിൽ ജലാംശം കുറയുകയും കുട്ടി ചത്തു പോകുകയും ചെയ്യുന്നു . 48 മണിക്കൂറിനുള്ളിൽ ഒരു മുട്ട എന്ന കണക്കിൽ നോർമൽ ആയി 5 മുതൽ 7 വരെ മുട്ടകൾ ഒരു പ്രജനന കാലത്തു ഉണ്ടാവാറുണ്ട്. 18 മുതൽ 21 ദിവസം വരെ ആണ് മുട്ട വിരിയാനുള്ള ദിവസം . രണ്ടാമത്തെ മുട്ട ഇട്ട സമയം മുതൽ ഇൻക്യൂബേഷൻ ആരംഭിക്കും

കടപ്പാട്,
പെറ്റ്സ് ഗ്രൂപ് ഫേസ്ബുക്

ചിത്രങ്ങൾ വിക്കിപീഡിയ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:അതിവേഗമിണങ്ങുന്ന ആഫ്രിക്കൻ ചാര തത്തകള്‍ അനുകരണ സാമര്‍ഥ്യമുള്ളവരാണ്‌.

#Love Birds#Pets#Farmer#Kerala

English Summary: Want to raise pet parrots? Then raise these parrots.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds