Updated on: 4 December, 2020 11:19 PM IST
മീനില്‍ വിഷം കലര്‍ത്തുന്നത് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ.


മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിറ്റാല്‍ കുടുങ്ങും. ഒരു ലക്ഷം രൂപവരെയാണ് പിഴ ശിക്ഷ. നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്. മീന്‍ കച്ചവടവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും ക്രിമിനല്‍ കുറ്റമാകുന്ന 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാരപരിപാലനവും ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി. If fish are mixed with toxins or chemicals, they can be caught. The fine is up to Rs 1 lakh. Punishment is guaranteed even if substandard fish is sold. The Kerala Fish Auction, Marketing and Quality Management Ordinance 2020 came into force, making fraud and exploitation related to fish trade a criminal offense.മീനില്‍ വിഷം കലര്‍ത്തുന്നത് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയാകും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഓരോ തവണയും ഒരുലക്ഷം രൂപ പിഴയൊടുക്കണം.

മത്സ്യലേലത്തിലും കച്ചവടത്തിലും നിയമലംഘനം നടത്തിയാലും കുടുങ്ങും. പിഴയ്ക്കൊപ്പം ജയില്‍ ശിക്ഷയും ഉറപ്പ്. ആദ്യതവണത്തെ കുറ്റകൃത്യത്തിന് രണ്ട് മാസം ജയില്‍വാസമോ ഒരു ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ അനുഭവിക്കണം
രണ്ടാം തവണയും പിടിയിലായാല്‍ ഒരു വര്‍ഷം വരെ ജയില്‍വാസം. പിഴ മൂന്ന് ലക്ഷവും. രണ്ടില്‍ കൂടുതല്‍ തവണയായാല്‍ ഒരുവര്‍ഷം ജയില്‍ ശിക്ഷയ്ക്കൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും കിട്ടും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭക്ഷ്യ യോഗ്യമല്ലാത്ത എണ്ണ ബയോഡീസലാക്കാം

#Fish#Auction#Agriculture#Krishijagran

English Summary: A fine of Rs 1 lakh and imprisonment for selling fish with poison-kjkbbsep2920
Published on: 29 September 2020, 10:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now