1. News

ബഡ്ഡിങ്ങിലും കപ്പുതൈ ഉണ്ടാക്കുന്നതിലും പരിശീലനം

റബർ ബഡ്ഡിങ്ങിലും കപ്പുതൈ ഉണ്ടാക്കുന്നതിലും റബർബോർഡ് പരിശീലനം നൽകുന്നു. ബ്രൗൺ ബഡ്ഡിങ്, ഗ്രീൻ ബഡ്ഡിങ്, കപ്പുതൈകളുടെ നിർമ്മാണം എന്നിവയിലുള്ള പരിശീലനം നവംബർ 20ന് കോട്ടയത്തുള്ള റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.

Asha Sadasiv
rubber training


റബർ ബഡ്ഡിങ്ങിലും കപ്പുതൈ ഉണ്ടാക്കുന്നതിലും റബർബോർഡ് പരിശീലനം നൽകുന്നു. ബ്രൗൺ ബഡ്ഡിങ്, ഗ്രീൻ ബഡ്ഡിങ്, കപ്പുതൈകളുടെ നിർമ്മാണം എന്നിവയിലുള്ള പരിശീലനം നവംബർ 20ന് കോട്ടയത്തുള്ള റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിൽ 50 ശതമാനം ഇളവുണ്ട്. റബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവ് ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിവസം 300 രൂപ അധികം നൽകണം.

പരിശീലന ഫീസ് ഡയറക്ടർ (ട്രെയിനിങ്), റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 1450300184 (ഐഎഫ്എസ്. കോഡ് - CBIN 0284150) എന്ന അക്കൗണ്ടിലേക്ക് അടയ്ക്കാം. പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ഇമെയിലായി training@rubberboard.inþ-ലേക്ക് അയയ്ക്കേണ്ടതാണ്. ഫോൺ : 0481 2353127, 2351313

English Summary: Training programme by Rubber board

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds