Updated on: 1 October, 2021 11:00 AM IST
A Government Scheme that provides expatriates with a lump sum income for a single investment

സംസ്ഥാന സര്‍ക്കാരിൻെറ ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണിത്. ഇതനുസരിച്ച്, പ്രവാസികൾക്ക് ഒറ്റത്തവണ പണം നിക്ഷേപിച്ചാൽ  ജീവിതാവസാനം വരെ വരുമാനം ഈ സര്‍ക്കാര്‍ പദ്ധതിയിൽ നിന്ന് ലഭ്യമാക്കാം.  

നിക്ഷേപത്തിൻെറ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം വരെ ഉറപ്പാക്കപ്പെട്ട മാസവരുമാനം ലഭ്യമാകുന്നു എന്നതാണ് പദ്ധതി കൂടുതൽ ആകര്‍ഷകമാക്കുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കാം. നിക്ഷേപങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തിനായാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.

പദ്ധതിക്ക് കീഴിൽ 10 ശതമാനം നിരക്കിലാണ് വാര്‍ഷിക ഡിവിഡൻഡ് ലഭിക്കുക. മൂന്ന് ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ട കുറഞ്ഞ തുക. പരമാവധി നിക്ഷേപം 51 ലക്ഷം രൂപയും. നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയായാൽ പ്രതിമാസ ഡിവിഡനൻഡ് ലഭ്യമാകും. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം നിരക്കിലെ വാര്‍ഷിക ഡിവിഡന്‍റ് മൊത്തം നിക്ഷേപ തുകയോടൊപ്പം കൂട്ടും.

മൂന്നാം വര്‍ഷ അവസാനം അക്കൗണ്ടിലുള്ള നിക്ഷേപ തുകയുടെ 10 ശതമാനമായിരിക്കും ഡിവിഡന്‍റായി ലഭിക്കുക. നിക്ഷേപകന്‍റെ കാലശേഷം ജീവിത പങ്കാളിക്ക് പ്രതിമാസ ഡിവിഡന്‍റ് മരണം വരെ ലഭിക്കും. എന്നാൽ ഈ നിക്ഷേപം തിരിച്ചെടുക്കാൻ ആകില്ല. അതേസമയം നിക്ഷേപകനും ജീവിതപങ്കാളിയും മരണമടഞ്ഞാൽ നിയമപരമായ അവകാശിക്ക് തുക തിരികെ ലഭിക്കും.

നിക്ഷേപം ചെയേണ്ട വിധം

കേരള സര്‍ക്കാരും പ്രവാസിക്ഷേമ നിധി ബോര്‍ഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓൺലൈനയി തന്നെ പദ്ധതിക്കായി അപേക്ഷ നൽകാനാകും. പദ്ധതിക്ക് കീഴിൽ ഇപ്പോൾ നിക്ഷേപം നടത്താം. പ്രവാസിക്ഷേമ നിധി ബോര്‍ഡിൻെറ വെബ്സൈറ്റിലൂടെ ഓൺലൈനായി തന്നെ നിക്ഷേപം നടത്താനുമാകും. ഡിഡി, ചെക്ക് വഴി നിക്ഷേപം നടത്തുന്നവര്‍ പ്രവാസി ക്ഷേമ ബോര്‍ഡിലാണ് രജിസ്റ്റേര്‍ഡ് തപാലിൽ പെയ്മൻറ് വൗച്ചര്‍ അയക്കേണ്ടത്. ഓൺലൈനായി പണം അടക്കുന്നവര്‍ക്ക് ഇത് ബാധകമാകില്ല.

ആര്‍ക്കൊക്കെ പദ്ധതിയിൽ അംഗമാകാം?

പ്രവാസി മലയാളികൾക്ക് മാത്രമല്ല രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്തതിന് ശേഷം നാട്ടിൽ തിരിച്ചെത്തിയവര്‍ക്കും പദ്ധതിയിൽ അംഗമാകാം. സംസ്ഥാനത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ആറു മാസത്തിൽ അധികം താമസിക്കുന്നവര്‍ക്കും പദ്ധതിയിൽ അംഗമാകാം. പക്ഷേ ഈ നിക്ഷേപത്തിന് ആദായ നികുതി ഇളവുകൾ ലഭിക്കില്ല. നിക്ഷേപ തുക അനുസരിച്ചായിരിക്കും പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനവും. മറ്റ് നിക്ഷേപ പലിശയുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനം ഡിവിഡൻഡ് ഉയര്‍ന്ന നിരക്കാണ്. വിവരങ്ങൾക്ക്: 8078550515

English Summary: A Government Scheme that provides expatriates with a lump sum income for a single investment
Published on: 01 October 2021, 09:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now