Updated on: 12 March, 2022 7:58 AM IST
A Special health insurance policy for women and newborns

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, വനിതകൾക്കും നവജാത ശിശുക്കൾക്കുമായി പ്രത്യേക പോളിസി അവതരിപ്പിച്ചിരിക്കുന്നു.  സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസിയെന്നാണ് ഇത് അറിയപ്പെടുന്നത്.  വനിതകള്‍ക്ക് ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ഉപകരിക്കുന്ന ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ചു പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് ഈ പോളിസി. 18 മുതല്‍ 75 വയസു വരെയുള്ള എല്ലാ വനിതകള്‍ക്കും വ്യക്തിഗത, ഫ്ളോട്ടര്‍ പോളിസികളായി ഇതു ലഭിക്കും.

കുറഞ്ഞ പ്രീമിയവും, കൂടുതൽ ബോണസും നൽകുന്ന പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ

ഒരു വര്‍ഷമോ 2-3 വര്‍ഷ കാലാവധിയിലോ പോളിസി എടുക്കാം. പോളിസി പ്രീമിയം തുക ത്രൈമാസ, അര്‍ധ വാര്‍ഷിക തവണകളായി അടക്കാം. മുന്‍കൂട്ടിയുള്ള വൈദ്യ പരിശോധനകൾ ആവശ്യമില്ല. സാധാരണ ആശുപത്രി ചികില്‍സയ്ക്കു പുറമെ അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ചികില്‍സ, പ്രസവം, പ്രസവത്തിന് മുൻപുള്ള പരിരക്ഷ, വിവിധ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രതിരോധ ആരോഗ്യ പരിശോധനകള്‍, നവജാത ശിശുക്കളുടെ ആശുപത്രി വാസം തുടങ്ങിയവയ്ക്കും ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പരിരക്ഷ ലഭിക്കും.

നവജാത ശിശുക്കള്‍ക്ക് ആദ്യ ദിവസം മുതല്‍ പരിരക്ഷാ തുകയുടെ 25 ശതമാനം വരേയും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ 100 ശതമാനവും ഇന്‍ഷുറന്‍സ് ലഭിക്കും. ഒരു കോടി രൂപ വരെയുള്ള പരിരക്ഷ ഈ പദ്ധതി പ്രകാരം ലഭ്യമാണ്. ഒരു വനിതയെങ്കിലുമുളള കുടുംബത്തിന് ഫാമിലി ഫ്ളോട്ടര്‍ പദ്ധതിയിലൂടെ ഭര്‍ത്താവിനും ആശ്രിതരായ കുട്ടികള്‍ക്കും പരിരക്ഷ ഉറപ്പാക്കാം.

പോളിസിയുടെ സ്റ്റാർ മദർ കവർ ഫീച്ചര്‍ പ്രകാരം, ഇൻഷ്വർ ചെയ്‌ത കുട്ടിക്ക് 12 വയസ്സിന് താഴെയാണ് പ്രായമെങ്കിൽ കുട്ടി ആശുപത്രി ഐസിയുവിൽ ആണെങ്കിൽ അമ്മയുടെ ആശുപത്രി മുറിയുടെ വാടക പോലും പ്ലാനിൽ ഉൾക്കൊള്ളുന്നു. വിവിധ തുകയുടെ പോളിസികൾ തെരഞ്ഞെടുക്കാം. 18 വയസ്സിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പദ്ധതിയിൽ അംഗമാകാം.

ആംബുലൻസ്, എയർ ആംബുലൻസ്, അവയവ മാറ്റത്തിനുള്ള ചെലവുകൾ, കൂടാതെ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ എന്നിവയും ഇൻഷുറൻസിൽ ഉൾപ്പെടുന്നു.

English Summary: A Special health insurance policy for women and newborns
Published on: 11 March 2022, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now