1. News

റേഷൻ കാർഡ് വഴി 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്

സംസ്ഥാനത്തെ അധികമാർക്കും അറിയാത്ത, എന്നാൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പാണ് ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. നിങ്ങൾക്ക് സ്വന്തമായി റേഷൻ കാർഡ് ഉണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ റേഷൻകാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപയാണ് ലഭിക്കാൻ പോകുന്നത്.

Saranya Sasidharan
Free insurance of Rs 5 lakh through ration card
Free insurance of Rs 5 lakh through ration card

സംസ്ഥാനത്തെ അധികമാർക്കും അറിയാത്ത, എന്നാൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പാണ് ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. നിങ്ങൾക്ക് സ്വന്തമായി റേഷൻ കാർഡ് ഉണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ റേഷൻകാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപയാണ് ലഭിക്കാൻ പോകുന്നത്. സമൂഹത്തിലെ സാമ്പത്തികമായി വിവിധ തട്ടുകളിലുള്ള ആളുകളുടെ ദാരിദ്ര്യ രേഖയെ അടിസ്ഥാനമാക്കി തരം തിരിച്ചു ആണ് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത്. മഞ്ഞ, പിങ്ക്, നീല, വെള്ള എന്നീ നാല് നിറത്തിലുള്ള റേഷൻ കാർഡുകൾ ഇപ്പോൾ നിലവിൽ ഉണ്ട്. വ്യത്യസ്തമായ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. അതിലൊന്നാണ് റേഷൻ കാർഡ് വഴിയുള്ള ഈ ഇൻഷുറൻസ്.

റേഷൻ ആനുകൂല്യങ്ങൾ മാത്രമല്ല റേഷൻ കാർഡിന്റെ ഉപയോഗം, റേഷൻ കാർഡുള്ളവർക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ കിട്ടും. ചികിത്സ സഹായം ആണ് നിങ്ങളുടെ റേഷൻകാർഡിൽ നിന്നും കിട്ടുക. കേരളത്തിലെ 40 ശതമാനം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കും എന്നതാണ് പ്രത്യേകത. നിങ്ങളുടെ റേഷൻ കാർഡിന് ഏറ്റവും പുറകിലത്തെ പേജിൽ താഴെപ്പറയുന്ന ഏതെങ്കിലും സീൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് 5 ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കുന്നതാണ്.

  • പി എം ജെ എ വൈ,

  • കെ എ എസ് പി,

  • ചിസ് പ്ലസ്,

  • ആർ എസ് ബി വൈ എന്നിവയാണ് സീൽ.

2011ലെ സെൻസസിൽഈ കാര്യം ഉൾപ്പെടുത്തിയത്.. പി എം ജെ എ വൈ എന്ന ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇതിൻറെ ചികിത്സ ഏതൊക്കെ സ്ഥലത്താണ് എന്ന് നിങ്ങൾക്ക് പരിശോധിക്കാൻ സാധിക്കും. ബൈപ്പാസ് സർജറി, ആൻജിയോപ്ലാസ്റ്റി, ക്യാൻസർ സർജറി, മുട്ട് മാറ്റി വെക്കൽ, നട്ടെല്ല് സംബന്ധമായ സർജറി തുടങ്ങിയ ചികിത്സയ്ക്ക് എല്ലാം ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. എന്നാൽ ശ്രദ്ധിക്കുക ഈ തുക ഒരിക്കലും റേഷൻ കാർഡുടമകൾക്ക് നേരിട്ട് ലഭിക്കുകയില്ല. പകരം അപകടങ്ങൾ സംഭവിച്ചാൽ മാത്രമാണ്, അത് കേരളത്തിലെ വിവിധ ഹോസ്പിറ്റലുകളിൽ ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. എല്ലാവരും ഇപ്പോൾ തന്നെ ശ്രദ്ധിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ

SBI തരും ഒരു കുടുംബത്തിന് 3 ലക്ഷത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ.

കന്നുകാലി ഇൻഷുറൻസ്; കന്നുകാലി മരണം അനുസരിച്ച് സർക്കാർ 75% ധനസഹായം നൽകും

English Summary: Free insurance of Rs 5 lakh through ration card

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds