Updated on: 7 October, 2022 11:02 AM IST
മഞ്ചേരി മെഡിക്കൽ കോളേജിൽ നൂതന എംആർഐ മെഷീൻ: മന്ത്രി വീണാ ജോർജ്

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിൽ എംആർഐ മെഷീൻ യാഥാർത്ഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ആരോഗ്യ സഞ്ജീവനി പോളിസി; അഞ്ച് ലക്ഷം വരെ ഹെൽത്ത് ഇൻഷുറൻസ്

ത്വക്ക് രോഗ വിഭാഗത്തിൽ ലേസർ ചികിത്സയ്ക്കായുള്ള 15 ലക്ഷം രൂപയുടെ കാർബൺ ഡൈഓക്സൈഡ് ലേസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഗ്ലൂക്കോമ ക്ലിനിക്കിൽ 32 ലക്ഷം രൂപയുടെ യാഗ് ലേസർ, ഇഎൻടി വിഭാഗത്തിൽ 60.20 ലക്ഷം രൂപയുടെ ഹൈ എൻഡ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, 50.22 ലക്ഷം രൂപയുടെ 4കെ ഇഎൻടി ഇമേജിംഗ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തിൽ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ആട്ടോമേറ്റഡ് ഇമ്മ്യൂണോ അനലൈസർ എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: അലർജിയ്ക്കും ചർമപ്രശ്നങ്ങൾക്കും ഈ പഴം സൂപ്പർസ്റ്റാറാണ്

വിവിധ വകുപ്പുകൾക്കാവശ്യമായ ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ, ലാബുകൾക്കാവശ്യമായ റീയേജന്റ്, കെമിക്കലുകൾ, എൽ.എസ്.സി.എസ്. കിറ്റ്, ഡിസ്പോസിബിൾ വെന്റിലേറ്റർ ട്യൂബിംഗ്, ഡെലിവറി കിറ്റ് തുടങ്ങിയവയ്ക്കായി 3.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൾട്ടിപാര മോണിറ്റർ, ഇൻഫ്യൂഷൻ പമ്പ്, ബൈനാകുലർ മൈക്രോസ്‌കോപ്പ്, സർജിക്കൽ എൻഡോ ട്രെയിനർ, ആർത്രോസ്‌കോപ്പി ടെലസ്‌കോപ്പ്, ഓട്ടോലെൻസോ മീറ്റർ, പീഡിയാട്രിക് എൻഡോസ്‌കോപ്പ്, ഡിജിറ്റൽ വീൻ ഫൈൻഡർ എന്നിവയ്ക്കായി 1.65 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ കാന്റീൻ വിപുലീകരണം, അക്കാഡമിക് ബ്ലോക്കിലെ ടോയിലറ്റ് നവീകരണം, വാട്ടർ സപ്ലൈ, ഇൻഫ്ളുവെന്റ് ട്രീറ്റ്മെന്റ്പ്ലാന്റ് തുടങ്ങിയവയ്ക്കായി 1.66 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മഞ്ചേരി മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ പിജി കോഴ്സ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കി. ഒഫ്ത്താൽമോളജി, ഇഎൻടി, ഡെർമറ്റോളജി (ത്വക്ക് രോഗ വിഭാഗം) എന്നിവയിൽ എംഡി കോഴ്സുകൾ ആരംഭിക്കാനായെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Advanced MRI machine at Mancheri Medical College: Minister Veena George
Published on: 07 October 2022, 10:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now