തൃശൂർ ജില്ലയിലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കന്‍ പന്നിപ്പനി (African swine flu) സ്ഥിരീകരിച്ചു. ഇവിടത്തെ സ്വകാര്യ പന്നി ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും. പന്നികളെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: അഗ്രികൾച്ചർ ബയോടെക്നോളജി; പാൻ-ഏഷ്യ ഫാർമേഴ്സ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ വിദഗ്ധർ സംസാരിക്കുമ്പോൾ...
പന്നിപ്പനി സ്ഥീരികരിച്ച സമീപ പ്രദേശങ്ങളിൽ പന്നിയിറച്ചി വാങ്ങുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഫാമിന് 10 കിലോമീറ്റര്‍ (10 kilo meters) ചുറ്റളവിലുള്ള മറ്റ് ഫാമുകളിലെ പന്നികളെ നിരീക്ഷണത്തിന് വിധേയമാക്കാനും തീരുമാനിച്ചു. കൃത്യമായ ഇടവേളകളില്‍ ഇവയുടെ രക്തം പരിശോധിക്കുന്നതിനും ആരോഗ്യം നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘത്തെ അധികൃതർ നിയോഗിച്ചു.
ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ഹരിത കേരളം മിഷൻ-അറിയേണ്ടതെല്ലാം
ജില്ലയില്‍ പന്നിപ്പനി (Swine flu) സ്ഥിരീകരിച്ച സാഹചര്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ ചേംബറില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. സി.സി മുകുന്ദന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
ഇതിന് പുറമെ, രോഗബാധ പ്രതിരോധിക്കുന്നതിനായി ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൺട്രോൾ റൂമിൽ 0487 2424223 എന്ന നമ്പറിൽ ബന്ധപ്പെടാം.
ആഫ്രിക്കൻ പന്നിപ്പനി; കർഷകർ അറിയേണ്ടത്
കർഷകരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന പേടിസ്വപ്നമാണ് ആഫ്രിക്കൻ പന്നിപ്പനിയെന്ന് പറയാം. പന്നികളിലെ ഹെമറാജിക് പനിയുടെ മറ്റൊരു രൂപമാണ് ആഫ്രിക്കൻ പന്നിപ്പനി. ഈ രോഗത്തിന് വാക്‌സിന്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ തന്നെ രോഗം പിടിപെട്ടാൽ മരണനിരക്ക് 100 ശതമാനത്തില്‍ എത്താന്‍ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണിത്.
പന്നികളിൽ കഠിനമായ പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി എന്നിവയും ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയുമാണ് രോഗലക്ഷണങ്ങള്‍.
മനുഷ്യർക്ക് രോഗബാധ ഏൽക്കാതിരിക്കാൻ പന്നിപ്പനി ബാധിച്ച മൃഗങ്ങളെ കൊല്ലുക എന്നതാണ് മികച്ച മാർഗം. പന്നികളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കുന്നതിനായും ശ്രദ്ധിക്കുക.