Updated on: 15 September, 2022 8:18 PM IST
International Year of Millets 2023

ന്യൂഡൽഹി: 2023 ലെ അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന് മുന്നോടിയായി, പൗരാണിക കാലത്തെ ഈ സുവർണ ധാന്യങ്ങളുമായി ബന്ധപ്പെട്ട് കാർഷിക, കർഷക ക്ഷേമ വകുപ്പ് MyGov പ്ലാറ്റ്‌ഫോമിൽ നിരവധി പരിപാടികളും സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ചെറുധാന്യങ്ങളെ പറ്റി  അവബോധം സൃഷ്ടിക്കുന്നതിനും ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചെറുധാന്യങ്ങള്‍ കൃഷിചെയ്യാം ആരോഗ്യഭക്ഷണം ശീലമാക്കാം

നിരവധി മത്സരങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്, ചിലത് നടന്നുകൊണ്ടിരിക്കുന്നു, ഭാവിയിൽ മറ്റു പലതും MyGoV പ്ലാറ്റ്‌ഫോമിൽ സമാരംഭിക്കും. മത്സരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ MyGov വെബ്സൈറ്റിൽ ലഭ്യമാണ് - https://www.mygov.in/

ഇന്ത്യയുടെ സമ്പത്ത്, ആരോഗ്യത്തിനായി ചെറുധാന്യങ്ങൾഎന്ന പ്രമേയത്തിൽ ഒരു ചിത്രകഥ തയാറാക്കുന്നതിനുള്ള മത്സരം 2022 സെപ്റ്റംബർ 5-ന് ആരംഭിച്ചു. മത്സരം 2022 നവംബർ 5-ന് അവസാനിക്കും.

ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾക്ക് സാങ്കേതിക/ബിസിനസ് പരിഹാരങ്ങൾ കണ്ടെത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2022 സെപ്റ്റംബർ 10-ന് മില്ലറ്റ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ചലഞ്ച് ആരംഭിച്ചു. ഈ ചലഞ്ച് 2023 ജനുവരി 31 വരെയാണുള്ളത്.

'മൈറ്റി മില്ലറ്റ്സ് ക്വിസ്' മത്സരം 2022 ഒക്ടോബർ 20-ന് അവസാനിക്കും. 2022 ഓഗസ്റ്റ് 20 മുതൽ 30 വരെ 57,779 പേർ ഇത് കാണുകയും, 10,824 എൻട്രികൾ ലഭിക്കുകയും ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക സമ്പല്‍സമൃദ്ധികൊണ്ട് മികച്ച ജില്ലയാക്കി വയനാടിനെ ഉയര്‍ത്തും: വി.എസ്. സുനില്‍കുമാര്‍

ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓഡിയോ ഗാനത്തിനും ഡോക്യുമെന്ററി ചിത്രത്തിനും വേണ്ടിയുള്ള മത്സരവും ഉടൻ ആരംഭിക്കും.

അന്താരാഷ്ട്ര ചെറുധാന്യ വർഷം - 2023 ന്റെ ലോഗോയും മുദ്രാവാക്യ മത്സരവും ഇതിനകം നടന്നു കഴിഞ്ഞു. വിജയികളെ ഉടൻ പ്രഖ്യാപിക്കും. അന്താരാഷ്ട്ര മില്ലറ്റ് വർഷമായ 2023-ന്റെപ്രാധാന്യം വിളംബരം ചെയ്യുന്നതിന് കേന്ദ്ര ഗവണ്മെന്റ് ഉടൻ തന്നെ ലോഗോയും മുദ്രാവാക്യവും പുറത്തിറക്കും.

English Summary: Agri Ministry organises various pre-launch events for the Intl Year of Millets 2023
Published on: 15 September 2022, 07:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now