Updated on: 27 February, 2022 5:50 PM IST
കാർഷിക വാർത്തകൾ

1.ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

2. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ മാര്‍ച്ച് 07 മുതല്‍ 11 വരെ പരിശീലനം നല്‍കുന്നു.

കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

75% subsidy for vegetable cultivation, quail chicks at huge discounts, various agricultural training programs. These are the important agriculture news in this week.

3. ഐസിഎആര്‍ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്റെ സാങ്കേതിക സഹായത്തോടെ കൃഷിവകുപ്പ് – സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നഗരപരിധിയില്‍ ഉള്ള സ്ഥലങ്ങളില്‍ വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരായ ഗുണഭോക്താക്കള്‍ക്കായി 330 യൂണിറ്റുകള്‍ 75% ധനസഹായത്തോടുകൂടി നല്‍കുന്നു. യൂണിറ്റൊന്നിന് 23340/-രൂപ ചിലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയുടെ 75 ശതമാനം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വിഹിതവും 25% ഗുണഭോക്തൃ വിഹിതവുമാണ്. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കുവാന്‍ കഴിയുന്ന നാല് അടുക്കുകള്‍ ഉള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്‌ട്രെച്ചെറിനൊപ്പം 16 ചെടിച്ചട്ടികള്‍, തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശ ലഭ്യതയ്ക്ക്‌നുസരിച്ച് സ്ഥാനം മാറ്റാവുന്നതാണ്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി www.shm.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഒന്നാണ്. (01.03.2022).

4. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലിയുടേയും ആസാദി കാ അമൃത് മഹോത്സവിന്റേയും ഭാഗമായി പീലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മാര്‍ച്ച് 5,6 തീയതികളില്‍ നടത്തുന്ന തെങ്ങധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ മാര്‍ച്ച് 01-നു മുമ്പായി 9846334758 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

5. ഇന്ത്യന്‍ റബ്ബറിനെയും റബ്ബറുത്പന്നമേഖലയെയും വിപണികളില്‍ പരിചയപ്പെടുത്തുന്നതിനും വ്യാപാരസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമായി റബ്ബര്‍ബോര്‍ഡ് കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച വെര്‍ച്വല്‍ ട്രേഡ് ഫെയറിന്റെ (വി.റ്റി.എഫ്.) രണ്ടാം സീസണ്‍ 2022 ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും.

റബ്ബറിനും റബ്ബറുത്പന്നങ്ങള്‍ക്കും ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ പ്രോത്സാഹനം നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ള ചെലവു കുറഞ്ഞ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് വി.റ്റി.എഫ്. https://vtf.rubberboard.org.in/rubberboard എന്നതാണ് വി.റ്റി.എഫ്.-ല്‍ പ്രവേശിക്കുന്നതിനുള്ള ലിങ്ക്. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രേഡ് ഫെയര്‍ സേവനം രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷക്കാലത്തേക്ക് ലഭ്യമായിരിക്കും. സ്റ്റാളുകള്‍ ബുക്കു ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് vtf2021@rubberboard.org.in എന്ന വിലാസത്തില്‍ റബ്ബര്‍ബോര്‍ഡിന്റെ മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനുമായി ബന്ധപ്പെടാവുന്നതാണ്.

English Summary: agri news 75% subsidy for vegetable cultivation, quail chicks at huge discounts, various agricultural training programs
Published on: 27 February 2022, 05:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now