കർഷകർക്കും, കാർഷികയന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന സംരംഭകർക്കും, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും കാർഷികയന്ത്രങ്ങൾ വാങ്ങാൻ ധനസഹായം. കാർഷികയന്ത്രങ്ങളും കൃഷി ഉപകരണങ്ങളും 40 ശതമാനം മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ സ്വന്തമാക്കാം. സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയനുസരിച്ചാണ് കർഷകന് നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: നല്ല വാർത്ത! സ്ത്രീകൾക്ക് ഈ സ്കീം വഴി 6000 രൂപ; അറിയാം വിശദ വിവരം
രണ്ട് ഹെക്ടർ വരെയുള്ള കർഷകർക്ക് 50%വും രണ്ടു ഹെക്ടറിനു മുകളിലുള്ളവർക്ക് 40%വും സബ്സിഡി ലഭിക്കും. സ്ത്രീകൾക്കും പട്ടിക വിഭാഗക്കാർക്കും 60% വരെയാണ് സബ്സിഡി ലഭിക്കുക. കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സംരംഭകർക്ക് 10 ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങൾ 80 ശതമാനം വരെ സബ്സിഡിയിൽ വാങ്ങാം.
ട്രാക്ടർ, ടില്ലർ, സ്പ്രേയറുകൾ, കാടുവെട്ടി യന്ത്രം എന്നീ കൃഷി യന്ത്രങ്ങളും, കാർഷികോല്പന്ന സംസ്കരണത്തിനുള്ള സാമഗ്രിഹികളും ഇത്തരത്തിൽ പകുതി വിലയ്ക്ക് വാങ്ങാനാകും. എന്നാൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതിനുള്ള നിബന്ധന SMAM പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡീലർമാരിൽ നിന്നു മാത്രമേ യന്ത്രങ്ങൾ വാങ്ങാൻ കഴിയൂ എന്നതാണ്.
രണ്ട് ഹെക്ടർ വരെയുള്ള കർഷകർക്ക് 50%വും രണ്ടു ഹെക്ടറിനു മുകളിലുള്ളവർക്ക് 40%വും സബ്സിഡി ലഭിക്കു. സ്ത്രീകൾക്കും പട്ടിക വിഭാഗക്കാർക്കും 60% വരെയാണ് സബ്സിഡി ലഭിക്കുക. കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സംരംഭകർക്ക് 10 ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങൾ 80 ശതമാനം വരെ സബ്സിഡിയിൽ വാങ്ങാം.
ട്രാക്ടർ, ടില്ലർ, സ്പ്രേയറുകൾ, കാടുവെട്ടി യന്ത്രം എന്നീ കൃഷി യന്ത്രങ്ങളും, കാർഷികോല്പന്ന സംസ്കരണത്തിനുള്ള സാമഗ്രിഹികളും ഇത്തരത്തിൽ പകുതി വിലയ്ക്ക് വാങ്ങാനാകും. എന്നാൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതിനുള്ള നിബന്ധന SMAM പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡീലർമാരിൽ നിന്നു മാത്രമേ യന്ത്രങ്ങൾ വാങ്ങാൻ കഴിയൂ എന്നതാണ്.
സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ വാങ്ങാം; അപേക്ഷിക്കേണ്ട വിധം
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് agrimachinery.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം ഡിജിറ്റൽ പ്ലാറ്റ്ഫോം ഫോർ ഫാർമർ മെക്കനൈസേഷൻ എന്ന ഹോം പേജിൽ എത്തുക. ഈ പേജിൽ കാണുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇൻ അഗ്രിക്കൾച്ചർ മെക്കനൈസേഷൻ എന്ന മെനുവിൽ ക്ലിക്ക് ചെയ്യണം. സബ്സിഡിക്കുള്ള മെയിൻ പേജിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കാം.
ഇതിന് ശേഷം യന്ത്രസാമഗ്രിഹികൾ വാങ്ങുന്നതിനായി അപേക്ഷ സമർപ്പിക്കാം. നിങ്ങൾക്ക് അലോട്ട്മെന്റിന്റെ സന്ദേശം ലഭിക്കുന്നതിന് അനുസരിച്ച് ഡീലറെ ബന്ധപ്പെട്ട് യന്ത്രം വാങ്ങാം. ഈ യന്ത്രങ്ങൾ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് നൽകും. തുടർന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് സബ്സിഡി തുക നിക്ഷേപിക്കാം.
ഈ പദ്ധതിയിലൂടെ ലഭിക്കുന്ന യന്ത്രങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും വില ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ, അവയുടെ സവിശേഷതകൾ, ഡീലർമാരെ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ agrimachinery.nic.in എന്ന വെബ് സൈറ്റിലെ സിറ്റിസൺ കോർണർ എന്ന മെനുവിൽ നിന്നും അറിയാൻ സാധിക്കും. മാത്രമല്ല, നിങ്ങളുടെ അപേക്ഷയുടെ നിലവിലെ അപ്ഡേഷനും മറ്റും അറിയാനും ഈ വെബ് സൈറ്റ് പ്രയോജനപ്പെടുത്താനാകും. പദ്ധതിയെ കുറിച്ച് വിശദമായി അറിയുന്നതിന് സമീപത്തെ കൃഷി ഭവനുമായി ബന്ധപ്പെടുക.