1. News

50 ശതമാനം സബ്സിഡിയുമായി കേന്ദ്രസർക്കാർ; കന്നുകാലി കർഷകർക്ക് ആശ്വാസ വാർത്ത

കേരളത്തിൽ ഈ പദ്ധതി നിർവഹണ ചുമതല കെഎൽഡി ബോർഡിനും മൃഗസംരക്ഷണ വകുപ്പിനുമാണ്.

Anju M U
livestock
കന്നുകാലി വളർത്തൽ അപേക്ഷ ക്ഷണിച്ചു

ദേശീയ കന്നുകാലി മിഷൻ 2021-22 വർഷത്തേക്ക്, പശു, കോഴി, ആട്, പന്നി എന്നിവ വളർത്തുന്നതിന് താൽപര്യമുള്ള സ്വകാര്യവ്യക്തികൾ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസിങ് ഓർഗനൈസേഷൻ, സെക്ഷൻ 8 കമ്പനികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

200 പശുക്കൾ (നാടൻ പശുക്കൾക്ക് മുൻഗണന), 525 ആടുകൾ, 1000 കോഴികൾ (പേരന്റ് ഹാച്ചറി യൂണിറ്റ്- (ആഴ്ചയിൽ 3000 മുട്ട വിരിയിക്കാൻ ഉള്ള പേരന്റ് ഫാം, ബ്രൂഡർ മദർയൂണിറ്റ്, ഹാച്ചറി എന്നിവ അടങ്ങുന്ന സംയോജിത യൂണിറ്റ്), സൈലേജ് നിർമാണ യൂണിറ്റ് (2000-2400 ടൺ /വർഷം), ഫോഡർ ബ്ലോക്ക്(ടിഎംആർ) നിർമാണം (30 ടൺ / ദിവസം) എന്നിവയുടെ മൂലധനത്തിന് 50 ശതമാനം സബ്‌സിഡി ലഭിക്കും.

ഓരോ ഇനത്തിലും പരമാവധി ലഭിക്കുന്ന സബ്സിഡി താഴെപ്പറയുന്ന തരത്തിലാണ്

  1. പശു/ എരുമ- 2 കോടി
  2. ആട്- 50 ലക്ഷം
  3. പന്നി വളർത്തൽ- 30 ലക്ഷം
  4. തീറ്റപ്പുൽ സംസ്കരണം- 50 ലക്ഷം
  5. കോഴി വളർത്തൽ- 25 ലക്ഷം    

സാംസ്കാരികമായ ഉയര്‍ച്ച ഉണ്ടായതു മുതല്‍ മനുഷ്യജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ് മൃഗസംരക്ഷണവും ഡയറിയും. ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്പാദക രാഷ്ട്രമാണ് ഇന്ത്യ. അതിനാൽ തന്നെ നമ്മുടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട ഉപമേഖല കൂടിയാണ് കന്നുകാലി വളര്‍ത്തല്‍.

കേരളത്തിൽ ലഭിക്കുന്ന പ്രധാനപ്പെട്ട കന്നുകാലി ഉല്പന്നങ്ങളാണ് പാല്‍, മാംസ്യം,  മുട്ട  എന്നിവ.

സ്വന്തമായുള്ളതോ പാട്ടത്തിന് എടുത്തതോ ആയ സ്ഥലം പദ്ധതിക്കായി പ്രയോജനപ്പെടുത്താം.  കേരളത്തിൽ ഈ പദ്ധതി നിർവഹണ ചുമതല കെഎൽഡി ബോർഡിനും മൃഗസംരക്ഷണ വകുപ്പിനുമാണ്. പശുവളർത്തൽ പദ്ധതിക്കുള്ള സബ്സിഡി  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം എൻഡിഡിബി വഴിയാണ് നൽകുന്നത്. കന്നുകാലി വളർത്തലിൽ പരിചയം ഉള്ളവർക്കും പരിശീലനം നേടിയവർക്കും മുൻഗണന ലഭിക്കുന്നതായിരിക്കും.

പദ്ധതി തുടങ്ങാൻ ആഗ്രഹിക്കുന്നവർ വിശദമായ പ്രോജക്ട് റിപ്പോർട്ട് കെഎൽഡി ബോർഡ്/ മൃഗസംരക്ഷണ വകുപ്പിൽ സമർപ്പിക്കണം.

ഏതെങ്കിലും ബാങ്കുകൾ വഴി ആവശ്യമായ വായ്പ സംരംഭകൻ തരപ്പെടുത്തണം. ബാങ്കുകൾക്ക് ആവശ്യമായ KYC (ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് തുടങ്ങിയവ ), ഇൻകം ടാക്സ് റിട്ടേൺ, പെർമിറ്റ്, NOCകൾ, ലൈസൻസുകൾ തുടങ്ങിയ സംരംഭകൻ തന്നെ ശരിയാക്കി ബാങ്കിൽ നൽകണം.

ആടുവളർത്തൽ, കോഴി വളർത്തൽ, പന്നി വളർത്തൽ മുതലായവയ്ക്ക് ഉള്ള സബ്സിഡി SIDBI വഴിയായിരിക്കും നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്

ഡോ. രാജീവ്‌ -9446004278

ഡോ. ജ്യോതിഷ്കുമാർ -9446004277

ഡോ. Sajeev- 9446004368

ഡോ. Udayakumar- 9446004363

KLDB ഓഫിസ് -04712449138

English Summary: 50 percent subsidy for livestock farmers

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds