Updated on: 10 May, 2021 4:25 PM IST
ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾ

കോവിഡ് 19 മഹാമാരിയെത്തുടർന്ന് ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾക്ക് വായ്പാ പലിശയിൽ സബ്സിഡി അനുവദിക്കുന്നതിന് പ്രത്യേക ഓൺലൈൻ പോർട്ടൽ സംസ്ഥാന വ്യവസായ വകുപ്പ് പുറത്തിറക്കി. സംസ്ഥാന വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു.

വ്യവസായങ്ങൾക്ക് വായ്പാ പലിശയിൽ 60,000 രൂപയോളം ഇളവ് ലഭിക്കുന്നതാണ് പദ്ധതി കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാപാക്കേജിലാണ് വായ്പാ പലിശയ്ക്ക് ഇളവ് നൽകാൻ തീരുമാനിച്ചത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന മൂലധന-നിശ്ചിത കാലയളവ് വായ്പയ്ക്കും പലിശ ഇളവ് നൽകും. എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസം നൽകുന്നതിന് വിവിധ വ്യവസായ പ്രതിനിധികളും വ്യവസായ സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയ ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ടേം ലോണിനും പ്രവർത്തന മൂലധന വായ്പയിലും പലിശ ധനസഹായം നൽകുന്ന പദ്ധതി നടപ്പിലാക്കാൻ ഈ സാമ്പത്തിക വർഷം 37 65 കോടി രൂപ ധന പുനർവിനിയോഗത്തിലൂടെ അനുവദിച്ചു.

പാക്കേജ് പ്രകാരം 2020 ഏപ്രിൽ ഒന്നു മുതൽ 2020 ഡിസംബർ 31വരെ അധിക പ്രവർത്തന മൂലധനത്തിനോ / അധിക ടേം ലോണിനോ അല്ലെങ്കിൽ രണ്ട് വായ്പയും കൂടിയോ എടുത്തിട്ടുള്ള എംഎസ്എംഇ യൂണിറ്റകൾക്ക് ആറു മാസത്തെ പലിശയുടെ 50% വച്ച് പരമാവധി ഒരു വായ്പയ്ക്ക് 30,000 രൂപയും രണ്ട് വായ്പയുണ്ടെങ്കിൽ 60,000
രൂപയും പലിശ സബ്സിഡിയായി അനുവദിക്കും.

കോവിഡ് 19 ൻറെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഇസിഎൽജിഎസ് പ്രകാരം വായ്പ ലഭിച്ചിട്ടുള്ള എംഎസ്എംഇ കൾക്കും വ്യവസായ വകുപ്പിന്റെ ഈ പദ്ധതി പ്രകാരം പലിശ സബ്സിഡി ലഭിക്കും. പലിശയിളവ് പദ്ധതിക്കായി വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ www.industry.kerala.gov.in ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടൽ വഴി ഗുണഭോക്താവിന് നേരിട്ട് അപേക്ഷ സമർപ്പിക്കാം.

വ്യവസായ വികസന ഓഫീസറുടെ ശുപാർശ സഹിതം പോർട്ടൽ വഴി അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് കൈമാറും. ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കുന്ന അപേക്ഷ, തുക അനുവദിച്ച് കൈമാറിയതിന് ശേഷം അനുമതി വിശദാംശങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തി ജനറൽ മാനേജർ അപേക്ഷ തീർപ്പാക്കും.

English Summary: agriculture food loan interest subsidy upto 50 percent
Published on: 10 May 2021, 04:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now