Updated on: 23 August, 2023 9:19 AM IST
AIIMS Nursing Officer Recruitment 2023: Apply Online for NORCET

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (AIIMS) നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷകൾ ക്ഷണിച്ചു.  യോഗ്യതയുള്ളവക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.aiimsexams.ac.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

അവസാന തിയതി

എലിജിബിലിറ്റി ടെസ്റ്റിന് ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത

ബിഎസ്‌സി നഴ്സിങ് / ജിഎൻഎം ഡിപ്ലോമയും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും. ജിഎൻഎം നഴ്സുമാർക്ക് 50 കിടക്ക ആശുപത്രിയിൽ 2 വർഷ പരിചയവും വേണം.

ബന്ധപ്പെട്ട വാർത്തകൾ: മാസ്ഗോൺ ഡോക്കിലെ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 21,000-83,180 രൂപ വരെ

പ്രായപരിധി

വയസ്സ് 18 നും 30 നും ഇടയിലായിരിക്കണം.  അർഹർതയുള്ളവക്ക് ഇളവുണ്ട്.

പരീക്ഷ

സെപ്റ്റംബർ 17നു പ്രിലിമിനറി; ഒക്ടോബർ 7നു മെയിൻ.

അപേക്ഷ ഫീസ്

3000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഇഡബ്ല്യുഎസ് എന്നിവർക്ക് 2400 രൂപയാണ്. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/08/2023)

നിയമനം

ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, സഫ്ദർജങ് ഹോസ്പിറ്റൽ, ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജ്, ഡോ. ആർഎംഎൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും NORCET മുഖേന നിയമനം.

English Summary: AIIMS Nursing Officer Recruitment 2023: Apply Online for NORCET
Published on: 23 August 2023, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now