ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹി (എയിംസ്) നഴ്സിങ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.aiimsexams.ac.in ൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്ബറേലി, ഡൽഹി, പട്ന, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ എയിംസുകളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/04/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് മേയ് 5 വരെ അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
I) ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.
II) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും 50 കിടക്കകളുള്ള ആശുപത്രിയിൽ 2വർഷ പരിചയവും.
ബന്ധപ്പെട്ട വാർത്തകൾ: ന്യൂക്ലിയർ പവർ കോർപറേഷനിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ
അപേക്ഷകർക്ക് സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും വേണം.
പ്രായപരിധി
18–30 വയസ്സ്. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സിആർപിഎഫിൽ 1.30 ലക്ഷം കോൺസ്റ്റബിൾ ഒഴിവുകൾ
ശമ്പളം
9300–34,800 രൂപ + ഗ്രേഡ് പേ 4600 രൂപ.
ഓൺലൈൻ പരീക്ഷ: ജൂൺ 3; ദൈർഘ്യം 3 മണിക്കൂർ.
അപേക്ഷ ഫീസ്
3000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം / ഇഡബ്ല്യുഎസ്: 2400 രൂപ. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.