Updated on: 20 December, 2021 2:32 PM IST
ആമസോണിൽ സ്മാർട്ട് ടിവികൾക്ക് വമ്പൻ കിഴിവ്

ക്രിസ്മസ് എത്തിക്കഴിഞ്ഞു. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷങ്ങളുടെയും ക്രിസ്മസ് നിറവിലാണ് മലയാളികളും. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളും മികച്ച ഓഫറുകളും വാഗ്ദാനങ്ങളുമായി ഉപയോക്താക്കൾക്കൊപ്പം പങ്കുചേരുകയാണ്. വിലക്കിഴിവുകളിലൂടെ മികച്ച സെയിലുകൾ ആമസോണിലും ആരംഭിച്ചുകഴിഞ്ഞു.

ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും അടുക്കള സാമഗ്രിഹികൾക്കുമായി വമ്പൻ ഓഫറുകളാണ് ആമസോൺ ക്രിസ്മസ് സെയിൽ 2021ലൂടെ നൽകുന്നത്. ഇവയിൽ എടുത്തുപറയേണ്ടത് സ്മാർട്ട് ടിവി തന്നെയാണ്.

നിങ്ങളുടെ ഇഷ്ട വിനോദപരിപാടികൾ കൂടുതൽ മികവുറ്റ കാഴ്ചയിൽ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ, പുത്തൻ സ്മാർട്ട് ടിവി വാങ്ങുന്നത് നല്ല ഓപ്ഷനാണ്. ആമസോൺ നൽകുന്ന വിലക്കിഴിവാണെങ്കിൽ നിങ്ങൾക്ക് ഉത്തമമായ അവസരം കൂടിയാണെന്ന് പറയാം.

റെഡ്മി സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾ 41 ശതമാനം വരെ കിഴിവിൽ ആമസോണിൽ നിന്ന് സ്വന്തമാക്കാം.

കൈയിലെ ബജറ്റ് കൂടി പരിഗണിച്ച് താരതമ്യേന വില കുറഞ്ഞ സ്മാർട്ട് ടിവികൾ വാങ്ങുന്നവർ കൂടുതലും തെരഞ്ഞെടുക്കുന്നത് 32 ഇഞ്ച് വലിപ്പമുള്ളവയാണ്. ഈ വലിപ്പത്തിലുള്ള കൊഡാക്ക്, ഒനിഡ ബ്രാൻഡുകൾക്കും ആമസോണിന്റെ സ്വന്തം പ്രൊഡക്ടായ ആമസോൺ ബേസിക്സ് ടിവികൾക്കും ക്രിസ്മസ് സെയിലിലൂടെ ഓഫറുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

വിശദവിവരങ്ങൾ

  • പാനസോണിക് (Panasonic) 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി ടിഎച്ച്-32ജെഎസ്650

യഥാർഥ വില: 25,490 രൂപ

ഓഫർ വില: 21,469 രൂപ

ഡിസ്‌കൗണ്ട് : 4,021 രൂപ (16%)

ക്രിസ്മസ് സെയിലിന്റെ ഭാഗമായി 16% കിഴിവിൽ പാനസോണിക് 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി ടിഎച്ച്-32ജെഎസ്650 ആമസോൺ ലഭ്യമാണ്. അതായത്, 21,469 രൂപയിൽ സ്മാർട്ട് ആൻഡ്രോയിഡ് ടിവി സ്വന്തമാക്കാം. 4,021 രൂപ ലാഭിക്കാം.

  • റെഡ്മി (Redmi) 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി

യഥാർഥ വില: 24,999 രൂപ

ഓഫർ വില: 14,999 രൂപ

ഡിസ്‌കൗണ്ട്: 10,000 രൂപ (40% കിഴിവ്)

റെഡ്മി സ്മാർട്ട് എൽഇഡി ടിവി യഥാർഥ വിലയിൽ നിന്നും 40 ശതമാനം കിഴിവിലാണ് ആമസോൺ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

32 ഇഞ്ചിന്റെ എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി എൽ32എം6- ആർഎ (ബ്ലാക്ക്) (2021 മോഡൽ) ആമസോൺ ക്രിസ്മസ് സെയിലിൽ 14,999 രൂപയ്ക്ക് വാങ്ങാം. ആമസോൺ 10000 രൂപയാണ് ഇതിന് കിഴിവ് നൽകുന്നത്.

  • ഐഫൽകോൺ (iFFalcon) 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 32എഫ്2എ

യഥാർഥ വില: 26,990 രൂപ

ഓഫർ വില: 14,499 രൂപ

ഡിസ്‌കൗണ്ട്: 12,491 രൂപ (46%)

ഐഫൽകോൺ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവിയുടെ യഥാഥ വില 26,990 ആണ്. ക്രിസ്മസ് സെയിലിൽ 14,499 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 12,491 രൂപയാണ് ഇതിലൂടെ കിഴിവ് ലഭിക്കുന്നത്.

  • വൺപ്ലസ് (OnePlus) 80 സെമി (32 ഇഞ്ച്) വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1

യഥാർഥ വില: 19,999 രൂപ

ഓഫർ വില: 16,999 രൂപ

ഡിസ്‌കൗണ്ട്: 3,000 രൂപ (15%)

വൺപ്ലസ് 80 സെമി (32 ഇഞ്ച്) വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1ക്ക് വിപണിയിൽ 19,999 രൂപയാണ് വിലയെങ്കിൽ, ആമസോൺ സെയിലിൽ 16,999 രൂപയ്ക്ക് വാങ്ങാം. 3,000 രൂപ വരെ ഇതിലൂടെ ലാഭിക്കാം.

  • സാംസങ് (Samsung) 80 സെമി (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

യഥാർത്ഥ വില: 20,900 രൂപ

ഓഫർ വില: 18,740 രൂപ

ഡിസ്‌കൗണ്ട്: 2,160 രൂപ (10%)

സാംസങ് 80 സെമി (32 ഇഞ്ച്) എൽഇഡി സ്മാർട്ട് ടിവിയ്ക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ആമസോൺ ക്രിസ്മസ് സെയിലിൽ നൽകുന്നത്. 20,900 രൂപ വിലയുള്ള സ്മാർട്ട് ടിവി 18,740 രൂപയ്ക്ക് സ്വന്തമാക്കാം. അതായത്, 2,160 രൂപയാണ് ഓഫറിലൂടെ ലാഭിക്കുന്നത്.

  • ആമസോൺ ബേസിക്സ് (Amazon Basics) 80സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി

യഥാർഥ വില: 27,000 രൂപ

ഓഫർ വില: 15,999 രൂപ

ഡിസ്‌കൗണ്ട്: 11,001 രൂപ (41%)

32 ഇഞ്ചിന്റെ എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ഫയർ ടിവി എബി32ഇ10എസ്എസ് (ബ്ലാക്ക്) ക്രിസ്മസ് പ്രമാണിച്ച് 41 ശതമാനം ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. ഈ ഓഫറിലൂടെ 15,999 രൂപയ്ക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാം. 11,001 രൂപയാണ് കിഴിവിലൂടെ ലാഭിക്കുന്നത്.

  • സോണി ബ്രാവിയ (Sony Bravia) 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി

യഥാർഥ വില: 31,900 രൂപ

ഓഫർ വില: 29,990 രൂപ

ഡിസ്‌കൗണ്ട്: 1,910 രൂപ (6%)

31,900 രൂപ വിലയുള്ള സോണി ബ്രാവിയ സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവി ആമസോൺ ക്രിസ്മസ് സെയിലിലൂടെ 6 ശതമാനം കിഴിവിൽ ലഭിക്കുന്നു. 29,990 രൂപയാണ് ഓഫറിലെ വില. 1,910 രൂപ ലാഭമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് നേടാവുന്നത്.

English Summary: Amazon Christmas Sale with best offers for smart tvs
Published on: 20 December 2021, 02:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now