Updated on: 24 September, 2022 8:03 PM IST
An investment plan that gives interest better than banks with security!

വരുമാന മാർഗ്ഗത്തിനായി സുരക്ഷിതവും ലാഭകരവുമായ പദ്ധതികള്‍ അന്വേഷിക്കുന്നവരുണ്ട്.  സ്ഥിര നിക്ഷേപങ്ങള്‍ ഇവർക്ക് മികച്ച ഓപ്ഷനാണ്. സ്ഥിര നിക്ഷേപം ചെയ്യാൻ മിക്കവരും തിരഞ്ഞെടുക്കുന്നത്  ദേശസാത്കൃത ബാങ്കുകളോ മുൻനിര സ്വകാര്യ ബാങ്കുകളോ ആയിക്കും. എന്നാൽ ബാങ്കുകളെകാൾ പലിശ തരുന്ന സുരക്ഷയിൽ മറ്റുള്ളവരെക്കാൾ മുന്നിൽ നിൽക്കുന്ന നിക്ഷേപിക്കാവുന്നൊരിടമാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾ. സുരക്ഷയില്‍ കേന്ദ്രസര്‍ക്കാറിന്റെ ഗ്യാരണ്ടിയുള്ളതിനാല്‍ ബാങ്കുകളേക്കാൾ മുന്നിലാണ്. ഇതോടൊപ്പം എസ്ബിഐ, എച്ച്ഡിഎഫ്സി എന്നീ രാജ്യത്തെ മുൻനിര ബാങ്കുകളേക്കാൾ പലിശ നൽകുന്നവയുമാണിവ.  കൂടുതൽ വിവരങ്ങൾ അറിയാം:

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം

എളുപ്പത്തില്‍ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. ഓണ്‍ലൈനായ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ രാജ്യത്ത് ഏത് പോസ്റ്റ് ഓഫീസുകള്‍ വഴി നേരിട്ട് പണമോ ചെക്ക് നല്‍കിയോ സ്ഥിര നിക്ഷേപം ആരംഭിക്കാം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. പ്രായപൂര്‍ത്തിയായവര്‍ക്കും 18 വയസ് തികയാത്തവര്‍ക്കും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ പേരിലും അക്കൗണ്ടെടുക്കാം. പ്രായപൂർത്തിയായവർക്ക് സംയുക്ത അക്കൗണ്ടും ആരംഭിക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും അക്കൗണ്ട് മാറ്റാനും സാധിക്കും, 1,000 രൂപ മുതല്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 100ന്റെ ​ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ഉയര്‍ന്ന നിക്ഷേപത്തിന് പരിധിയില്ല.

കാലാവധി, പലിശ നിരക്ക് 1,2,3, 5 വര്‍ഷ കാലാവധിയിലാണ് സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നത്. 7 ദിവസം മുതല്‍ 1 വര്‍ഷത്തേക്ക് 5.50 ശതമാനമാണ് പലിശ നിരക്ക്. 1-2 വര്‍ഷത്തേക്കും 2-3 വര്‍ഷത്തേക്കും 5.50 ശതമാനം പലിശ തന്നെയാണ് അനുവദിക്കുന്നത്. 3 വര്‍ഷംത്തിനും 5 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിന് 6.70 ശതമാവനമാണ് പലിശ നിരക്ക്.

മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഓരേ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുക. സാമ്പത്തിക വർഷത്തിൽ ഓരോ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കും. സെപ്റ്റംബർ അവസാന വാരത്തിൽ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

താരതമ്യം അതേസമയം എസ്ബിഐയുടെ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. എസ്ബിഐ 2-3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്ന 5.50 ശതമാനം പലിശ പോസ്റ്റ് ഓഫീസിൽ 1 വർഷത്തെ നിക്ഷേപത്തിന് ലഭിക്കും.

എസ്ബിഐയിൽ 5 വർഷത്തേക്കും 10 വർഷത്തേക്കുമായി ഉയർന്ന പലിശയായി സാധാരണ നിക്ഷേപകർക്ക് 5.65 ശതമാനമാണ് പലിശ ലഭിക്കുന്നത്. പോസ്റ്റ് ഓഫീസിൽ 6.70 ശതമാനമാണ് 5 വർഷത്തെ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 6.45 ശതമാനമാണ് എസ്ബിഐയിൽ ലഭിക്കുന്ന പലിശ. എച്ച്ഡിഎഫ്‌സിയില്‍ 3 ര്‍ഷത്തേക്ക് 5.50 ശതമാനവും 5 വര്‍ഷത്തേക്ക് 6.10 ശതമാനവുമാണ് പലിശ നിരക്ക്.

മറ്റു പ്രത്യേകതകൾ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിൽ 5 വര്‍ഷ കാലാവധിയുള്ളവയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ നികുതിയിളവ് ലഭിക്കും. 5 വർഷം വരെയാണ് കാലാവധിയെങ്കിലും അക്കൗണ്ട് നിശ്ചിത കാലത്തേക്ക് നീട്ടാൻ സാധിക്കും. 12 മാസ കാലാവധിയയുള്ള നിക്ഷേപം 6 മാസത്തേക്കും 2 വര്‍ഷത്തെ നിക്ഷേപം 12 മാസത്തേക്കും നീട്ടാൻ സാധിക്കും.

3,5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങൾ പരമാവധി 18 മാസത്തേക്കും നീട്ടി വാങ്ങാം. നിക്ഷേപം ആരംഭിച്ച് 6 മാസം പൂര്‍ത്തിയായതിന് ശേഷം മാത്രമെ നേരത്തെയുള്ള പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളൂ.

English Summary: An investment plan that gives interest better than banks with security!
Published on: 24 September 2022, 07:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now