വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA), കേരള കാർഷിക സർവകലാശാലയുമായി ചേർന്ന് 2021 ഒക്ടോബർ 12-ന് കേരളത്തിൽ ജിഐ ടാഗുചെയ്ത അരി ഇനങ്ങളുടെ കയറ്റുമതി അധിഷ്ഠിത ഉൽപാദനത്തിന് ഊന്നൽ നൽകാൻ കർഷക-ശാസ്ത്രജ്ഞരുടെ ഒരു ഇന്റർഫേസ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള 20 കർഷകരുടെ പങ്കാളിത്തത്തിനും കേരളത്തിലെ നിരവധി കർഷകരുടെ വെർച്വൽ പങ്കാളിത്തത്തിനും ഈ പരിപാടിസാക്ഷ്യം വഹിച്ചു.
ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ഒരു നിർദ്ദിഷ്ട ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ളതും ആ ഉത്ഭവം മൂലമുള്ള ഗുണങ്ങൾ ഉള്ളതുമായ ചില ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതാണ് . ജിഐ ടാഗുകൾ ദേശീയ അന്തർദേശീയ വിപണിയിൽ ഉൽപ്പന്നത്തിന്റെ ആവശ്യം വർദ്ധിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഗുണനിലവാരവും ഉറപ്പുള്ള ആധികാരികതയും ഉള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു.
കാർഷിക സമ്പന്ന സംസ്ഥാനമായ കേരളത്തിൽ നിരവധി ജിഐ ടാഗുചെയ്ത കാർഷിക ഉൽപന്നങ്ങൾ ഉണ്ട്. ഇന്ത്യയിലുടനീളം 14 ജിഐ ടാഗ് ചെയ്ത അരി ഇനങ്ങൾ ഉണ്ട്. അവയിൽ കേരളത്തിൽ നിന്ന് പാലക്കാടൻ മട്ട, നവര അരി, കൈപ്പാട് അരി, പൊക്കാളി അരി, വയനാടൻ ജീരകശാല, ഗന്ധകശാല അരി എന്നി 6 അരി ഇനങ്ങളുണ്ട് . പോഷക, ഔഷധമൂല്യങ്ങൾക്ക് പേരുകേട്ട ഞവര കേരളത്തിൽ ആദ്യമായി GI ടാഗ് ലഭിച്ച നെല്ലിനമാണ്. കേരളത്തിലെ പാലക്കാട് മേഖലയിൽ വളരുന്ന നാടൻ നെല്ലിനമായ പാലക്കാടൻ മട്ട അതിന്റെ ആരോഗ്യ ഗുണങ്ങൾക്കു പേരുകേട്ടതാണ്.
കേരളത്തിലെ വടക്കൻ ജില്ലകളിൽ ഉപ്പുരസമുള്ള (ഉപ്പുവെള്ളം) തീരദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന പരമ്പരാഗത ജൈവ അരിയാണ് കൈപ്പാട് അരി. കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരദേശ നെൽപ്പാടങ്ങളിൽ തഴച്ചുവളരുന്നു പൊക്കാളി ഇനം അരി അതിന്റെ ഉപ്പുവെള്ള പ്രതിരോധത്തിന് പേരുകേട്ടതാണ്, ജീരകശാലയും ഗന്ധകശാലയും വയനാട്ടിൽ നിന്നുള്ള സുഗന്ധമുള്ള അരി ഇനങ്ങളാണ്, അവ ബസുമതി അരിക്ക് തുല്യമായി ഗുണം ഉള്ളവയാണ്.
മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായ ഡോ. ഹെലൻ പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തി. പരമ്പരാഗത കൃഷി ഇനങ്ങൾക്കുള്ള നിയമപരവും നിയമനിർമ്മാണപരവുമായ പിന്തുണയെക്കുറിച്ച് കേരള കാർഷിക സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി വിശദീകരിച്ചു. കേരള കാർഷിക സർവകലാശാലയിലെ ഐപിആർ സെൽ അസിസ്റ്റന്റ് പ്രൊഫസറും കോ-ഓർഡിനേറ്ററുമായ ഡോ.ദീപ്തി ആന്റണിയാണ് അരി ഇനങ്ങളുടെ ജിഐ ടാഗിങ്ങിന്റെ നടപടിക്രമങ്ങൾ കർഷകർക്ക് പരിചിതമാക്കിയത്.
കൊച്ചിയിലെ APEDA റീജിയണൽ ഇൻ ചാർജ്ഉം അസിസ്റ്റന്റ് ജനറൽ മാനേജരുമായ ശ്രീമതി സിമി ഉണ്ണികൃഷ്ണൻ APEDA യുടെ പ്രവർത്തനങ്ങൾ, സംരംഭങ്ങൾ, കേരളത്തിൽ നിന്നുള്ള GI ടാഗുചെയ്ത അരി ഇനങ്ങളുടെ കയറ്റുമതി സാധ്യതകൾ, അരി ഇനങ്ങളുടെ കയറ്റുമതി സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവ വിശദീകരിച്ചു. ജിഐ ടാഗുചെയ്ത അരി ഇനങ്ങളുടെ പ്രത്യേക സവിശേഷതകൾ, നല്ല കാർഷിക രീതികൾ(GAP) , കീടനാശിനി അവശിഷ്ട പരിധികൾ എന്നിവ പ്രോഗ്രാമിലെ മറ്റ് ശാസ്ത്രജ്ഞരുടെ ചർച്ചാവിഷയമായിരുന്നു.
മാർക്കറ്റിൽ ശക്തമായ സ്ഥാനംനേടാൻ, നെല്ലിനങ്ങൾക്ക് ഓർഗാനിക് , ഫെയർ-ട്രേഡ് ഉൽപന്നമെന്ന നിലയിൽ സർട്ടിഫിക്കേഷനിലൂടെ മൂല്യം കൂട്ടിച്ചേർക്കേണ്ടി വന്നേക്കാം.കൂടാതെ, കർഷകർക്ക് അവരുടെ ഉൽപ്പന്നത്തിന്റെ തനതായ ഐഡന്റിറ്റി പ്രയോജനപ്പെടുത്താനും അവരുടെ ഉൽപന്നങ്ങളുടെ ഗുണനിലവാരവും വ്യതിരിക്തതയും ഉറപ്പുവരുത്തുന്നതിനും നിലവിലുള്ള ജിഐ നിയമങ്ങൾ ഉപയോഗിച്ച് വിപണിയിലെ മായം ചേർക്കൽ ഫലപ്രദമായി തടയാനും ജിഐ സർട്ടിഫിക്കേഷൻ ഉപയോഗിക്കാം.
എന്തുകൊണ്ടാണ് തവിട് കളയാത്ത അരി കഴിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്?