കേൾക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ. പ്രസ് വർക്ക്/ കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
The government of Kerala has jointly launched a one year KGTE Pre-Press Operation/ KGTE, which is jointly launched by the Department of Technical Education and the Kerala State Centre for Advanced Printing & Training. Press Work/ KGTE Invited Applications for Post Press And Press Operation and Finishing Courses. Candidates should have passed SSLC or equivalent qualification. Sc/St/ Other categories will get statutory fee benefit. Economically weaker sections of OBC/SEBC/Munnaka communities will get fee benefit subject to income limit.
തിരുവനന്തപുരം (0471-2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ്.
അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്ന് നേരിട്ടും 125 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 വിലാസത്തിൽ തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30. ഫോൺ: 0471-2467728. വെബ്‌സൈറ്റ്: www.captkerala.com
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വളര്‍ത്തു മൃഗങ്ങള്‍ക്കും പോഷകാഹാരം, സര്‍ക്കാര്‍ 5 കോടി അനുവദിച്ചു