1. News

വളര്‍ത്തു മൃഗങ്ങള്‍ക്കും പോഷകാഹാരം, സര്‍ക്കാര്‍ 5 കോടി അനുവദിച്ചു

ലോക്ക് ഡൗണ് കാലത്ത് മതിയായ ആഹാരം ലഭിക്കാതെ ക്ഷീണിച്ചു പോയ വളര്ത്തു മൃഗങ്ങളെ petnimals)( pet abസംരക്ഷിക്കാന് സംസ്ഥാന സര്ക്കാര് അഞ്ചു കോടി രൂപ അനുവദിച്ചു. പശുവിനും എരുമയ്ക്കും ആടിനും പുറമേ കേരളത്തിലെ മുഴുവന് നാട്ടാനകളെയും നല്ല ആരോഗ്യമുള്ളവരാക്കി മാറ്റാന് അരക്കോടി രൂപ പ്രത്യേകമായുണ്ട് .സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് മൃഗസംരക്ഷണ വകുപ്പിന് പണം അനുവദിച്ചത്. ഓരോ ആനകള്ക്കും ദിവസം 400 രൂപ എന്ന കണക്കില് 40 ദിവസത്തേക്ക് 16000 രൂപ അനുവദിച്ചു.

Asha Sadasiv

ലോക്ക് ഡൗണ്‍ കാലത്ത്   മതിയായ ആഹാരം ലഭിക്കാതെ ക്ഷീണിച്ചു പോയ വളര്‍ത്തു മൃഗങ്ങളെ petnimals)( pet abസംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചു. പശുവിനും എരുമയ്ക്കും ആടിനും പുറമേ കേരളത്തിലെ മുഴുവന്‍ നാട്ടാനകളെയും നല്ല ആരോഗ്യമുള്ളവരാക്കി മാറ്റാന്‍ അരക്കോടി രൂപ പ്രത്യേകമായുണ്ട് .സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് മൃഗസംരക്ഷണ വകുപ്പിന് പണം അനുവദിച്ചത്. ഓരോ ആനകള്‍ക്കും ദിവസം 400 രൂപ എന്ന കണക്കില്‍ 40 ദിവസത്തേക്ക് 16000 രൂപ അനുവദിച്ചു. അരി, ഗോതമ്പ് , റാഗി, മണിച്ചോളം, ശര്‍ക്കര, ധാതു ലവണ മിശ്രിതം ,ജീവകങ്ങള്‍ എന്നിവ ആനയുടെ പ്രായം കണക്കാക്കിയാണ് നല്‍കുക.പദ്ധതി പ്രകാരം ക്ഷീര കര്‍ഷകര്‍ക്ക് രണ്ട് ചാക്ക് കാലിത്തീറ്റയും സൗജന്യമായി നല്‍കുന്നുണ്ട് . മൂന്നേകാല്‍ കോടി രൂപയുടെ തീറ്റ ഇതിനകം നല്‍കി. കോഴി, താറാവ് കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.കൊവിഡ് വ്യാപനഭീതിയെ തുട‍ർന്ന് അടച്ചിട്ട സംസ്ഥാനത്തെ മൃ​ഗശാലകളിലെ മൃ​ഗങ്ങളും ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലാണ്...

ആനകള്‍ക്കു മാത്രം അരക്കോടി( Half crore for elephants)

കേരളത്തില്‍ 600 നാട്ടാനകളുണ്ടെന്നാണ് കണക്ക് .ലക്ഷങ്ങള്‍ ഏക്കം ലഭിച്ചിരുന്ന ആനകള്‍ വരെ ഉണ്ട്. കൊവിഡ് കാരണം ഉത്സവം മുടങ്ങിയതോടെ വരുമാനം നിലച്ചു. എന്നാല്‍ ചെലവ് കുറഞ്ഞില്ല. പാപ്പാന്‍മാരുടെ ശമ്ബളവും ആനയ്ക്ക് മതിയായ തീറ്റയും നല്‍കുന്നതിന് വലിയ തുക വേണ്ടി വന്നു. ജില്ലാ മൃഗസരക്ഷണ ഓഫീസര്‍ മുഖേന നേരിട്ടാണ് ഈമാസം 20 മുതല്‍ തീറ്റ നല്‍കുക. കാലവര്‍ഷം ആരംഭിച്ച സമയത്ത് ആനകള്‍ക്ക് പോഷക തീറ്റ ലഭിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രയോജനാം ചെയ്യും...

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്‌; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

English Summary: State government sanctions Rs. 5 crores to feed pet animals during

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters