Updated on: 6 January, 2021 7:02 AM IST
വനിതകൾ കയർ പിരിക്കുന്നു

കേരള വനിതാ കമ്മിഷന്‍
പി.എം.ജി., പട്ടം പി.ഒ, തിരുവനന്തപുരം-695004

സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണ പഠനത്തിന് കേരള വനിതാ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.

ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രസ്തുത മൈനര്‍ ഗവേഷണ പഠനത്തിന് അപേക്ഷിക്കാം. പഠനത്തിന് ഒരു ലക്ഷം രൂപയുമാണ് അനവദിച്ചിട്ടുള്ള തുക. 

സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ബിരുദാനനന്തരബിരുദമാണ് അപേക്ഷിക്കാനുള്ള ഏറ്റവും ചുരുങ്ങിയ യോഗ്യത. വിഷയവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും പരിഗണിക്കും. 

ഗവേഷണ പഠന പ്രവര്‍ത്തനങ്ങളിലുള്ള മുന്‍ പരിചയം നിര്‍ബന്ധമാണ്. അപേക്ഷ  തയാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://keralawomenscommission.gov.in ല്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍  നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. 

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2021 ജനുവരി 14 ആണ്. വിലാസം- കേരള വനിതാ കമ്മിഷന്‍, പട്ടം പാലസ് പി.ഒ., പി.എം.ജി., തിരുവനന്തപുരം-695004. 

ശ്രീകാന്ത് എം. ഗിരിനാഥ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സെല്‍: 9633306218

English Summary: Application invited for research in cyber crimes against women
Published on: 06 January 2021, 01:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now