Updated on: 18 November, 2021 8:23 AM IST
Applications are invited for the post of Database Administrator in Kerala Treasury Department

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റരുടെ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാലകളിൽ നിന്ന് B.Tech (CS/IT)/ M.Tech (CS/IT)/ MCA or MSc (CS/IT), IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ സർട്ടിഫിക്കേഷൻ ലഭിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

സൈനി‌ക സ്കൂളിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഡാറ്റാ സെൻററുമായി ബന്ധപ്പെട്ടുള്ള അഞ്ച് വർഷത്തിന് മുകളിലുള്ള പ്രവർത്തിപരിചയം ഉണ്ടാവണം. സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം അഭിലഷണീയം.

വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം - 17/11/2021

മാസം 85,000 രൂപയാണ് വേതനം. അപേക്ഷകർക്ക് 22 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 50 വയസ്. www.treasury.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് career.treasury@kerala.gov.in ലും സമർപ്പിക്കാമെന്ന് ജോയിന്റ് ഡയറക്ടർ ഓഫ് ട്രഷറീസ് അറിയിച്ചു.

English Summary: Applications are invited for the post of Database Administrator in Kerala Treasury Department
Published on: 18 November 2021, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now