1. News

വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം - 17/11/2021

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 25,000 രൂപ.

Meera Sandeep
You can apply now for various vacancies – 17/11/2021
You can apply now for various vacancies – 17/11/2021

സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണലിന്റെ ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 25,000 രൂപ. യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും itmucmfri@gmail.com എന്ന ഇമെയിലിൽ നവംബർ 30ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസറുടെ ഒഴിവ്; യു.പി.എസ്.സി അഭിമുഖം ഡിസംബർ 13 മുതൽ

കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവ്

ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്.   വുമണ്‍ സ്റ്റഡീസ്/സൈക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട്  ബ്ലോക്കുകളിലുളളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും  കന്നഡ ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്കും മുന്‍ഗണനയുണ്ട്.  താത്പര്യമുളളവര്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍:  0467 2201205, 7012433547

സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകരുടെ ഒഴിവുകൾ

നഴ്‌സിങ് അസിസ്റ്റന്റ് കോൺട്രാക്റ്റ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി  ഡിസംബർ 4ന് വൈകിട്ട് 3.30 വരെ. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വാക്ക് ഇൻ ഇന്റർവ്യൂ

വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇസിജി ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.  ഇസിജി ടെക്‌നീഷ്യന് അപേക്ഷിക്കുന്നവർ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇസിജി ടെക്‌നീഷ്യൻ കോഴ്‌സ് പാസ്സായിരിക്കണം.  ഇരു തസ്തികകളിലും ഒന്നു വീതം ഒഴിവാണുള്ളത്.  പ്രായപരിധി: 40 വയസ്സിനു താഴെ.  ശമ്പളം: 300 രൂപ (മുന്നൂറ് മാത്രം) ദിവസവേതന നിരക്ക്.  ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡി ഫാം കോഴ്‌സ് പാസ്സായിട്ടുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം.  ഇന്റർവ്യൂ 22ന് രാവിലെ 10 ന് നടക്കും.

English Summary: You can apply now for various vacancies – 17/11/2021

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds