Updated on: 12 November, 2021 6:28 AM IST
Applications are invited for vacancies in research projects under the IT Department

ഐ.ടി വകുപ്പിന് കീഴിൽ ഗവേഷണ പ്രോജക്ടുകളിൽ കരാർ നിയമനം നടത്തുന്നു. സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്) ഗവേഷണ മേഖലകളിലാണ് ഒഴിവുകൾ.  ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും 

രണ്ട് മുതൽ നാല് വർഷം പ്രവൃത്തി പരിചയവും, ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്.സി/ എം.എസ്.സി/ എം.ബി.എ/ എം.എ (ലിങ്ക്യസ്റ്റിക്‌സ്) ബിരുദം.

റിസർച്ച് അസ്സോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നിവയാണ് തസ്തികകൾ. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെയാണ് വേതനം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.

ഈ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

നേവൽ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം

പ്രതിമാസം 25,000 മുതൽ 35,000 രൂപ വരെയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0471-2700012/ 13/ 14, 0471-2413013, 9400225962 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15ന് രാവിലെ ഒൻപതിന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന ആഭിമുഖത്തിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.

English Summary: Applications are invited for vacancies in research projects under the IT Department
Published on: 12 November 2021, 06:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now