1. News

കേന്ദ്ര സബ്സിഡിയോടെ സോളാർ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് 2024 മാര്‍ച്ച് 23 വരെ അപേക്ഷിക്കാം

കെഎസ്ഇബിയുടെ ഇ കിരൺ പോർട്ടലിലൂടെ സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിൻ്റെ സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനുള്ള കെഎസ്ഇ ബിയുടെ പദ്ധതിയാണ് സൗര. കേരളത്തിൽ നിന്ന് 35,000ലേറെ ഉപഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്

Saranya Sasidharan
Applications can be made till March 23, 2024 for setting up solar plant with central subsidy
Applications can be made till March 23, 2024 for setting up solar plant with central subsidy

1. 40 ശതമാനം കേന്ദ്ര സബ്സിഡിയോടെ സോളാർ പ്ലാൻ്റ് നൽകുന്ന സൗര പദ്ധതിയിലേക്ക് 2024 മാര്‍ച്ച് 23 അപേക്ഷിക്കാം.കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയമാണ് ഇതിന് അധിക സമയം അനുവദിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഇ കിരൺ പോർട്ടലിലൂടെ സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിൻ്റെ സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനുള്ള കെഎസ്ഇ ബിയുടെ പദ്ധതിയാണ് സൗര. കേരളത്തിൽ നിന്ന് 35,000ലേറെ ഉപഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. പദ്ധതിയിലേക്ക് https://ekiran.kseb.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

2. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭക്ഷ്യഭദ്രത ഉറപ്പാക്കിയതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ചാത്തന്നൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷനിയമം നിലവില്‍വന്നതോടെ പലകാരണങ്ങളാല്‍ ലഭിക്കേണ്ട വിഹിതം ചുരുക്കിയപ്പോഴും പൊതുവിതരണരംഗത്ത് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അതീവശ്രദ്ധ നല്‍കി. റേഷന്‍ വിതരണത്തില്‍ അനര്‍ഹരെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വിതരണത്തില്‍ അനര്‍ഹരെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി.കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ സബ്സിഡി തുക വിതരണം ചെയ്തു. മൂന്നര ലക്ഷത്തിലധികം ബി പി എല്‍ കാര്‍ഡ് നല്‍കി. നാലര പുതിയ റേഷന്‍ കാര്‍ഡ് അനുവദിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയാണ് റേഷന്‍ വിതരണംചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3. തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി അയല്‍ക്കൂട്ടം നവര ജെ.എല്‍.ജി യുടെ നേതൃത്വത്തിലാണ് ആഗസ്റ്റില്‍ കൃഷിയിറക്കിയത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തിച്ചൂരിലെ ഏഴേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ കുറുന്തോട്ടി കൃഷി വിളവെടുത്തു. വിളവെടുപ്പ് പൂര്‍ണ്ണമാകുന്നതോടെ ഏകദേശം ആറ് ടണ്‍ കുറുന്തോട്ടി ലഭിക്കുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. കിലോക്ക് 75 രൂപ നിരക്കില്‍ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി വഴി വിപണനം സാധ്യമാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 1087 തൊഴില്‍ ദിനങ്ങള്‍ കുറുന്തോട്ടികൃഷിക്കായി സൃഷ്ടിച്ചു. കുടുംബശ്രീ വഴി മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ലോണും കൃഷിക്കായി ലഭ്യമാക്കി. കൃഷിവകുപ്പില്‍ നിന്ന് തരിശുഭൂമി കൃഷിക്കുള്ള സബ്സിഡി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടത്തുനിന്ന് മുളക്കുന്ന കുറുന്തോട്ടി തൈകളും വിപണിയിലെത്തിച്ച് വരുമാനം ഉറപ്പാക്കുകയാണ് കുടുംബശ്രീ.

4. സംസ്ഥാന യുവജനകമീഷൻ്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ജനുവരി 6നും, 7നും ആലപ്പുഴ, കലവൂര്‍ ആര്യാട് 'ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ദ്വിദിനസംഗമം സംഘടിപ്പിക്കും. പ്രായപരിധി : 18-40 വരെയാണ്. ബയോഡേറ്റ സഹിതം official.ksyc@gmail.com -ലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 ലോ ഡിസംബര്‍ 31 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2308630.

English Summary: Applications can be made till March 23, 2024 for setting up solar plant with central subsidy

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds