1. News

1,60,000 രൂപ വരെ ഈടില്ലാതെ വായ്പ; പലിശ തുകയിൽ സബ്സിഡി, കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം

പക്ഷിമൃഗാധികളെ വളര്‍ത്തുന്നതിനും, ഉള്‍നാടന്‍ മത്സ്യകൃഷി, ചെമ്മീന്‍ കൃഷി, മറ്റ് ജലജീവികളുടെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ ആവശ്യങ്ങള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്താം

Darsana J
1,60,000 രൂപ വരെ ഈടില്ലാതെ വായ്പ; പലിശ തുകയിൽ സബ്സിഡി, കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം
1,60,000 രൂപ വരെ ഈടില്ലാതെ വായ്പ; പലിശ തുകയിൽ സബ്സിഡി, കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം

1. ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ, ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നൽകുന്നത്. പക്ഷിമൃഗാധികളെ വളര്‍ത്തുന്നതിനും, ഉള്‍നാടന്‍ മത്സ്യകൃഷി, ചെമ്മീന്‍ കൃഷി, മറ്റ് ജലജീവികളുടെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ ആവശ്യങ്ങള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്താം.

 കൂടുതൽ വാർത്തകൾ: റേഷൻ റൈറ്റ് കാർഡ് പദ്ധതി; അതിഥി തൊഴിലാളികൾക്ക് കേരളത്തിൽ സൗജന്യ റേഷൻ

വ്യക്തിഗത ഗുണഭോക്താകള്‍ക്കും, സ്വയം സഹായ സംഘങ്ങള്‍ക്കും, വനിതാ സംഘങ്ങള്‍ക്കും, പാട്ടകൃഷി ചെയ്യുന്നവര്‍ക്കും, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിശ്ചയിക്കുന്ന പലിശ നിരക്ക് ബാധകമാണെങ്കിലും പലിശ സബ്സിഡി ആനുകൂല്യവും ലഭിക്കാറുണ്ട്. 1,60,000 രൂപ വരെ ഈടില്ലാതെ വായ്പയും ലഭിക്കുന്നതാണ്. അതത് പഞ്ചായത്ത് തല മൃഗാശുപത്രികളുമായും, മേഖലാ ഡെയറി, ഫിഷറീസ് ഓഫീസുകളുമായും ബന്ധപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകൾ നവംബര്‍ 30 വരെ നൽകാം.

2. മുളളൻകൊല്ലിയിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ പാടിച്ചിറയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന കർഷക അവാർഡ് ജേതാക്കളെ മന്ത്രി ആദരിച്ചു. കർഷകരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്നും, മുള്ളൻകൊല്ലി അടക്കമുള്ള കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ കൃഷി അഡി.ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് റോയ് ആൻ്റണി കവളക്കാട്ട്, ക്ഷോണി മിത്ര അവാർഡ് ജേതാവ് തോമസ് പുളിക്കക്കുന്നേൽ എന്നിവർക്കൊപ്പം പഞ്ചായത്തുതല അവാർഡിനർഹരായ റെന്നി ജോർജ്, രാജു കൃഷ്ണൻ, ഷീജ കരോട്ട് പെരുമ്പള്ളിയിൽ, തോമസ് തണ്ടേൽ, ശ്രീകല രഘുനാഥ്, മാധവൻ വാകവയൽ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

3. ലൈവ് സറ്റോക്ക് ഇൻസ്പെക്ടർമാരുമായി നേരിട്ട് സംവദിച്ച് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി. എറണാകുളത്ത് സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പിൻ്റെ മേഖലാതല അവലോകന യോഗത്തിലാണ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുമായി മന്ത്രി ചർച്ച നടത്തിയത്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലെ ജീവനക്കാരെയും ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരെയും ഉൾപ്പെടുത്തിയാണ് മേഖലാതല അവലോകന യോഗം നടന്നത്.

English Summary: apply now for kisan credit card in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds