Updated on: 8 March, 2022 6:30 AM IST
Apply now for these various vacancies (08.03.2022)

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന-മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും, ബി എഡും നേടിയവരായിരിക്കണം. താത്പര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം മാർച്ച് 11 രാവിലെ 10.30ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വിവരങ്ങൾക്ക് ഫോൺ: 0495 2370379

ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (06.03.2022)

വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ താല്‍ക്കാലിക ഒഴിവ്

വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (കരാര്‍ നിയമനം)ഒരു ഒഴിവ്. യോഗ്യത    സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദം. അഭികാമ്യം ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.  പ്രായപരിധി 23-60 വയസ്. ശമ്പളം 50,000 രൂപ (കണ്‍സോളിഡേറ്റ് പേ) അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 11ന് വൈകീട്ട് അഞ്ചിന് മുമ്പായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

അഭിമുഖത്തിന് നിശ്ചയിച്ച തീയതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. വിലാസം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍,എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, എക്‌സൈസ് സോണല്‍ കോംപ്‌ളെക്‌സ്, കച്ചേരിപ്പടി, എറണാകുളം-682 018

NTPC റിക്രൂട്ട്‌മെന്റ് 2022; 40 എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിൽ ഒഴിവുകൾ

പ്രൊജക്ട് ഓഫിസർ താത്ക്കാലിക ഒഴിവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.  57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.  പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും.  കരാർ അടിസ്ഥാനത്തിലാകും നിയമനം.  എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക.  27,000 രൂപയാണ് വേതനം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 'Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014' എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം.  ഫോൺ: 0471-2320772/ 2320771.

വനിതാ അധ്യാപകർക്ക് ഒഡെപെക് യു എ ഇ യിലേക്ക് അവസരം ഒരുക്കുന്നു

യു എ ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി / കിന്റർ ഗാർട്ടൻ വിഭാഗങ്ങളിൽ നിയമനത്തിനായി ഒഡെപെക്  വനിതാ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂളിൽ ഒരു വർഷം പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് എന്നിവ സഹിതം glp@odepc.in എന്ന ഇമെയിലിൽ ഈ മാസം 10 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ www.odepc.kerala.gov.in  എന്ന വെബ്‌സൈറ്റിലും 0471 - 2329440 / 41 / 42 / 43 / 45 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.

English Summary: Apply now for these various vacancies (08.03.2022)
Published on: 07 March 2022, 09:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now